അദാനി കണ്ണൂരിലെ ക്ഷേത്രത്തില്‍ വന്നത് ദുരൂഹമെന്ന് പിസി ജോര്‍ജ്; അന്ന് മുഖ്യമന്ത്രി അമേരിക്കയില്‍
തിരുവനന്തപുരം: നിയമസഭയില്‍ പ്രമേയം ചര്‍ച്ച ചെയ്യവെ പിസി ജോര്‍ജ് എംഎല്‍എ ഉന്നയിച്ചത് ഗുരുതരമായ ആരോപണം. 2019ല്‍ അദാനിയും ഭാര്യയും കണ്ണൂരില്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയതാണ് പിസി ജോര്‍ജ് ഉന്നയിച്ചത്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
2019 ഫെബ്രുവരി 19ന് കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജയ്ക്ക് അദാനിയും ഭാര്യ പ്രീതിയും വന്നു. 15 ദിവസത്തിന് ശേഷം വിമാനത്താവളം അദാനിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. അന്ന് മുഖ്യമന്ത്രി അമേരിക്കയിലാണെന്നും അദ്ദേഹം ഒന്നും അറിഞ്ഞില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. അദാനി ശത്രുസംഹാര പൂജ നടത്താന്‍ കണ്ണൂരില്‍ തന്നെ വന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല
വിമാനത്താവള പദ്ധതിയില്‍ നിന്ന് അദാനിയെ ഒഴിവാക്കണമെന്ന് പറയുന്നവര്‍ വിഴിഞ്ഞം പദ്ധതിയുടെ കാര്യം മിണ്ടുന്നില്ല. ഏറ്റവും കൂടുതല്‍ ഉപദേശകരെ വച്ചതു മുതലാണ് മുഖ്യമന്ത്രിയുടെ കഷ്ടകാലം തുടങ്ങിയത്. വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച പിപി മത്തായിയുടെ കേസില്‍ ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മത്തായിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ചതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തോട് യോജിപ്പാണെന്നും പിസി ജോര്‍ജ് പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞ വിഴിഞ്ഞം പദ്ധതി ഒഴിച്ച് എല്ലാ കാര്യങ്ങളോടും യോജിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