ശ്വേത പൊറുക്കണമെന്ന് പീതാംബര കുറുപ്പ്
കൊല്ലം: കൊല്ലത്ത് വള്ളം കളി ഉദ്ഘാടനം ചെയ്യാനെത്തിയ നടി ശ്വേതാ മേനോനെ അപമാനിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്ന് എന്‍ പീതാംബരം കുറുപ്പ് എംപി. തന്റെ പെരുമാറ്റത്തില്‍ ശ്വേതയ്‌ക്കെന്തെങ്കിലും ബദ്ധിമുട്ടുണ്ടായെങ്കില്‍ പൊറുക്കണമെന്ന് പീതാംബര കുറുപ്പ് കൊല്ലത്ത് പറഞ്ഞു.
ശ്വേത മേനോന് തന്റെ ദര്‍ശനത്തിലോ സ്പര്‍ശനത്തിലോ അരോചകത്വം തോന്നിയെങ്കില്‍ മാപ്പ്. ശ്വേതയുടെ ഭര്‍ത്താവ് ശ്രീവത്സനെ കഴിഞ്ഞ ദിവസം രാത്രി തന്നെ വിളിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും പീതാംബര കുറുപ്പ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും കുറുപ്പ്.

അതേസമയം ശ്വേതയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കൊല്ലം ഡിസിസി രംഗത്ത് വന്നു. പീതാംബര കുറുപ്പിനെതിരെയുള്ള ശ്വേതയുടെ പരാതി റിമോട്ട് കന്ദ്രങ്ങളുടെ പ്രേരണമൂലമാണെന്നാണ് കൊല്ലം ഡിസിസി പ്രസിഡന്റ് പ്രതാപ വര്‍മ്മ തമ്പാന്‍ പ്രതികരിച്ചത്. പീതാംബര കുറിപ്പിനൊപ്പം പാര്‍ട്ടിയുണ്ട്. അദ്ദേഹം മാന്യനാണ്. ശ്വേത മാധ്യമ ശ്രദ്ധനേടാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കൊല്ലത്തു നടന്ന സംഭവത്തിന് സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എയും പറഞ്ഞു. നിയമത്തെ കുറിച്ച് അജ്ഞതയുള്ളവരും സമ്പന്നരുമായി ഏറ്റുമുട്ടാന്‍ കഴിയാത്തവരുമാണ് ഇരകള്‍. ശ്വേതാ മേനോന്‍ ഇരയല്ല. സിനിമയ്ക്ക് വേണ്ടി സ്വന്തം പ്രസവം ചിത്രീകരിച്ച സ്ത്രീയാണ് ശ്വേത. അതുകൊണ്ട് അവര്‍ക്ക് പരാതിയുണ്ടെങ്കില്‍ നേരിട്ട് അറിയിക്കണം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications