'പിസി ജോര്‍ജിന് എതിരായ പൊലീസ് നടപടി സ്വാഗതാര്‍ഹം,ഇത് കേരളത്തിന്റെ വിജയം' - പികെ ഫിറോസ്
കൊച്ചി: മുസ്ലീം വിഭാഗക്കാർക്ക് എതിരായ പിസി ജോർജിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരണവുമായി യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. കേസിൽ പി സി ജോർജിന് എതിരെ പൊലീസ് സ്വീകരിച്ച നടപടി സ്വാഗതാർഹമെന്ന് പി കെ ഫിറോസ് പറഞ്ഞു. ഇത്തരത്തിലുള്ള പരാമർശങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇത് മുന്നിൽ കണ്ടാണ് യൂത്ത് ലീഗ് പരാതിയുമായി രംഗത്ത് വന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ എം എൽ എ പി സി ജോർജിന് എതിരായ പൊലീസ് നടപടിക്ക് ശേഷം റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു പി കെ ഫിറോസ്. പിസി ജോർജ് അടക്കമുള്ളവരിൽ നിന്ന് ഇതിന് മുൻപും ജനങ്ങൾക്ക് ഇടയിൽ ഇത്തരത്തിൽ വിദ്വേഷ പ്രചരണം ഉണ്ടായിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നത് അന്ന് നടന്ന സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കാത്തതിനാൽ ആണ്. വിദ്വേഷ പ്രചരണത്തിൽ പി സി ജോർജിനെതിരെ ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായത് സ്വാഗതാർഹമാണ്.
അതേ സമയം, 153 എ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ പലപ്പോഴും പ്രതിസ്ഥാനത്ത് നിൽക്കുന്നവളെ രക്ഷപ്പെടുന്ന സാഹചര്യവും ഉണ്ട്. മതിയായ ജാഗ്രത കാണിക്കുന്നില്ല എന്നതാണ് ഇതിന് കാരണം. ഇത്തരം മുൻ അനുഭവങ്ങൾ എല്ലാം കണക്കിലെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രതികൾ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന നടപടി പോലീസ് സ്വീകരിക്കണം.
ഇത്തരത്തിലുള്ള വിദ്വേഷ പരാമർശങ്ങൾ ആരു നടത്തിയാലും നടപടി സ്വീകരിക്കണമെന്നും പികെ ഫിറോസ് കൂട്ടിച്ചേർത്തു. ഒരു നാടിന്റെ ആവശ്യം ആയതിനാലാണ് യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്ത് എത്തിയത്. എന്നാൽ, ഈ രീതിയിലുള്ള സംഭവങ്ങളിൽ പരാതി പോലും കിട്ടാന്‍ കാത്തുനില്‍ക്കുന്ന സാഹചര്യം ഉണ്ടാവരുത്. പൊലീസ് നടപടി യൂത്ത് ലീഗിന്റെ വിജയമല്ല. കേരളത്തിന്റെ വിജയം ആണ്. ഇതില്‍ യൂത്ത് ലീഗ് ഒരു നിമിത്തമാവുക മാത്രമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം സംഘ പരിവാർ സംഘടനകൾ സംഘടിപ്പിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനം വേദിയിൽ വച്ചാണ് പി സി ജോർജ് പരാമർശങ്ങൾ നടത്തിയത്. ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താൻ വേണ്ടി ഉളള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്.
ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പി സി ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശം. മുസ്ലിം വ്യവസായികള്‍ മറ്റ് സ്ഥലങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഹിന്ദുക്കളുടെ പണം കവരാനാണ് ശ്രമിക്കുന്നത് എന്നും ജോര്‍ജ് വ്യക്തമാക്കിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തി ഫോര്‍ട്ട് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. മുപ്പതോളം പേർ അടങ്ങുന്ന സംഘം ആയിരുന്നു എത്തിയത്. പി സി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടു വരികയാണ്. സ്വന്തം വാഹനത്തിലാണ് പി സി ജോര്‍ജ് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുള്ളത്.
'ബിഗ്ബോസിലെ രാഷ്ട്രീയ ശരികളുടെ നീരിക്ഷണമാണോ സാബുമോന്റെ മെയിന്‍: എങ്കില്‍ സംശയങ്ങളുണ്ട്'
ഇദ്ദേഹത്തിന്റെ ഈ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു. ഇതോടെ മുഖ്യ മന്ത്രിക്കും ഡി ജി പിക്കും ഡി വൈ എഫ് ഐയും യൂത്ത് ലീഗും പരാതി നല്‍കുകയായിരുന്നു. അതേ സമയം, ഈ പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ പി സി ജോര്‍ജ് തയ്യാറാകണം എന്ന് സി പി എമ്മും ആവശ്യപ്പെട്ടിരുന്നു.