• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രക്ഷാപ്രവർത്തനം 8 മണിക്കൂർ മാത്രം.. ചെങ്ങന്നൂരിൽ നേരിട്ട് കണ്ടത് വെളിപ്പെടുത്തി പിസി വിഷ്ണുനാഥ്

ചെങ്ങന്നൂർ: അതീവ ഗുരുതരാവസ്ഥയിൽ നിന്നും ചെങ്ങന്നൂർ പതിയെ കരകയറിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. മഴ കുറഞ്ഞതും വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതും രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സഹായിക്കുന്നുണ്ട്. ചെങ്ങന്നൂരിലെ ഒറ്റപ്പെട്ട ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവർത്തനം നടക്കുന്നത്.

കേന്ദ്ര-സംസ്ഥാന സേനകൾക്കൊപ്പം മത്സ്യത്തൊഴിലാളികളും ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തുന്നു. അതിനിടയിലും സൈന്യത്തിന് പൂർണമായും ചുമതല ഏൽപ്പിക്കണം എന്ന മുറവിളി തുടരുകയാണ്. ഇല്ലെങ്കിൽ ചെങ്ങന്നൂർ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് മുൻ എംഎൽഎ പിസി വിഷ്ണുനാഥ് പറയുന്നു. ചെങ്ങന്നൂരിൽ നേരിൽ കണ്ട ദുരവസ്ഥ പിസി വിഷ്ണുനാഥ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നു:

പത്തനംതിട്ടയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും: മന്ത്രി മാത്യു ടി തോമസ്

അപകട നില തുടരുന്നു

അപകട നില തുടരുന്നു

ചെങ്ങന്നൂർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ചെങ്ങന്നൂരിൽ പ്രളയവും അതിനൊപ്പമുള്ള ദുരിതവും എത്തിയിട്ട് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴും ആയിരക്കണക്കിന് ആളുകൾ വീടുകളിൽ ഒറ്റപ്പെട്ട് ആഹാരവും വെള്ളവും മരുന്നുമില്ലാതെ ദുരിതത്തിലാണ്. നാലുദിവസത്തെ രക്ഷാപ്രവർത്തനത്തിനിടയിൽ ശ്രദ്ധയിൽപ്പെട്ട ചില കാര്യങ്ങൾ സർക്കാരിന്റെയും സഹായിക്കാൻ മനസുള്ള സന്നദ്ധപ്രവർത്തകരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.

മത്സ്യത്തൊഴിലാളികൾക്ക് അഭിനന്ദനം

മത്സ്യത്തൊഴിലാളികൾക്ക് അഭിനന്ദനം

ചെങ്ങന്നൂരിലെ രക്ഷാപ്രവർത്തനത്തിൽ വളരെ സജീവമായി പങ്കെടുത്തത് കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലയിലെ മത്സ്യത്തൊഴിലാളികളാണ്. ജീവൻ പണയം വെച്ച് അവർ നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്ക് എത്ര അഭിനന്ദനം നൽകിയാലും മതിയാവുകയില്ല. എന്നാൽ ഇപ്പോഴുള്ള പ്രധാന പ്രശ്നം അവരുടെ മത്സ്യബന്ധന ബോട്ടുകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിൽ ഉൾപ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കിടക്കുന്ന നിരവധിയായ ആളുകളുണ്ട്. അവിടേക്ക് പോകുവാൻ സ്പീഡ് ബോട്ടുകൾ അല്ലെങ്കിൽ ചെറു ബോട്ടുകൾക്ക് മാത്രമേ കഴിയുകയുള്ളൂ.

