
ആശ്വാസം... രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒന്നിച്ചെത്തും; 1800 കോടി അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: രണ്ട് മാസമായി സംസ്ഥാനത്ത് വിതരണം ചെയ്യാതിരുന്ന ക്ഷേമ പെന്‍ഷന്‍ ഡിസംബര്‍ രണ്ടാം വാരം മുതല്‍ നല്‍കി തുടങ്ങും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ക്ഷേമ പെന്‍ഷനാണ് ഒന്നിച്ച് വിതരണം ചെയ്യുന്നത്. ഡിസംബര്‍ മാസത്തിലെ പെന്‍ഷന്‍ തുക മാസാവസാനവും വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തുക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങും.
ഒന്നാം എല്‍ ഡി എഫ് സര്‍ക്കാര്‍ മൂന്നോ നാലോ മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് ഓണത്തിനോ ക്രിസ്മസിനോ നല്‍കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ 2021 ലെ നിയസഭ തെരഞ്ഞെടുപ്പിന് മുമ്പ് ഇത് എല്ലാ മാസവും നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രകാരം എല്ലാ മാസവും പെന്‍ഷന്‍ തുക വിതരണം ചെയ്തിരുന്നു. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് സംസ്ഥാനത്ത് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്.

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത്. അതേസമയം സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്ന് കൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതില്‍ കര്‍ശന നടപടിയുണ്ടാകും.
അപകടത്തില്‍ ഓര്മ നഷ്ടമായി.. ആകെ ഓര്മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്‍ത്ഥന നടത്തി 58 കാരന്

പരിശോധന നടത്തി അനര്‍ഹരായവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കും എന്നും അനര്‍ഹരെ പട്ടികയിയില്‍ നിന്നും ഒഴിവാക്കിയില്ലെങ്കില്‍ ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനര്‍ഹമായി ആരൊക്കെയാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് എന്ന് കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് പ്രകാരം 2019 ഡിസംബര്‍ 31 ന് മുമ്പ് പെന്‍ഷന്‍ അനുദിക്കപ്പെട്ടവരോട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് അറിയിച്ചിട്ടുണ്ട്.

പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉള്ളവരെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്താക്കും. നേരത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ കടപ്പത്രം ഇറക്കി 2000 കോടി വായ്പയെടുത്തിരുന്നു. 7.83% പലിശക്ക് ആണ് സര്‍ക്കാര്‍ വായ്പ എടുത്തത്. 23 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയില്‍ ആണ് വായ്പ എടുത്തിരുന്നത്.
സന്യാസിമാരെല്ലാം ലഹരി ഉപയോഗിക്കുന്നവര്‍; പുറത്താക്കി ക്ഷേത്രം പൂട്ടി അധികൃതര്‍

കേന്ദ്ര സര്‍ക്കാരിന്റെ ജി എസ് ടി വിഹിതം, മദ്യം, ലോട്ടറി എന്നിവയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, പെട്രോളിയം സെസ് എന്നിവ വഴിയാണ് സംസ്ഥാനത്തിന് ഭൂരിഭാഗം റവന്യു വരുമാനവും ലഭിക്കുന്നത്. 1957 ല്‍ 34 കോടി രൂപ മാത്രമായിരുന്ന കേരളത്തിന്റെ പൊതുകടം ഇപ്പോള്‍ 3.3 ലക്ഷം കോടിയാണ്.