Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാന്‍ അങ്ങനെയൊന്നും പറയരുതായിരുന്നു'; മുസ്ലിങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്ന് പിസി ജോര്‍ജ്

കോഴിക്കോട്: മുസ്ലിം സമുദായത്തിനെതിരായ മുന്‍ നിലപാടുകള്‍ തെറ്റാണെന്ന് ഏറ്റുപറഞ്ഞ് മുന്‍ എം എല്‍ എ പി സി ജോര്‍ജ്. മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തി സംസാരിച്ചത് തെറ്റായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചിലര്‍ നിരന്തരം ആക്ഷേപിച്ചപ്പോള്‍ ഞാന്‍ തിരികെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെയുണ്ടാവാതെ നോക്കാം. എസ് ഡി പി ഐ ആയിരുന്നു തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഈരാറ്റുപേട്ടയിലെ മുസ്ലിം വോട്ട് നഷ്ടപ്പെട്ടതാണ് തെരത്തെടുപ്പ് തോല്‍വിക്ക് കാരണം,' പി സി ജോര്‍ജ് പറഞ്ഞു.

മുന്‍പ് പലവട്ടം മുസ്ലീം സമുദായങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുള്ളയാളാണ് പി സി ജോര്‍ജ്. കേരളത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്കിടയില്‍ മുസ്ലീം പ്രാതിനിധ്യം കൂടിവരികയാണെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ആണ് കൂടുതലെന്ന വിവാദ പരാമര്‍ശവും പി സി ജോര്‍ജ് മുമ്പ് നടത്തിയിട്ടുണ്ട്.

pc george

ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരായ ജോര്‍ജിന്റെ ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. പിന്നീട് ഈ വിഷയത്തില്‍ പി സി ജോര്‍ജ് പരസ്യമായി ക്ഷമ പറയുകയായിരുന്നു. തീവ്രവാദം തടയാന്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്നും പിസി പറഞ്ഞിരുന്നു.

2030 ഓടെ രാജ്യത്തെ മുസ്ലീം രാഷ്ട്രമാക്കി മാറ്റാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയിരുന്നുവെന്നും നോട്ട് നിരോധനം മൂലമാണ് അത് നടക്കാതെ പോയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭക്ഷണത്തില്‍ തുപ്പുന്നത് മുസ്ലിങ്ങള്‍ക്ക് മസ്റ്റായ കാര്യമാണെന്നും ഹലാല്‍ വിവാദങ്ങള്‍ക്കിടെ പിസി ജോര്‍ജ് പറഞ്ഞിരുന്നു.

400 ഓളം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മസ്ലീങ്ങള്‍ തട്ടിക്കൊണ്ടുപോയെന്നും ഹലാല്‍ ഭക്ഷണം വര്‍ഗീയതയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന വേളയില്‍ ഉസ്താദും എന്റെ ഒരു സുഹൃത്തും ദേഹം മുഴുവന്‍ തുപ്പിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം കോഴിക്കോട്ട് നടത്തി. കെ റെയില്‍ കേരളത്തിനാവാശ്യമില്ലാത്ത പദ്ധതിയാണെന്നും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സമ്പന്നരായ മാന്യന്‍മാരെ വിളിച്ചു ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇരകളോട് സംസാരിക്കാന്‍ പിണറായി തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇരട്ടി വില നല്‍കിയാല്‍ പിണറായി വിജയന്റെ സ്ഥലം തനിക്ക് നല്‍കുമോയെന്നും പി സി ജോര്‍ജ് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+