ഇപ്പോൾ ആ വീഡിയോ പുറത്തുവിടാത്തത് കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാതിരിക്കാൻ; വീണ്ടും പിസി ജോർജ്
തിരുവനന്തപുരം; പാല ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരമാർശത്തെ തുടക്കം മുതൽ തന്നെ പിന്തുണച്ച വ്യക്തിയായിരുന്നു ജനപക്ഷം നേതാവും മുൻ പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജ്. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും വിവാദ പ്രതികരങ്ങൾ നടത്തി രംഗത്തെത്തിയിരിക്കുകാണ് പി സി.കേരളത്തില്‍ ലൗ ജിഹാദിന് ഇരയായ 41 ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ തന്റെ കൈയ്യിൽ ഉണ്ടെന്നും പി സി ജോർജ് പറഞ്ഞു. ബിഹൈന്റ് ദി വുഡ്സിൽ സംവിധായകൻ മേജർ രവിക്ക് നൽകിയ അഭിമുഖത്തിലാണ് ജോർജിന്റെ പ്രതികരണം. അതേസമയം നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ മാത്രമല്ല ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ
എന്തുകൊണ്ട് ബിഷപ്പിനെ പിന്തുണച്ചുവെന്നും നാദിർഷ ഒരുക്കുന്ന 'ഈശോ' സിനിമാ വിവാദം സംബന്ധിച്ചെല്ലാം പി സി മറുപടി നൽകുന്നുണ്ട്. വിശദമായി വായിക്കാം

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ദേഹത്തിന്റെ വിശ്വാസികളാോടായാണ് അന്ന് പ്രസംഗിച്ചത്. നമ്മുടെ പെൺകുട്ടികൾ പോകുന്നുണ്ടെങ്കിൽ നമ്മൾ ശ്രദ്ധിക്കണം, അതാണ് അഭിവന്ദ്യ പിതാവ് പറഞ്ഞത്. അദ്ദേഹം സംസാരിച്ചത് കുറുവിലങ്ങാട് പള്ളിയിലായിരുന്നു. അല്ലാതെ പാളയം ചന്തയിലോ മൈതാനത്തോ ഒന്നും അല്ല. അദ്ദേഹം പറഞ്ഞത് നർക്കോടിക് ജിഹാദിലും ലൗ ജിഹാദിലും പെടാതെ കുഞ്ഞുങ്ങളെ സംരക്ഷിക്കണം എന്നാണ്. എട്ട് നോമ്പിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുമ്പോഴായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. അത് പറയാനുണ്ടായ സാഹചര്യം ടിപ്പു പണ്ട് ഹിന്ദു ക്രിസ്യൻ പെൺകുട്ടികളെ പിടിച്ച് കൊണ്ടുപോയി അയാളുട പട്ടാളത്തിന് ബലാത്സംഗം ചെയ്യാൻ കൊടുക്കുവായിരുന്നു.മുസ്ലീം പെൺകുട്ടികളെ കൊടുത്തില്ലാലോ? ഒരിക്കൽ ഈ ക്രിസ്ത്യൻ പെൺകുട്ടികൾ ടിപ്പുവിൽ നിന്ന് രക്ഷപ്പെടാൻ പള്ളിയിൽ കയറി ഒളിച്ച് നിന്നു. ടിപ്പു അവരെ കമ്ടില്ല. ഒടുവിൽ 8ാം ദിവസമാണ് പെൺകുട്ടികൾ പുറത്തുവന്നത്. 8 ദിവസം ഉപവാസമായിരുന്നു. അതിന്റെ ഓർമ്മയ്ക്കാണ് ക്രിസ്ത്യാനികൾ 8 നോമ്പ് ആചരിക്കുന്നത്. സ്ത്രീത്വത്തിന്റെ അഭിാമനം രക്ഷിക്കാനുള്ള നോമ്പാണത്.നിങ്ങൾ എന്നെ വർഗീയ വാദിയായി കണ്ടാലും കുഴപ്പമില്ല, പിസി ജോർജ് പറഞ്ഞു.

ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ കൊണ്ടുപോകുന്നത് എവിടേക്കാണ്. ഒരു പ്രസവം കഴിയണം എന്നത് നിർബന്ധമാണ്. അത് കഴിഞ്ഞാൽ അവരെ സിറിയയിലേക്കാണ് കൊണ്ടുപോകുന്നത്. എന്താണ് മുസ്ലീം പെൺകുട്ടികളെ കൊണ്ടുപോകാത്തത്. മുസ്ലീങ്ങൾ പറയുന്നത് ഇവിടെ മുസ്ലീങ്ങൾ മാത്രം മതിയെന്നാണ്. എന്നാൽ ആ സ്വഭാവം മാറണം. എല്ലാവരും ഒത്തൊരുമിച്ച് പോകുകയാണ് വേണ്ടത്.
ഇവൻമാര് കൊണ്ട് പോയ 41 പെൺകുട്ടികളെ തിരിച്ചുകിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞതൊന്നുമല്ല യഥാർത്ഥ കണക്ക്. വിവരങ്ങൾ ഞങ്ങളുടെ കൈയ്യിലുണ്ട്. അവരുട ദുരനുഭവങ്ങളുടെ വീഡിയോ പകര്‌ത്തിവെച്ചിട്ടുണ്ട്. അത് പുറത്തുവിടാത്തതേ കേരളത്തിൽ വർഗീയ കലാപം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണെന്നും പിസി ജോർജ് പറഞ്ഞു.

പാലായിലെ പിതാവിന്റെ പ്രസംഗത്തിനെതിരെ പാണക്കാട്ടെ തങ്ങളും കാന്തപുരവുമെല്ലാം വന്നു. എന്നാൽ മാന്യൻമാർ എന്ന് പറയുന്ന ആ മുസ്ലീം സഹോദരങ്ങൾ പിതാവിനെതിരെ താലിബാനിസ്റ്റുകളായ ഈരാട്ടുപേട്ടയിലെ കുറേ ഗുണ്ടകൾ ചേർന്ന് അരമനയിലേക്ക് പ്രതിഷേധിച്ച് കയറിയത് തെറ്റാണെന്ന് പറയാൻ എന്തുകൊണ്ടാണ് ത്യയാറാകാതിരുന്നതെന്നും പി സി ജോർജ് ചോദിച്ചു. മുസ്ലീം മതപണ്ഡിതർ വിഷയത്തിൽ ധാർമികത കാണിക്കണമായിരുന്നു. അതേസമയം സ്ത്രീകളെ പിന്തുണയ്ക്കുന്ന ആളാണെന്ന് താങ്കൾ പറയുന്നു. പിന്നെ എന്തുകൊണ്ടാണ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചത് എന്നായിരുന്നു മേജർ രവിയുടെ അടുത്ത ചോദ്യം. അതിന് മറുപടി ഇങ്ങനെയയാിരുന്നു-കന്യാസ്ത്രീകൾ പറഞ്ഞതെല്ലാം കളവാണെന്ന് തനിക്ക് പൂർണമായും ബോധ്യപ്പെട്ടിരുന്നു. കന്യാസ്ത്രീകൾ എന്തിനാണ് രാത്രി 10.30 യ്ക്ക് അവിടെ പോയത്. കന്യാസ്ത്രീ പോലീസിന് മൊഴി നൽകിയത് ഫ്രാങ്കോ മുളയ്ക്കൽ അവരുടെ തലമുടി പിടിച്ച് വലിച്ചു, അവരുടെ വേണ്ടാത്ത ഭാഗങ്ങളിൽ പിടിച്ചു എന്നൊക്കെയാണ്. അത്രയേ ഉള്ളൂ, എന്നായിരുന്നു ജോർജിന്റെ പ്രതികരണം.

തലേന്ന് രാത്രി തന്നെ ദ്രോഹിച്ചെന്ന് പറയുന്ന മെത്രാന് പിറ്റേന്ന് രാവിലെ എങ്ങനെയാണ് കന്യാസ്ത്രീ മാമോദിസ ചടങ്ങിനിടെ മെത്രാന്റെ മുന്നിൽ ചിരിച്ച് കളിച്ച് എങങനെ കോഴി ഇറച്ചി വിളമ്പിക്കൊടുക്കും? ബിഷപ്പ് പരാതി നൽകി കഴിഞ്ഞ് 2 ദിവസം കഴിഞ്ഞപ്പോഴാണ് കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയത്. കൈപ്രയോഗമേ ഉള്ളൂവെന്നായിരുന്നു ആദ്യം കന്യാസ്ത്രീയുടെ മൊഴി. എന്നാൽ എഫ്ഐആർ വന്നപ്പോ 13 തവണ ബലാത്സംഗം ചെയ്തുവെന്നായിി.ബലാത്സംഗത്തിന് ഇരയായെങ്കിൽ തന്നെ സെക്രട്ടറിയേറ്റിന് മുൻപിലാണോ കന്യാസ്ത്രീ സത്യാഗ്രഹം ഇരിക്കേണ്ടിയിരുന്നത്. മഠത്തിൽ നിന്ന് പുറത്താക്കിയിട്ടും കന്യാസ്ത്രീകൾ എന്തിനാണ് തിരുവസ്ത്രം ഇടുന്നത്. ഉടുപ്പിട്ടാൽ മറ്റ് കാര്യങ്ങൾ എളുപ്പമാകും. ഒരു മറ ആയല്ലോ, പിസി പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കെലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയ്ക്കെതിരെ നേരത്തേ ജോർജ് നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. 13 തവണ പീഡിപ്പിക്കപ്പെട്ടെുന്ന പറയുന്ന കന്യാസ്ത്രീ ആദ്യത്തെ 12 തവണയും പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു പി സി അന്ന് ചോദിച്ചത്.
Recommended Video

അതേസമയം നടൻ നാദിർഷയൊരുക്കുന്ന ഈശോ എന്ന സിനിമ സംബന്ധിച്ച വിവാദങ്ങളെ കുറിച്ചും അഭിമുഖത്തിൽ ജോർജ് പ്രതികരിച്ചു. സിനിമയ്ക്ക് പേരിട്ടത് മുസ്ലീം സംവിധായകൻ ആണല്ലോ, എന്തുകൊണ്ടാണ് ഈശോയ്ക്ക് പകരം മുഹമ്മദ് നബി എന്ന പേര് കൊടുക്കാൻ സംവിധായകനായ നാദിർഷ തയ്യാറാകാതിരുന്നത് എന്നായിരുന്നു ജോർജിന്റെ ചോദ്യം. എല്ലാവരും ക്രിസ്ത്യാനികളുടെ നെഞ്ചത്തോട്ട് കയറുന്നത് എന്തിനാണ്. ഈ സിനിമാ പിടിക്കാൻ പോകുന്നവൻ ആബേൽ അച്ന്റെ കീഴിൽ വളർന്നവനല്ലേ,അവന് ആ വൈദിികനോട് നന്ദി വേണ്ടേ,നന്ദി ഉണ്ടായിരുന്നുവെങ്കിൽ ആ വൈദികൻ ദൈവമായി കാണുന്ന ഈശോുടെ പേര് ഇടുമോ? ഹിന്ദുവും ക്രിസ്ത്യാനിയും എല്ലാം ക്ഷമിക്കുന്നവരാണ്.മുസ്ലീമിനെ വേദനിപ്പിക്കുന്ന എന്തെങ്കിലും രംഗങ്ങൾ സിനിമയിൽ കാണിക്കാറുണ്ടോ? മതേതരത്വമാണെങ്കിൽ എല്ലാം വേണം. എന്നാൽ കഴിഞ്ഞ 10 വർഷമായി ക്രിസ്ത്യാനികൾക്കെതിരെയുള്ള തഞ്ചത്തിലുളള പണിയാണിത്. പടം തീയറ്ററിൽ കേറ്റാൻ അനുവദിക്കില്ല,പി സി ജോർജ് പറഞ്ഞു.
വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications