Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിയെ പിന്തുണച്ച് പിസി ജോര്‍ജ്; പിണറായിയെ വെട്ടിലാക്കാന്‍ കോടതിയിലേക്ക്, കേസ് കൊടുക്കട്ടെ...

കോട്ടയം: കേരളത്തെ അപകീര്‍ത്തിപ്പെടുത്തി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രതികരണത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. വോട്ട് ചെയ്യുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഉത്തര്‍ പ്രദേശ് കേരളം പോലെ ആകുമെന്നായിരുന്നു യോഗിയുടെ വിവാദ വാക്കുകള്‍. ഇതിനെതിരെ കേരളത്തില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മറ്റു രാഷ്ട്രീയ നേതാക്കള്‍ എന്നിവരെല്ലാം യോഗിക്കെതിരെ രംഗത്തുവന്നു. എന്നാല്‍ മറിച്ചുള്ള അഭിപ്രായമാണ് പിസി ജോര്‍ജ് പ്രകടിപ്പിച്ചത്. അദ്ദേഹം ചില കാര്യങ്ങളില്‍ യുപിയെയും കേരളത്തെയും താരതമ്യം ചെയ്തു. പിണറായിക്കെതിരായ ചില നിയമ നടപടികള്‍ സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു....

1

പലപ്പോഴും വിവാദ പ്രസ്താനകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ വ്യക്തിയാണ് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്ന് രാഷ്ട്രീയ വിമര്‍ശകര്‍ പറയുന്നു. ഏറെ കാലം കൈവശം വച്ചിരുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് തോറ്റു. ഇടതുപക്ഷമാണ് ഇവിടെ ജയിച്ചത്.

2

മുസ്ലിങ്ങള്‍ക്കെതിരെ പിസി ജോര്‍ജ് നടത്തിയ കടുത്ത വിമര്‍ശനം ഏറെ വിവാദമായിരുന്നു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അദ്ദേഹം നടത്തിയ അധിക്ഷേപ പ്രതികരണങ്ങളും ദിവസങ്ങളോളം ചര്‍ച്ചയായി. ഇതിനെതിരെ കേരളത്തില്‍ വലിയ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. രണ്ട് വിഷയത്തിലും അദ്ദേഹം അടുത്തിടെ കോഴിക്കോട് വച്ച് മാപ്പ് പറഞ്ഞിരുന്നു. മന്ത്രി വീണ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവനയില്‍ പിസി ജോര്‍ജിനെതിരെ നിലവില്‍ കേസുണ്ട്.

3

യോഗിയുടെ കേരളത്തിനെതിരായ പരാമര്‍ശത്തിനെതിരെ എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിരുന്നു. എന്നാല്‍ യോഗിയുടെ പ്രതികരണത്തെ അനുകൂലിച്ചാണ് പിസി ജോര്‍ജ് ഇന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉത്തര്‍ പ്രദേശില്‍ 80ഓളം മെഡിക്കല്‍ കോളജുകള്‍ യോഗി സ്ഥാപിച്ചു. കേരളത്തില്‍ ഒന്ന് പോലും പിണറായി വിജയന്‍ സ്ഥാപിച്ചില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.

4

കേരളത്തില്‍ ഒരു വയസുള്ള കുഞ്ഞ് പോലും ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഒരാളെ കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ടത് കേരളത്തിലാണെന്നും പിസി ജോര്‍ജ് സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം ചൂണ്ടിക്കാട്ടി പറഞ്ഞു. ഗുണ്ടകള്‍ ഒരു യുവാവിനെ കൊന്ന് മൃതദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷന് മുന്നില്‍ കൊണ്ടിട്ട സംഭവം സൂചിപ്പിച്ചാണ് പിസി ജോര്‍ജിന്റെ വിമര്‍ശനം.

5

കേരളത്തില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുപോലെയാണ്. വിഡി സതീശന്‍ കൊവിഡ് വന്ന ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ലെന്നും പിസി ജോര്‍ജ് സൂചിപ്പിച്ചു. രമേശ് ചെന്നിത്തല കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിച്ചിരുന്നതാണ്. എന്നാല്‍ ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ നല്ലപോലെ കൊടുക്കുന്നുണ്ടെന്നും കോണ്‍ഗ്രസിലെ തര്‍ക്കം സൂചിപ്പിച്ച് പിസി ജോര്‍ജ് പറഞ്ഞു.

അലിയും റോസ്ലിനും ഡേവിഡും... റമദാപള്ളിയിലെ കിടിലന്‍ താരങ്ങള്‍... ചിത്രങ്ങള്‍ പങ്കിട്ട് വിനയ് ഫോര്‍ട്ട്

6

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും പിസി ജോര്‍ജ് സൂചിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പിണറായി വിജയനെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം പ്രതികരിച്ചത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൊച്ചിയിലെത്തി അഭിഭാഷകരുമായി ചര്‍ച്ച നടത്തുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

7

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. പിണറായി ആണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടത്. ഇത് ഗൂഢാലോചനയാണ്. തനിക്കെതിരെ ധൈര്യമുണ്ടെങ്കില്‍ പിണറായി വിജയന്‍ കേസ് കൊടുക്കണം. താന്‍ സത്യസന്ധമായിട്ടാണ് ആരോപണം ഉന്നയിക്കുന്നത്. സ്വപ്‌നയെയും സരിത്തിനെയും അകത്തിട്ടത് വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണ്. വലിയ കള്ളക്കടത്ത് നടത്തിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയത് സംശയകരമാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+