പിസി എങ്ങോട്ടും മുങ്ങിയിട്ടില്ല! പൂഞ്ഞാർ എംഎൽഎ പഞ്ചാബിലാണ്, പഠനയാത്രയിൽ; ബാക്കി നാട്ടിലെത്തിയിട്ട്..

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനെ പേടിച്ച് പിസി ജോർജ് ഒളിച്ചോടിയതാണെന്ന പ്രചാരണത്തിന് മറുപടിയുമായി പിസി തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് പിസി ജോർജ് മുങ്ങിയതാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്.

പത്തനാപുരത്ത് 16കാരി കിടപ്പുമുറിയിൽ മരിച്ച നിലയിൽ!ശരീരത്തിൽ മുറിവുകളും! മകളെ തിരഞ്ഞ അമ്മ കണ്ടത്...

ആതിര പോയത് ആടുമേയ്ക്കാനല്ല!നുണക്കഥകൾ പൊളിഞ്ഞു;ഇസ്ലാംപഠിക്കണമെന്ന് ആതിര,അംഗീകരിക്കാതെ അച്ഛനും അമ്മയും

എന്നാൽ ഈ കുപ്രചാരണങ്ങൾക്കെതിരെ ചുട്ടമറുപടിയുമായി പിസി തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പഠനപരിപാടിയുമായി ബന്ധപ്പെട്ട യാത്രയിലാണെന്നും, ഇപ്പോൾ പഠനയാത്രയുമായി പഞ്ചാബിലാണുള്ളതെന്നുമാണ് പിസി ജോർജ് പ്രതികരിച്ചത്. രാഷ്ട്രീയ ജീവിതം അവസാനിച്ച ചിലരാണ് തനിക്കെതിരെയുള്ള ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും പിസി ജോർജ് വ്യക്തമാക്കി.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിച്ചു ഗർഭിണിയാക്കി! 52കാരനായ സെക്യൂരിറ്റി പിടിയിൽ..

പിസി ഒളിച്ചോടിയെന്ന്...

പിസി ഒളിച്ചോടിയെന്ന്...

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെ ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹം ചോദ്യം ചെയ്യലിനെ ഭയന്ന് ഒളിച്ചോടിയെന്ന വ്യാജ വാർത്തകളും പ്രചരിച്ചത്.

സോഷ്യൽ മീഡിയയിൽ...

സോഷ്യൽ മീഡിയയിൽ...

ചോദ്യം ചെയ്യലിനെ ഭയന്ന് പിസി ഒളിച്ചോടിയെന്ന് പറഞ്ഞ് അദ്ദേഹത്തെ പരിഹസിക്കുന്ന ഒട്ടേറെ പോസ്റ്റുകളും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഒടുവിൽ പിസിയുടെ മറുപടി...

ഒടുവിൽ പിസിയുടെ മറുപടി...

തനിക്കെതിരെയുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് പിസി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. താൻ ഒളിവിൽ പോയതല്ലെന്നും നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിയുടെ പഠനപരിപാടിയുമായി ബന്ധപ്പെട്ട യാത്രയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിൽ...

പഞ്ചാബിൽ...

പഠനയാത്രയുടെ ഭാഗമായി താനടക്കമുള്ള എഴ് എംഎൽഎമാരുടെ സംഘം ഇപ്പോൾ പഞ്ചാബിലാണുള്ളതെന്നും പിസി ജോർജ് അറിയിച്ചു.

30ന് കൊച്ചിയിലെത്തും...

30ന് കൊച്ചിയിലെത്തും...

മോൻസ് ജോസഫ്, പ്രദീപ് കുമാർ എന്നിവരടക്കം ആറ് എംഎൽഎമാരാണ് പിസി ജോർജിനൊപ്പം യാത്രയിലുള്ളത്. പഞ്ചാബ് സന്ദർശനം പൂർത്തിയാക്കി സംഘം ജൂലായ് 30ന് കൊച്ചിയിലെത്തും.

എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല...

എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലിച്ച് രംഗത്തെത്തിയ പിസി ജോർജിനെ ചോദ്യം ചെയ്യുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കേരളം വിട്ടെന്ന വാർത്തകളും പ്രചരിച്ചത്. എന്നാൽ താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നാണ് പിസി വ്യക്തമാക്കിയിരിക്കുന്നത്.

ഇനിയും പറയാനുണ്ട്...

ഇനിയും പറയാനുണ്ട്...

പഠനയാത്ര പൂർത്തിയാക്കി ജൂലായ് 30ന് കൊച്ചിയിലെത്തുമെന്ന് വ്യക്തമാക്കിയ പിസി, നാട്ടിലെത്തിയതിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

English summary
pc george's response about social media posts.
Please Wait while comments are loading...