പിസി തോമസിനെ പിജെ ജോസഫിന്റെ പാർട്ടിയിലേക്ക് വിട്ടത് ആർഎസ്‌എസ് തന്ത്രം; കോടിയേരി
തിരുവനന്തപുരം; പി സി തോമസിനെ പി ജെ ജോസഫിന്റെ പാർടിയിലേക്കു വിട്ടതും ആർഎസ്‌എസ് തന്ത്രമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ജോസഫിനെ കൂടെക്കൂട്ടാൻ ബിജെപി തയ്യാറാക്കിയ തിരക്കഥയാണത്. ക്രൈസ്‌തവ മത മേലധ്യക്ഷന്മാരുമായി നടത്തിയ ചർച്ച വിജയിക്കാതെ വന്നപ്പോൾ ന്യൂനപക്ഷത്തെ കൂടെക്കൂട്ടാനുള്ള തന്ത്രമാണത്. ആർഎസ്‌എസിന്റെ സഹായത്തോടെ എൽഡിഎഫിന് ഒരു സീറ്റും ആവശ്യമില്ല, ഒരുകാലത്തും അവരുടെ സഹായം തേടിയിട്ടുമില്ലെന്നും കോടിയരി പറഞ്ഞു.

തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർഥിയായി കെ ബാബുവിനെ തീരുമാനിച്ചത് ആർഎസ്‌എസ് ആണ്. ബിജെപി പറഞ്ഞിട്ടാണ് താൻ മത്സരിക്കുന്നതെന്ന് ബാബു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ബിജെപി വോട്ടുകൾ തനിക്ക് കിട്ടുമെന്ന് കെ ബാബു ഉറപ്പിക്കുന്നത് ഈ സഖ്യം ഉള്ളതുകൊണ്ടാണ്. കേരളത്തിൽ പലയിടങ്ങളിലും യുഡിഎഫ്-ബിജെപി സഖ്യമുണ്ട്.
ഒരു വർഗീയ ശക്തിയുടെയും പിന്തുണ ഇല്ലാതെ കേരളത്തിൽ തുടർഭരണമുണ്ടാകും. എൽഡിഎഫ് തുടർഭരണമെന്നത് ജനങ്ങളിൽനിന്ന് ഉയർന്നുവന്ന മുദ്രാവാക്യമാണെന്നും കോടിയേരി പറഞ്ഞു. ഇത്തവണ ബിജെപി വോട്ടും തനിക്ക് ലഭിക്കുമെന്നായിരുന്നു കെ ബാബു നേരത്തേ പറഞ്ഞത്. ബിജെപിയിലെ പലരും തന്നെ വിളിച്ചു സംസാരിച്ചു. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഇത്തവണ തനിക്ക് വോട്ട് നൽകുമെന്ന് അവർ പറഞ്ഞെന്നും ബാബു പറഞ്ഞിരുന്നു. അതേസമയം കെ ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണെന്നായിരുന്നു സിറ്റിംഗ് എംഎൽഎയും സിപിഎം സ്ഥാനാർത്ഥിയുമായ എ സ്വരാജ് പ്രതികരിച്ചത്.
വേറിട്ട ലുക്കില്‍ നടി ശ്രദ്ധ ദാസ്; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications