വീണ്ടും ഞെട്ടിക്കാന്‍ പിസി ജോര്‍ജ്; മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എംഎല്‍എയാകും!! സാധ്യത ഇങ്ങനെ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കേരള രാഷ്ട്രീയത്തില്‍ നിറ സാന്നിധ്യമായിരുന്നു ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഫലപ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും പ്രശ്നങ്ങളുണ്ടായി. പിസി ജോര്‍ജിന്റെ പ്രസ്താവനകളില്‍ പ്രതിഷേധിച്ച് വയനാട്ടിലെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രാജി പ്രഖ്യാപിച്ചിരുന്നു.
2016 ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ച പിസി ജോര്‍ജിനെ തീര്‍ത്തും നിരാശപ്പെടുത്തിയായിരുന്നു തിരഞ്ഞെടുപ്പ് ഫലം വന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം പറയുന്നത് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എംഎല്‍എ ആകുമെന്നാണ്. ടൈംസ് നൗ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....
ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം

പ്രബലന്‍
കേരള രാഷ്ട്രീയത്തിലെ ഒറ്റയാനായിരുന്നു പിസി ജോര്‍ജ്. പ്രബലരായ മുന്നണികളുടെ സഹായമില്ലാതെ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ജയിച്ച നേതാവ്. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഇങ്ങനെ ജയിക്കണമെങ്കില്‍ വലിയ ജനപിന്തുണ ആവശ്യമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ അത് സംഭവിച്ചു.

തിരിച്ചടിയായത് ഇതാണ്
2016ല്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ച പിസി ജോര്‍ജിന് പക്ഷേ, ഇത്തവണ തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിക്കുമെന്ന സൂചന കിട്ടിയിരുന്നു. പൂഞ്ഞാര്‍ മണ്ഡലത്തിലെ മുസ്ലിം സമുദായം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷപരമായി സംസാരിക്കുന്ന സന്ദേശങ്ങള്‍ പിസി ജോര്‍ജിന്റേതെന്ന പേരില്‍ പ്രചരിച്ചിരുന്നു.

ബിജെപി വോട്ടും കിട്ടിയില്ലേ
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിസി ജോര്‍ജ് മുസ്ലിം സമുദായവുമായി സമവായത്തിന്റെ പാത സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് മറിച്ചുള്ള പ്രതികരണവും അദ്ദേഹം നടത്തി. ബിജെപി വോട്ട് ഇത്തവണ പിസി ജോര്‍ജിന് ലഭിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. പക്ഷേ ഫലം വന്നപ്പോള്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയാണ് പൂഞ്ഞാറില്‍ നിന്ന് ജയിച്ചത്.

പ്രതീക്ഷ കൈവിടില്ല
ഇതോടെ പിസി ജോര്‍ജിന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞുവെന്ന് പറയുന്നവരുണ്ട്. ഏഴ് തവണ പൂഞ്ഞാറില്‍ നിന്ന് ജയിച്ച അദ്ദേഹത്തിന് സ്വന്തം പ്രസ്താവനകള്‍ തന്നെയാണ് തിരിച്ചടിച്ചത് എന്ന വിമര്‍ശനവും ഉയര്‍ന്നു. എങ്കിലും പിസി ജോര്‍ജ് പ്രതീക്ഷയിലാണ് എന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇനി ആ റിപ്പോര്‍ട്ടിലേക്ക് വരാം.

മൂന്ന് വര്‍ഷത്തിനകം
മൂന്ന് വര്‍ഷത്തിനകം താന്‍ വീണ്ടും പൂഞ്ഞാറില്‍ നിന്ന് ജയിക്കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. അതിന് അദ്ദേഹം പ്രതീക്ഷയായി കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ്. കാരണം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യതയാണ് പിസി ജോര്‍ജ് പറയുന്നത്.

പിസി ജോര്‍ജ് കാണുന്ന വഴി
ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുമെന്ന് മോദി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. അങ്ങനെയാകുമ്പോള്‍ ഇനി മൂന്ന് വര്‍ഷമേ ഉള്ളൂ തിരഞ്ഞെടുപ്പിന്. ആ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുമെന്നും താന്‍ വീണ്ടും എംഎല്‍എ ആകുമെന്നും പിസി ജോര്‍ജ് പറയുന്നു.

യുഡിഎഫിനൊപ്പം
ഞാന്‍ പൂഞ്ഞാറില്‍ തന്നെയുണ്ടാകും. വര്‍ഷങ്ങളോളം എംഎല്‍എ ആയ വ്യക്തിയാണ് ഞാന്‍. നിലവില്‍ ഒരു മുന്നണിയിലും ഭാഗമല്ല. യുഡിഎഫിനൊപ്പം നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തില്‍ ഒന്നും സ്ഥിരമായുണ്ടാകില്ല. ഞാന്‍ യുഡിഎഫില്‍ തിരിച്ചെത്തുമെന്നും പിസി ജോര്‍ജിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications