കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹിന്ദു-ക്രിസ്ത്യൻ വിരോധം പ്രസംഗിച്ചവർക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ല?' - കുമ്മനം

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ സ്വീകരിച്ച പൊലീസ് നടപടിയിൽ പ്രതികരിച്ച് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനും ആർ എസ് എസ് നേതാവുമായ കുമ്മനം രാജശേഖരന്‍.

വിഷയത്തിൽ പൊലീസ് സ്വീകരിച്ച നടപടി ഏകപക്ഷീയവും പ്രതികാര ബുദ്ധിയോടെയും ഉള്ളതാണെന്ന് കുമ്മനം വ്യക്തമാക്കി. ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് പിസി ജോർജിന്റെ വീട്ടിലെത്തി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന തരത്തിലാണ് പൊലീസ് വീട്ടിലേക്ക് എത്തിയതെന്നും കസ്റ്റഡിയിൽ എടുത്തതെന്നും കുമ്മനം ആരോപിച്ചു. മുൻ എം എൽ എ പി സി ജോർജിനെ പിന്തുണച്ചായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം ഉണ്ടായത്.

1

അടുത്ത കാലങ്ങളായി ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരെ വിവേചനപരമായ നിശിത വിമർശനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ഇതിൽ അസ്വസ്ഥത പൂണ്ട പിണറായി വിജയൻ സർക്കാർ ശ്രീമാൻ ജോർജിനെ കുരുക്കാൻ പിന്നാലെ നടക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചായിരുന്നു അദ്ദേഹം രംഗത്ത് വന്നത്.

'പിസി ജോര്‍ജിന് എതിരായ പൊലീസ് നടപടി സ്വാഗതാര്‍ഹം,ഇത് കേരളത്തിന്റെ വിജയം' - പികെ ഫിറോസ്'പിസി ജോര്‍ജിന് എതിരായ പൊലീസ് നടപടി സ്വാഗതാര്‍ഹം,ഇത് കേരളത്തിന്റെ വിജയം' - പികെ ഫിറോസ്

അദ്ദേഹത്തിന്റെ വാക്കുകൾ ; -

അദ്ദേഹത്തിന്റെ വാക്കുകൾ ; -

'മത വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മുൻ എം.എൽ എ പി.സി.ജോർജ്ജിനെതിരെയുള്ള പോലീസ് നടപടി ഏകപക്ഷീയവും പ്രതികാര ബുദ്ധിയോടെയുമുള്ളതാണ്. പുലർച്ചെ അഞ്ച് മണിക്ക് വീട്ടിലെത്തി ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന മട്ടിലാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

3

അടുത്ത കാലങ്ങളായി കൃസ്ത്യാനികൾക്കും ഹിന്ദുക്കൾക്കുമെതിരെ നടക്കുന്ന വിവേചനങ്ങൾക്കെതിരെ അതി നിശിത വിമർശനം നടത്തി വരികയായിരുന്നു അദ്ദേഹം. ഇതിൽ അസ്വസ്ഥത പൂണ്ട പിണറായി സർക്കാർ ശ്രീമാൻ ജോർജിനെ കുരുക്കാൻ പിന്നാലെ നടക്കുകയായിരുന്നു. മറ്റു മതവിഭാഗങ്ങളെ അധിക്ഷേപിക്കുകയും അവരെ ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത നിരവധി മത നേതാക്കളുടെ പ്രസംഗം യുട്യൂബിൽ ലഭ്യമാണ്. അതിലൊന്നും യാതൊരു അസ്വസ്ഥതയും തോന്നാത്ത പിണറായിയും കൂട്ടരും പി.സി. ജോർജ്ജിന്റെ പിന്നാലെ നടക്കുന്നത് ഇരട്ടത്താപ്പാണ്.

കയ്യില്ലാത്ത സാരി ലുക്ക്; മനസ്സു കൊണ്ട് ഏറ്റെടുത്ത് ആരാധകർ; കനിഹ ചിത്രങ്ങൾ

4

നാട്ടിൽ നടക്കുന്ന ചില യാഥാർത്ഥ്യങ്ങൾ, തന്റെ സ്വതസിദ്ധ ശൈലിയിൽ പി.സി. ജോർജ് ഹിന്ദു മഹാ സമ്മേളനത്തിൽ പറഞ്ഞത് മത വിദ്വേഷമെങ്കിൽ അതിലും തീവ്രതയോടെ ഹിന്ദു-ക്രിസ്ത്യൻ വിരോധം പ്രസംഗിച്ചവർക്കെതിരെ എന്തുകൊണ്ട് മുമ്പ് നടപടി എടുത്തില്ല? നിയമം എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. ഒരേ നിയമം ചിലരെ മാത്രം ശിക്ഷിക്കാനുള്ള ചാട്ടവാറക്കാമെന്ന് മുഖ്യമന്ത്രി കരുതിയാൽ അതിനെതിരെ പ്രതിരോധം ഉണ്ടാകും.

7

വിദ്വേഷ പ്രസംഗം നടത്തിയെന്നാണല്ലോ ശ്രീമാൻ പി.സി. ജോർജിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. അങ്ങനെയെങ്കിൽ, അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറയുന്ന വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നവർക്കെതിരെയല്ലേ ആദ്യം നടപടി എടുക്കേണ്ടത്. ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പി.യെ പരനാറി യെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിയാണ് , പി.സി.ജോർജിന്റെ പ്രസംഗത്തിൽ കുറ്റമാരോപിക്കുന്നത്! അതു തന്നെ വിചിത്രമായിരിക്കുന്നു.

6

നേരത്തെ ലവ് ജിഹാദിനെതിരെ പ്രസംഗിച്ചതിന് ബിഷപ്പിനെതിരെയും പിണറായി സർക്കാർ കേസെടുത്തിരുന്നു. വിദ്വേഷ പ്രസംഗം എന്തെന്ന് ഈ സർക്കാർ ആദ്യം നിർവ്വചിക്കണം. മുഖ്യമന്ത്രിയുടെ വിവാദ പ്രസംഗം അഭിപ്രായസ്വാതന്ത്യമായിട്ടാണ് കാണുന്നതെങ്കിൽ അതേ അവകാശം ലവ് ജിഹാദിനെതിരെ മുന്നറിയിപ്പ് നൽകിയ ബിഷപ്പിനും പി.സി. ജോർജ്ജിനുമില്ലേ ? പ്രസംഗമാണോ വിദ്വേഷ പ്രവൃത്തിയാണോ ആപത്ക്കരം. വിദ്വേഷ പ്രവർത്തനങ്ങൾക്കുനേരെ കണ്ണാടച്ചിട്ട്, അത് ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നത് നീതിയാണോ? ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യപ്പെടണം' .

English summary
pc george hate speech: kummanam rajasekharan reacted to social media goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X