അബ്ദുള്‍ നാസര്‍ മദനി കേരളത്തില്‍ എത്തി; ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി കേരളത്തില്‍ എത്തി. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ മദനി റോഡ് മാര്‍ഗം കരുനാഗപ്പള്ളിയിലേക്ക് പോയി. രോഗബാധിതനായ പിതാവിനെ സന്ദര്‍ശിക്കും. സുപ്രീം കോടതിയാണ് മദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.
ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കും. ജൂലായ് 17ന് ആണ് സുപ്രീം കോടതി മദനിക്ക് കര്‍ശന ഉപാധികളോടെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ 15 ദിവസത്തില്‍ ഒരിക്കല്‍ ഹാജരാകണം.

കൊല്ലം ജില്ലയിലാണ് മദനി കഴിയേണ്ടത്. എന്നാല്‍ ചികിത്സയുടെ ആവശ്യത്തിന് ജില്ല വിട്ട് പുറത്തുപോകാം. ഇങ്ങനെ ഒരു സാഹചര്യമുണ്ടായാല്‍ പൊലീസിനെ വിവരം അറിയിക്കണം. വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബംഗളൂരുവില്‍ എത്തണമെന്ന നിര്‍ദ്ദേശവും സുപ്രീം കോടതി മുന്നോട്ടുവച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം മദന്‍ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിതാവിനെ കാണണം എന്ന ആഗ്രഹം നടന്നില്ല. ജാമ്യ കാലാവധി കഴിഞ്ഞ വേളയില്‍ തന്നെ ബംഗളൂരുവിലേക്ക് മടങ്ങുകയും ചെയ്തു. ശേഷം വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കര്‍ണാടക പൊലീസിന്റെ ഉപാധികള്‍ പ്രയാസപ്പെടുത്തിയെന്ന കാര്യവും മഅദനി സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു.
കര്‍ണാടക പോലീസിന്റെ സംരക്ഷണയില്‍ കേരളത്തിലേക്ക് പോകാനായിരുന്നു കഴിഞ്ഞ തവണ സുപ്രീംകോടതി അനുമതി നല്‍കിയത്. പൊലീസുകാരുടെ ചെലവിന് പണം കെട്ടിവയ്ക്കാന്‍ ബംഗളൂരു പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അസാധ്യമായതിനെ തുടര്‍ന്ന് മദനി വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മദനി
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ അബ്ദുള്‍നാസര്‍ മദനി അനുശോചനം രേഖപ്പെടുത്തി. നീതി നിഷേധത്തിന്റെ സമയത്ത് തനിക്ക് പിന്തുണ നല്കിയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് മദനി പറഞ്ഞു. തനിക്ക് നീതി ഉറപ്പാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ മറക്കാനാവില്ലെന്നും മദനി മാധ്യമങ്ങളോട് പറഞ്ഞു.
'താന്‍ നേരിട്ട നീതി നിഷേധത്തി്ന്റെ സമയത്ത് എല്ലാ പിന്തുണയും നല്കിയ നേതാവാണ് ഉമ്മന്‍ചാണ്ടി. തനിക്ക് വേണ്ടി നിരവധി ഇടപെടലുകള്‍ നടത്തിയ നേതാവാണ് അദ്ദേഹം. അദ്ദേഹത്തെ ഈ സമയത്ത് അനുസ്മരിക്കുന്നു. ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ മഹത്വം വിളിച്ചോതുന്ന വിധിയാണ് തനിക്കുണ്ടായിരിക്കുന്നത്. കൊല്ലം ഡി സി സിയുടെ ഇടപെടല്‍ പരാമര്‍ശിക്കാതെ വയ്യ. വി എം സുധീരന്, കെ സി വേണുഗോപാല്‍ എന്നിവരുടെ എല്ലാം. സംസ്ഥാന സര്‍ക്കാരും അനുകൂല നിലപാട് സ്വീകരിച്ചു'- മദനി പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications