ഭയപ്പെടുന്നത് ഓഖിയെയോ, ജനങ്ങളെയോ; മുഖ്യന്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിനു പിന്നിലെന്ത്

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു എന്ന് പറയപ്പെടുന്ന ഇരട്ടചങ്കനായ മുഖ്യമന്ത്രി എന്ത് കൊണ്ട് ദുരന്തം വിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചില്ല. ഓഖി കൊടുങ്കാറ്റിനെ ഭയമുള്ളത് കൊണ്ടാണോ മുഖ്യമന്ത്രി സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാത്തത് എന്നുള്‍പ്പടെയുള്ള ട്രോളുകളുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുക്കുന്നത്.

pinarayivijayan

എന്നാല്‍ കൊടുങ്കാറ്റിന്റെ മുന്നറിയിപ്പ് നേരത്തെ ലഭിച്ചിട്ടും മുന്നൊരുക്കങ്ങളെടുക്കുന്നതില്‍ വീഴ്ച്ച പറ്റിയതിനുള്ള ജാള്യത കൊണ്ടാണോ മുഖ്യന്‍ തീരദേശ മേഘല സന്ദര്‍ശിക്കാത്ത എന്നും പ്രതിപക്ഷ സൈബര്‍ പോരാളികള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

 troll

'ഓഖി ' ജാഗ്രതയോടെ പോലീസ് ആശങ്ക വേണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്

അല്ല ഇനി എംഎല്‍എ മുകേഷിന് കിട്ടിയപോലെയുള്ള തെറി കിട്ടുമെന്ന് ഭയന്നാണോ മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാമ്പ് ഉള്‍പ്പെടെ സന്ദര്‍ശിക്കാത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്. തലസ്ഥാനത്തുണ്ടായിട്ടും മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കാത്തതിനു പിന്നിലെന്തെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് സോഷ്യല്‍ മീഡിയയും ജനങ്ങളും. ട്രോളുകളും ഇൌ വിഷയത്തില്ർ സജീവമാണ്.

 kummanam

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കളെല്ലാം സ്ഥലം സന്ദര്‍ശിച്ചുകഴിഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും സജീവമായിരുന്നു.ശശി തരൂര്‍ എംപി നാവിക സേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ചിത്രവും ജനങ്ങള്‍ കണ്ടതാണ്.

taroor

ഓഖി കൊടുങ്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.എന്നാല്‍ കടലില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചവരെ കാണാന്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലേക്ക് പോയിരുന്നു എന്നിട്ടും ദുരിതം വിതച്ച സ്ഥലങ്ങളോ ദുരിതാശ്വാസ ക്യാമ്പും ഇതുവരെ സന്ദര്‍ശിച്ചില്ല.

rc2

എന്നാല്‍ ഒരു മനോരമാ ന്യൂസ് ചാനലിലെ ചര്‍ച്ചയ്ക്കിടെ ഇത് സംബന്ധിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ചോദിച്ചപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി പോയാലെ എല്ലാം പൂര്‍ണ്ണമാകുകയുള്ളു എന്നൊന്നുമില്ല എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.

 kadakampally

ജനങ്ങളുടെ നികുതി പണവും വോട്ടും നല്‍കിയ ഭരണം നടത്തുന്ന ഭരണ കര്‍ത്താക്കള്‍ക്ക് പിന്നെ എന്താണ് ജോലി എന്നാണ് ജനങ്ങളുടെ ചോദ്യം. എന്നാല്‍ രക്ഷപ്രവര്‍ത്തനം ഏകൊപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നന്നും ദുരന്തം നടന്ന സമയത്തും പ്രതിപക്ഷം മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് ഞ്യായീകരണ തൊഴിലാളികളുടെ വാദം.

English summary
why chief minister is not visitng okhi cyclone affected ares in thiruvananthapuram. is he afraid of ohki cyclon aks opposition party workers through social media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്