പരിമിതമായ സൗകര്യങ്ങൾ

പരിമിതമായ സൗകര്യങ്ങൾ

അതുപോലെതന്നെ നേവിയുടെ വിദഗ്ധ പരിശീലനം ലഭിച്ച സൈനിക അംഗങ്ങൾക്ക് അവിടെയെത്തി ആളുകളെ രക്ഷിക്കാൻ കഴിയും. ആദ്യദിവസം മുതൽ തന്നെ നേവിയുടെ സേവനം ചെങ്ങന്നൂരിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് എത്തിയപ്പോൾ വളരെ പരിമിതമായ സംഘാംഗങ്ങൾ മാത്രമാണ് നേവിയുടെ ഭാഗത്ത് ഉണ്ടായിരുന്നത്. ആ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഇത്രയധികം ആളുകളെ രക്ഷപ്പെടുത്തി എടുക്കുക എന്നത് അസാധ്യമാണ്.

ബോട്ടുകൾ തകരുന്നു

ബോട്ടുകൾ തകരുന്നു

എന്നുമാത്രമല്ല മത്സ്യബന്ധനബോട്ടുകൾ പലപ്പോഴും ഇത്തരം പ്രദേശങ്ങളിൽ കൂടി പോകുമ്പോൾ മതിലിലും ഒക്കെ ഇടിച്ച് പൊട്ടി തകർന്നു പോകുന്ന സാഹചര്യം ഉണ്ടാവുകയാണ്. അതുകൊണ്ട് നേവിയുടെ സ്റ്റീൽ കോട്ടഡ് ആയിട്ടുള്ള ബോട്ടുകൾ കൂടുതലായി ചെങ്ങന്നൂരിൽ നാളെ തന്നെ എത്തിച്ച് അടിയന്തരമായ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതായിട്ടുണ്ട് . രണ്ടാമത്തെ കാര്യം ലൈഫ് ജാക്കറ്റുകളുടെ കുറവാണ്.

ലൈഫ് ജാക്കറ്റുകളുടെ കുറവ്

ലൈഫ് ജാക്കറ്റുകളുടെ കുറവ്

മത്സ്യത്തൊഴിലാളികളും നാട്ടുകാരായിട്ടുള്ള നീന്തൽ വിദഗ്ധന്മാരും വിവരമറിഞ്ഞെത്തിയ വിവിധ ജില്ലകളിൽനിന്നുള്ള സ്വയം തയ്യാറായി വന്നിട്ടുള്ള നീന്തുവാൻ കഴിയുന്ന ചെറുപ്പക്കാരും ഒക്കെ തന്നെ ആവശ്യപ്പെടുന്നത് ലൈഫ് ജാക്കറ്റുകളാണ്. മതിയായ ലൈഫ് ജാക്കറ്റുകൾ ഇല്ലാത്തത് പലപ്പോഴും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നു എന്നുള്ളത് ചെറുതായി തോന്നുന്നു എങ്കിലും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് കൂടുതൽ ലൈഫ് ജാക്കറ്റുകൾ എത്തിക്കുവാൻ സർക്കാർ അല്ലെങ്കിൽ അതിന് കഴിയുന്ന സന്നദ്ധസംഘടനകൾ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ

ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിൽ

ആദ്യം പമ്പാ നദിയുടെ തീരത്തുള്ള പ്രദേശങ്ങളിലാണ് ചെങ്ങന്നൂരിൽ പ്രളയം ബാധിച്ചത് എങ്കിൽ ഇപ്പോൾ അച്ചൻകോവിലാരിന്റെ തീരത്തു താമസിക്കുന്ന ആളുകളെയും വലിയതോതിൽ പ്രളയം ബാധിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഇല്ലാതിരുന്ന പഞ്ചായത്തുകളും ഇപ്പോൾ പ്രളയത്തിൻറെ വലിയ കെടുത്തി നേരിടുകയാണ്. അവിടെയും ജനങ്ങൾ ഒറ്റപ്പെട്ടുപൊയ്കൊണ്ടിരിക്കുകയാണ് .

അതുകൊണ്ടുതന്നെ വളരെ ഗുരുതരമായ ഒരു സാഹചര്യമാണ് ഇപ്പോൾ അവിടെ നിലവിലുള്ളത്.

