Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് കാര്യത്തില്‍ മാപ്പുമായി പിസി ജോര്‍ജ്; ആക്രമിക്കപ്പെട്ട നടിയോട് മാപ്പ്... കൂടെ ഒരു ഉപദേശവും

കോഴിക്കോട്: കടുത്ത ഭാഷയില്‍ പ്രതികരിക്കുന്ന മുന്‍ എംഎല്‍എ പിസി ജോര്‍ജിന് മനംമാറ്റം. നേരത്തെ നടത്തിയ പല വാക്കുകളും ഉചിതമായില്ല എന്ന് അദ്ദേഹത്തിന് തോന്നല്‍. ഇത്തരം മോശം പദ പ്രയോഗങ്ങള്‍ അദ്ദേഹത്തിന് നിയമക്കുരുകളില്‍ എത്തിച്ചിരുന്നു. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും വാക്കുകളിലെ വീഴ്ചയാണ്. ഒരു കാലത്ത് കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ മണ്ഡലം എന്നാല്‍ പിസി ജോര്‍ജ് ആയിരുന്നു.

Recommended Video

cmsvideo
    മുസ്ലീങ്ങളോടും ആക്രമിക്കപ്പെട്ട നടിയോടും മാപ്പിരന്ന് പി സി ജോർജ്,തെറ്റുപറ്റിപ്പോയി

    എന്നാല്‍ 2021ഓടെ ആ ചിത്രം മാറി. ദയനീയമായ തോല്‍വിയാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ ഇടതുപക്ഷത്തോട് ഏറ്റുവാങ്ങിയത്. വാക്കുകഴിലെ വീഴ്ച മനസിലാക്കിയതു കൊണ്ടാകണം, കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ പിസി ജോര്‍ജ് രണ്ടു കാര്യങ്ങളില്‍ മാപ്പ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയോടും മുസ്ലിങ്ങളോടും....

    1

    ആക്രമിക്കപ്പെട്ട നടിയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് പിസി ജോര്‍ജ്. കഴിഞ്ഞ ദിവസം ഒരു ചാനലിനോട് നടത്തിയ പ്രതികരണം കടുത്തു പോയി എന്നും അതില്‍ ഖേദമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത് 2017ലാണ്. അതിന് ശേഷം പലപ്പോഴായി വളരെ മോശമായ വാക്കുകളിലാണ് പിസി ജോര്‍ജ് നടിക്കെതിരെ പ്രതികരിച്ചിരുന്നത്.

    2

    ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് ഞാന്‍ കടക്കുന്നില്ല. അത് കോടതി തീരുമാനിക്കട്ടെ. ഞാന്‍ വലിയൊരു ഫങ്ഷനില്‍ പങ്കെടുക്കവെ കഴിഞ്ഞ ദിവസം ഒരു ചാനലുകാരന്‍ വിളിച്ചു. ആ വേളയില്‍ ഞന്‍ അല്‍പ്പം കടുത്ത ഭാഷയില്‍ പെണ്‍കുട്ടിയെ പറ്റി സംസാരിച്ചു. അതില്‍ എനിക്ക് ദുഃഖമുണ്ടെന്നും ആ കുഞ്ഞിനോട് ഞാന്‍ പരസ്യമായി കോഴിക്കോട് വച്ച് മാപ്പ് ചോദിക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

    3

    എനിക്ക് മാപ്പ് ചോദിക്കാന്‍ മടിയില്ല. തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയാം. ഞാനെന്നല്ല ആരും സ്ത്രീകളോട് മോശമായി സംസാരിക്കാന്‍ പാടില്ല എന്ന ഉപദേശം കൂടി നല്‍കുന്നു. എനിക്ക് പറ്റിയ തെറ്റ് മറ്റാര്‍ക്കും പറ്റരുത്. ആ കുഞ്ഞിനോട് മാപ്പ് ചോദിക്കുന്നു. നടി ശരിയാണോ തെറ്റാണോ എന്നൊന്നും ഞാന്‍ പറയുന്നില്ല. അതെല്ലാം കോടതി തീരുമാനിക്കട്ടെ എന്നും പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞദിവസം ചാനലിനോട് മോശമായി സംസാരിച്ച പിസി ജോര്‍ജിനെതിരെ സിനിമാ നടി ചിന്നു ചാന്ദിനി രംഗത്തുവന്നിരുന്നു.

    4

    നേരത്തെ പലപ്പോഴും നടിയുടെ വിഷയത്തില്‍ മൗനം പാലിച്ചവര്‍ ഇപ്പോള്‍ നടിക്ക് പിന്തുണയുമായി രംഗത്തുവന്ന സാഹചര്യത്തില്‍ കൂടിയാണ് പിസി ജോര്‍ജിന്റെ മനംമാറ്റം എന്നത് ശ്രദ്ധേയമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ വരെ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്തുണയ്ക്കുന്നു, കൂടെയുണ്ട്, ബഹുമാനം എന്നീ വാക്കുകളിലാണ് നടിക്ക് പിന്തുണയേറുന്നത്.

    5

    ആക്രമിക്കപ്പെട്ട നടിക്കെതിരെ മാത്രമല്ല, പീഡനത്തിന് ഇരയായ കന്യാസ്ത്രീ, മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ക്കെതിരെയും നേരത്തെ പിസി ജോര്‍ജ് മോശം പദപ്രയോഗങ്ങള്‍ നടത്തിയിരുന്നു. ഇതാകട്ടെ, അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതിനും കാരണമായി. വീണ ജോര്‍ജിനെ വ്യക്തിഹത്യ നടത്തിയ കേസില്‍ കഴിഞ്ഞ സെപ്തംബറിലാണ് പിസി ജോര്‍ജിനെതിരെ കേസെടുത്തത്. എറണാകുളം ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

    ഉല്‍സവ ലഹരിയില്‍ എടപ്പാള്‍; ഇനി യാത്ര മുകളിലൂടെ... ആവേശം വിതറി നേതാക്കള്‍- ചിത്രങ്ങള്‍ കാണാം

    6

    കോഴിക്കോട് മാധ്യമങ്ങളെ കണ്ട പിസി ജോര്‍ജ് മറ്റൊരു കാര്യത്തില്‍ കൂടി മാപ്പ് പറഞ്ഞു. മുസ്ലിം സമുദായത്തോട് മാപ്പ് എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയി എന്നായിരുന്നു പിസി ജോര്‍ജിന്റെ വാക്കുകള്‍. ചിലര്‍ നിരന്തരം ആക്ഷേപിച്ചപ്പോള്‍ പറഞ്ഞുപോയതാണെന്നും പിസി ജോര്‍ജ് പറയുന്നു. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, തുപ്പല്‍ വിവാദം തുടങ്ങിയ വിവാദങ്ങളിലെല്ലാം അദ്ദേഹം നേരത്തെ കടുത്ത പ്രയോഗങ്ങള്‍ നടത്തിയിരുന്നു.

    7

    പറഞ്ഞുപോയതാണ്. ഇനിയുണ്ടാകാതെ നോക്കാം. എസ്ഡിപിഐക്കാരാണ് എനിക്കെതിരായ പ്രചാരണം നടത്തിയത്. ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ടുകള്‍ കിട്ടാത്തതാണ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണമെന്നും പിസി ജോര്‍ജ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പിസി ജോര്‍ജിന് ഈരാറ്റുപേട്ടയില്‍ നിന്ന് കുറഞ്ഞ വോട്ടുകളാണ് ലഭിച്ചത്. തനിക്കെതിരെ പള്ളികളിലെ ഉസ്താദുമാര്‍ പ്രചാരണം നടത്തിയെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+