Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിയോട് പ്രാര്‍ത്ഥിയ്ക്കാന്‍ പറഞ്ഞശേഷം ജോര്‍ജ്ജിന്‍റെ ആദ്യത്തെ കുന്പസാരം മാധ്യമങ്ങളോട്

കോട്ടയം: യുഡിഎഫിനെതിരെ താന്‍ മിനിഞ്ഞാന്ന് വരെ നടത്തിയ വിമര്‍ശനങ്ങള്‍ എല്ലാം കെഎം മാണിയുടെ അറിവോടെയാണെന്ന് പിസി ജോര്‍ജ്ജ്. താന്‍ യുഡിഎഫിനെ വിമര്‍ശിച്ച് പലകാര്യങ്ങളും പറഞ്ഞപ്പോള്‍ മാണി തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ്ജ് . താന്‍ യുഡിഎഫിനെ ശിഥിലമാക്കാന്‍ ശ്രമിച്ചു എന്ന് പറയുമ്പോഴെല്ലാം മാണിയും അതിന് കൂട്ടുനിന്നു എന്നല്ലേ അതിനര്‍ത്ഥമെന്നും പിസി ജോര്‍ജ്ജ് .

മാണി തന്നെ തകര്‍ക്കാന്‍ ശ്രമിയ്ക്കുകയാണ് . താന്‍ തോറ്റു കൊടുക്കാന്‍ തയ്യാറല്ല. മാണി ഇനി പ്രാര്‍ത്ഥനയോടെ കഴിയുന്നതാവും നല്ലത് . മാണി ശ്രമിയ്ക്കുന്നത് തന്റെ കരളു പറിച്ചെടുക്കാനാണെന്നും തന്നോട് കാട്ടിയത് ക്രൂരതയാണെന്നും വെറുതെ വിടില്ലെന്നും ജോര്‍ജ്ജ് .

PC George

1977മുതല്‍ തന്നെ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ മാണി ശ്രമിച്ചു . ദുഖവെള്ളി കഴിഞ്ഞാല്‍ താന്‍ എല്ലാകാര്യങ്ങളും പറയുമെന്നും ജോര്‍ജ്ജ് പറഞ്ഞു . പാര്‍ട്ടിയില്‍ മാണിയെക്കാള്‍ സ്വാധീനം തനിയ്ക്കുണ്ടെന്നും ജോര്‍ജ്ജ് ആവര്‍ത്തിച്ചു . എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് വെറും എംഎല്‍എ ആയി തുടരാനും താന്‍ തയ്യാറാണെന്ന് ജോര്‍ജ്ജ് ഈരാറ്റുപേട്ടയില്‍ പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+