അങ്ങനെ ആ കത്ത് ജോര്‍ജ്ജ് സ്പീക്കര്‍ക്ക് കൈമാറി, വിധി വെള്ളിയാഴ്ച, ജോര്‍ജ്ജ് ഔട്ട്?
തിരുവനന്തപുരം: രണ്ട് ദിവസം മുമ്പ് ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടി രാജിപ്രഖ്യാപനം നടത്തിയെങ്കിലും പലതവണ ഇത്തരം പ്രഖ്യാപനം കേട്ടവര്‍ക്്ക ജോര്‍ജ്ജിനെ വിശ്വസിയ്ക്കാന്‍ ചെറിയൊരു പ്രയാസം ഉണ്ടായിരുന്നു. എന്നാല്‍ ഇനി വിശ്വാസക്കുറവൊന്നും വേണ്ട പിസി ജോര്‍ജ്ജ് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. അതും സ്വന്തം കൈപ്പടയില്‍ എഴുതിയ രാജിക്കത്ത്.
നിയമവശങ്ങള്‍ പരിശോധിച്ച് ശേഷമാകും ജോര്‍ജ്ജിന്റെ രാജിക്കത്ത് സ്വീകരിയ്ക്കുകയെന്ന് സ്പീക്കര്‍ പറഞ്ഞു. ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. അന്തിമ തീരുമാനം വെള്ളിയാഴ്ച വൈകിട്ട് നാലിന് പ്രഖ്യാപിയ്ക്കും.

തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയിലാണ് ജോര്‍ജ്ജിനെതിരെയുള്ള നടപടികള്‍ക്ക് സ്പീക്കര്‍ എന്‍ ശക്തന്‍ തുടക്കം കുറിച്ചത്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഉള്‍പ്പടെയുള്ളവരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഉണ്ണിയാടനും ജോര്‍ജ്ജും അഭിഭാഷകരെ വച്ചാണ് സ്പീക്കര്‍ക്ക് മുന്നില്‍ വാദമുഖങ്ങള്‍ ഉന്നയിച്ചത്. പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കുംവിധമാകും സ്പീക്കറുടെ തീരുമാനമെന്നാണ് സൂചന. അതിന് മുമ്പ് രാജി നല്‍കിയതിലൂടെ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ നിന്ന് ജോര്‍ജ്ജ് ഒഴിവാകും.












Click it and Unblock the Notifications