• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ഛായ കൂടി വരുന്നുണ്ട്'

തിരുവനന്തപുരം; മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഞായറാഴ്ച മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള മന്ത്രിയുടെ യാത്രയിൽ ഉടനീളം മന്ത്രിക്കെതിരെ യുവജന സംഘടനകൾ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു. വളാഞ്ചേരിയിലെ വീട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകവെയാണ് സംഘടനകൾ പ്രതിഷേധിച്ചത്.

അതേസമയം പ്രതിഷേധങ്ങളെ പോലീസ് നേരിട്ട രീതിക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. ഫേസ്ബുക്കിലൂടെയാണ് വിഷ്ണുനാഥിന്റെ പ്രതികരണം.

മുട്ടുകുത്തി മാപ്പ് പറഞ്ഞ സംഭവം

മുട്ടുകുത്തി മാപ്പ് പറഞ്ഞ സംഭവം

അമേരിക്കയിലെ പോലീസ് ഒരു കറുത്ത വർഗ്ഗക്കാരനോട് കാണിച്ച ക്രൂരതയുടെ ചിത്രം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. അമേരിക്കയിലെ തെരുവുകളിൽ ജനം ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു. കേരളത്തിൽ പോലും ആ സംഭവത്തിൽ പോലീസ് ഭീകരതക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. അമേരിക്കൻ പോലീസ് സേന മുട്ടുകുത്തി മാപ്പ് പറയുന്ന സംഭവം പോലുമുണ്ടായി.

പോലീസ് ഭീകരതയുടെ ചിത്രം

പോലീസ് ഭീകരതയുടെ ചിത്രം

മനുഷ്യന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ, പ്രാകൃതമായ രീതിയിൽ ബലപ്രയോഗത്തിലൂടെ ഒതുക്കുന്നതിനെതിരെയാണ് മാനവികതയിൽ വിശ്വസിക്കുന്നവർ ശബ്ദമുയർത്തിയത്.ആ കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പോലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തിൽ പുറത്തുവന്നത്!

പോലീസ് ഇടപെടൽ

പോലീസ് ഇടപെടൽ

ജനങ്ങളെ സംരക്ഷിക്കേണ്ടവരാണ് പോലീസ്. എന്നാൽ, നിലവിലെ ആഭ്യന്തര വകുപ്പ്, പാലത്തായിയിലും വാളയാറിലും സ്ത്രീ പീഡകരുടെ സംരക്ഷകരാക്കി പോലീസിനെ മാറ്റി. വിനായകനുൾപ്പടെ നിരവധി പോലീസ് ഭീകരതയുടെ ഉദാഹരണം ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. സൈബർ കേസുകളിൽ ഉൾപ്പടെ കൃത്യമായി കക്ഷിരാഷ്ട്രീയവൽക്കരിക്കപ്പെട്ട രീതിയിലാണ് പോലീസ് വകുപ്പ് ഇടപെടുന്നത്.

അഴിമതിക്കാരെ സംരക്ഷിക്കാൻ

അഴിമതിക്കാരെ സംരക്ഷിക്കാൻ

നിലവിൽ ജലീലിനെപ്പോലെയുള്ള അഴിമതിക്കാരെ സംരക്ഷിക്കാൻ വേണ്ടിയാണ് അവർ നിലകൊള്ളുന്നത്. ന്യായമായ പി.എസ്. സി സമരത്തെയും പോലീസ് ഭീകരത കൊണ്ട് നേരിടാനാണ് ഈ സർക്കാർ ശ്രമിച്ചത്. ഈ സർക്കാരിന്റെ കീഴിലെ പോലീസ് സ്ത്രീകളെയോ, കുട്ടികളെയോ, പാവങ്ങളെയോ രക്ഷിക്കുന്നവരല്ല; പീഡകരെയും അഴിമതിക്കാരെയും രക്ഷിക്കുന്നവരായി അവർ മാറി.

രാഷ്ട്രീയവത്കരിക്കുകയാണ് സർക്കാർ

രാഷ്ട്രീയവത്കരിക്കുകയാണ് സർക്കാർ

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ഛായ കൂടി വരുന്നുണ്ട്.പെരിയ കൊലക്കേസിൽ ചാർജ് ഷീറ്റ്, സിബിഐക്ക് സമർപ്പിക്കാനുള്ള കേരളാ പോലീസിന്റെ മടിയും നമ്മൾ കണ്ടതാണ്. പി. എസ്. സി റാങ്കലിസ്റ്റും, നിയമനങ്ങളും പോലും രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഈ ഭരണകാലത്ത്, പോലീസ് സേനയുടെ പ്രവർത്തനങ്ങളെയും രാഷ്ട്രീയവൽക്കരിക്കുകയാണ് സർക്കാർ.

cmsvideo
  Priyanka Gandhi Making New Waves In Congress | Oneindia Malayalam
  തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല

  തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല

  തോക്കിനും ലാത്തിക്കും തോറ്റിട്ടില്ലെന്ന് ഒരിക്കൽ പാടി നടന്നവർ ലാത്തിയെ പ്രതിരോധത്തിന്റെ അവസാന ആയുധമാക്കുന്നു.എത്ര ജനാധിപത്യവാദികളുടെ ശബ്ദമുയർന്നു, ഇതെല്ലാം കാണുമ്പോൾ ?!

  നീറ്റ് പരീക്ഷയെ കുറിച്ച് പരാമർശം; നടന്‍ സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ജഡ്ജി

  സ്വർണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജിൽ തന്നെ; വി മുരളീധരന്റെ വാദം തള്ളി കേന്ദ്ര സർക്കാർ

  'നിങ്ങൾ ചെയ്തത് ഗംഭീരമായ പ്രവർത്തനങ്ങൾ'; കൊവിഡ് പ്രതിരോധത്തിൽ മോദി അഭിനന്ദിച്ചെന്ന് ട്രംപ്

  English summary
  PC Vishunath slams Police over action against protest
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X