രക്ഷാ പ്രവർത്തനം 7 മണി വരെ

രക്ഷാ പ്രവർത്തനം 7 മണി വരെ

ചെങ്ങന്നൂരിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ദുരിതാശ്വാസക്യാമ്പുകൾ വന്നുകഴിഞ്ഞു ആയിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. അവിടേക്ക് ആവശ്യമായ ഭക്ഷണം , വസ്ത്രം - വളരെ പ്രധാനപ്പെട്ട കാര്യമാണ്, മരുന്നുകൾ ഇവ അടിയന്തരമായി സന്നദ്ധപ്രവർത്തകരും സർക്കാരും എത്തിക്കേണ്ടതാണ്. മറ്റൊരു സങ്കടകരമായ കാര്യം ഇത് പതിനഞ്ചാം തീയതി മുതൽ ആരംഭിച്ച ഇ രക്ഷാപ്രവർത്തനം നാലു ദിവസം പിന്നിടുമ്പോഴും നാലുദിവസം മനസ്സിലായ ഒരു കാര്യം 7 മണിയോടുകൂടി രക്ഷാപ്രവർത്തനം ആളുകളെ വീടുകളിൽ നിന്നും രക്ഷപ്പെടുത്തി ക്യാമ്പുകളിലെത്തിക്കുന്ന ഈ പ്രവർത്തനം പലപ്പോഴും അവസാനിക്കുന്നു.

രക്ഷപ്പെടുത്താതെ തിരിച്ച് പോകുന്നു

രക്ഷപ്പെടുത്താതെ തിരിച്ച് പോകുന്നു

ഇന്ന് നേരിൽ കണ്ട കാര്യം കല്ലിശ്ശേരിയിൽ നൂറ് കണക്കിന് ജനങ്ങൾ ആറുമണിക്ക് ശേഷവും വീടുകളിൽ എത്തി ആളുകളെ രക്ഷപെടുത്തുന്ന കാര്യം അഭ്യർത്ഥിക്കുമ്പോൾ തിരച്ചിൽ നടത്തുന്നയാളുകൾ കേന്ദ്രസേന അംഗങ്ങളടക്കം തയ്യാറാകാതെ മടങ്ങുന്ന കാഴ്ചയാണുള്ളത്. ഒരു ദിവസം എട്ടു മണിക്കൂർ മാത്രമാണ് അല്ലെങ്കിൽ പരമാവധി 9 മണിക്കൂർ മാത്രമാണ് ഇവർ ചെയ്യുന്നത് . അല്ലാത്തത് നാട്ടുകാർ സ്വന്തം റിസ്കിൽ നടത്തുന്ന പ്രവർത്തനമാണ്. കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവർത്തനം ഒരു ദിവസം എട്ടു മണിക്കൂറിന് അപ്പുറം പോകുന്നില്ല.

cmsvideo
  കൊടുക്കാം ഇന്ത്യൻ സേനയ്ക്ക് ഒരു ബിഗ് സല്യൂട്ട് | OneIndia Malayalam
  വലിയ അപകടത്തിലേക്ക്

  വലിയ അപകടത്തിലേക്ക്

  24 മണിക്കൂറും ജാഗ്രതയോടുകൂടി ഉള്ള പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിൽ...... അഞ്ചാമത്തെ ദിവസം പിന്നിടുകയാണ് വലിയ അപകടത്തിലേക്ക് നാട് നീങ്ങുകയാണ്. ആദ്യദിവസങ്ങളിൽ ഇത്തരം ആശങ്കകൾ പങ്കു വെക്കാതിരുന്നത് ജനങ്ങളിൽ അത് ഭീതി ഉണ്ടാകുമെന്ന ഒരു സാഹചര്യം ഉണ്ടായിരുന്നതുകൊണ്ടാണ് പക്ഷേ ഇനിയും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്ക് നാട് പോവുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ദുരഭിമാനം വെടിഞ്ഞ് ഇനിയുള്ള ദിവസങ്ങളിൽ പൂർണ്ണമായും ഈ രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കുവാൻ ഉള്ള നടപടിയാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്.

  English summary
  PC Vishnunath MLA's facebook post about rescue operations in Chengannur

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more