കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ടെസ്റ്റുകള്‍ ബോധപൂര്‍വം കുറച്ചതാണ് ഇപ്പോള്‍ കാര്യങ്ങള്‍ വഷളാക്കിയത്', സർക്കാരിനെതിരെ വിഷ്ണുനാഥ്!

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ് 19മായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തണം എന്ന് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ജൂണ്‍ 9ന് പതിനാല് ജില്ലകളിലും നടത്തിയ റാപ്പിഡ് ആന്റി ബോഡി പരിശോധനഫലം പുറത്ത് വിടണമെന്ന് പിസി വിഷ്ണുനാഥ് ആവശ്യപ്പെട്ടു. ടെസ്റ്റുകള്‍ ബോധപൂര്‍വം കുറച്ചതാണ് ഇപ്പോള്‍ കാര്യങ്ങള്‍ വഷളാക്കിയത് എന്നും വിഷ്ണുനാഥ് ആരോപിച്ചു.

പിസി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ്: സമ്പര്‍ക്കവ്യാപനം സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 9ന് പതിനാല് ജില്ലകളിലും നടത്തിയ റാപ്പിഡ് ആന്റി ബോഡി പരിശോധനഫലം പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 'കേരളത്തിന്റെ സ്ട്രാറ്റജി 'എന്ന് വിശേഷിപ്പിച്ച് ടെസ്റ്റുകള്‍ ബോധപൂര്‍വം കുറച്ചതാണ് ഇപ്പോള്‍ കാര്യങ്ങള്‍ വഷളാക്കിയത്. ഉറവിടമറിയാത്ത കേസുകളും സെന്റിനല്‍ സര്‍വൈലന്‍സ് ഫലത്തില്‍ തെളിഞ്ഞ സാമൂഹ്യവ്യാപന സാധ്യതകളും അന്ന് അവഗണിച്ചു.

വിമര്‍ശനങ്ങളെ നേരിടുന്നതിന് മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന താരതമ്യങ്ങള്‍ സത്യസന്ധതയില്ലാത്തതും പരിഹാസ്യവുമാണ്. കോവിഡ് പ്രതിരോധത്തില്‍ രാജ്യത്ത് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താണ് കേരളം മികച്ചതെന്ന് സ്ഥാപിക്കുന്നത്. നഗരജനസംഖ്യയേറിയ ഈ സംസ്ഥാനങ്ങള്‍ കേരളവുമായി താരമത്യം അര്‍ഹിക്കുന്നേയില്ല. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനങ്ങളുമായി കേരളത്തെ അദ്ദേഹം താരതമ്യം ചെയ്യുന്നുമില്ല.

covid

രോഗമുക്തി നിരക്കില്‍ ദേശീയശരാശരിയിലും പിന്നിലാണ് കേരളം.ദേശീയ ശരാശരി 63.3 ശതമാനവും കേരളം 47.3 ശതമാനവുമാണ്. സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളെ പരിഗണിക്കുമ്പോള്‍ രോഗമുക്തി നിരക്കില്‍ ഇരുപത്തൊമ്പതാം സ്ഥാനമാണ് കേരളത്തിന് . മരണനിരക്കില്‍ രാജ്യത്ത് പതിനൊന്നാം സ്ഥാനമാണ് കേരളത്തിന്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റിലും മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മെച്ചപ്പെട്ട നിലയിലല്ല. ദേശീയതലത്തില്‍ പത്താം സ്ഥാനത്താണ് കേരളം. രോഗവ്യാപനം രൂക്ഷമായ ഈ സമയത്തും താരതമ്യവും മേനിപറച്ചിലും പക്വതയുള്ള ഭരണാധികാരിക്ക് ചേരുന്നതല്ല.

പ്രതിപക്ഷത്തെയും ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നടപടികളാണ് അദ്ദേഹം സ്വീകരിക്കേണ്ടത്. പരിശോധനാഫലം വൈകുന്നത് പലയിടത്തും സമ്പര്‍ക്ക വ്യാപനത്തിന് കാരണമാകുന്നുണ്ട്. ഇതിന് അടിയന്തരമായി പരിഹാരം കാണണം. പരിശോധന ഫലങ്ങള്‍ പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തണം. ഇക്കാര്യത്തില്‍ താഴെപ്പറയുന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു.

1.സംസ്ഥാനത്ത് എത്ര വ്യക്തികളില്‍ ഇതുവരെ പരിശോധന നടത്തി? ( ഒരാള്‍ക്ക് ഒന്നിലേറെ പരിശോധന നടത്തുന്നതിനാലാണിത്). 2.എത്ര റാപ്പിഡ് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തി, ഇതില്‍ എത്ര പോസിറ്റീവ് ഉണ്ടായി ? 3.സെന്റിനല്‍ പരിശോധനയില്‍ ആകെ എത്ര പോസിറ്റീവ് കേസുകള്‍ ഉണ്ടായി? 4.വിദേശത്തു നിന്നും കേരളത്തിന് പുറത്തു നിന്നും വന്നവരില്‍ എത്ര ടെസ്റ്റ് നടത്തി, കേരളത്തില്‍ താമസിച്ചിരുന്നവരില്‍ എത്ര ടെസ്റ്റ് നടത്തി എന്ന് ഇനംതിരിച്ചുള്ള കണക്കുകള്‍? 5.ഏപ്രിൽ അവസാന ആഴ്ച തുടങ്ങിയ ഓഗ്മെന്റഡ് സാമ്പിൾ പരിശോധന സാമൂഹ്യ വ്യാപക സൂചന നൽകിയിട്ടും മെയ് ആദ്യവാരം കാരണമില്ലാതെ അവസാനിപ്പിച്ചത് എന്ത്കൊണ്ട്? സുതാര്യത പുലര്‍ത്തുന്ന ഭരണകൂടം ജനാധിപത്യത്തിന്റെ കരുത്താണ്. ആ കരുത്ത് ഏത് മഹാമാരിയെയും അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കും''.

English summary
PC Vishnunath demands transparency in Covid related matters in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X