കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ ഭീതിയില്‍ നാടും നഗരവും:പുറത്തിറങ്ങാന്‍ മടിച്ച് ജനങ്ങളും;എങ്ങനെയോടിക്കും ഈ സര്‍വ്വീസുകള്‍ ഒന്നും തിരിയാതെ ബസ്സുടമകള്‍

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : നിപ്പാ ഭീതിയില്‍ നാടും നഗരവും കഴിയുമ്പോള്‍ പുറത്തിറങ്ങാന്‍ മടിച്ച് ജനങ്ങളും. ഇത് എല്ലാ മേഖലയെയും ബാധിച്ചു. കേരളം മുഴുവന്‍ കോഴിക്കോടിനെ ഭീതിയോടെ നോക്കികാണുമ്പോള്‍ ജനസഞ്ചാരം തീരെ കുറഞ്ഞു. ബസ്സുകളില്‍ നാമമാത്രമായ യാത്രക്കാര്‍ മാത്രം. ദിവസേന ആയിരങ്ങള്‍ നഷ്ടം സഹിച്ചാണ് ബസ്സുടമകള്‍ ഇപ്പോള്‍ ഈ മേഖലയില്‍ സര്‍വ്വിസ് നടത്തുന്നത്. ഏറെ പ്രയാസമനുഭവിക്കുന്നത് പേരാമ്പ്ര മേഖലയിലൂടെ സര്‍വ്വീസ് നടത്തുന്ന ബസ്സുടമളെയാണ്.
പേരാമ്പ്ര നിന്നും വടകര ഭാഗത്തേക്ക്്‌പോവുന്ന ബസ്സുകളില്‍ ചാനിയം കടവ് വഴി പോവുന്ന ബസ്സുകളില്‍ തിരുവള്ളൂര്‍ കഴിഞ്ഞാലും പയ്യോളി വഴി പോവുന്ന മേപ്പയ്യൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ ബസ്സുകളില്‍ അത്യാവശ്യം യാത്രക്കാര്‍ കയറുന്നുള്ളൂ. പല ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിവെച്ചത് യാത്രക്കാര്‍ക്ക് മണിക്കുറുകള്‍ ബസ്സിന് കാത്തിരിക്കേണ്ട അവസ്ഥയാണ്.


ജില്ലയിലെ തന്നെ പ്രധാന റൂട്ടായ കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ്സുടമകളുടെ സ്ഥിതി വളരെ ദയനീയമാണ്. നിത്യേന നാലായിരത്തോളം രൂപ നഷ്ടത്തിലാണ് സര്‍വ്വീസുകള്‍ നടത്തുന്നതെന്ന് ബസ്സുടമകള്‍ പറയുന്നു. 62 സ്വകാര്യ ബസ്സുകളും 57 കെഎസ്ആര്‍ടിസി ബസ്സുകളും ചേര്‍ന്ന് ഈ റൂട്ടില്‍ ഓരോ ദിവസവും 400 ഓളം ട്രിപ്പ് നല്ലരീതിയില്‍ നടത്തി വരികയായിരുന്നു. എന്നാല്‍ നിപ എന്ന മാരക ഭീതിപടര്‍ന്നതോടെ ഏതു സമയവും തിരക്കായിരുന്ന റൂട്ടില്‍ യാത്രക്കാര്‍ കുറഞ്ഞ് വരാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും നിപ മരണങ്ങളും രോഗബാധിതരുടെ എണ്ണവും കൂടുകയും സര്‍ക്കാറിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ വരുകയും ചെയ്തതോടെ ജനങ്ങളാടെ ഭീതിയിലായി. ഇതോടെ ബസ്സുകളില്‍ പത്തില്‍ കുറഞ്ഞ യാത്രക്കാര്‍ മാത്രം ഉണ്ടാവുന്ന അവസ്ഥ വന്നു.

bus nipah

Recommended Video

cmsvideo
വവ്വാലുകളിൽ നിന്നല്ല ഉത്ഭവം എങ്കിൽ രോഗം നിപ അല്ല | Oneindia Malayalam

ഒരു ദിവസം പതിനായിരത്തോളം രൂപ ഓരോ ബസ്സിനും ഈ റൂട്ടില്‍ ചെലവ് വരുമ്പോള്‍ ഇപ്പോള്‍ കളക്ഷനായി ലഭിക്കുന്നത് കേവലം അയ്യായിരത്തോളം രൂപ മാത്രം. ഇന്ധനത്തിന് മാത്രം 8000 രൂപയും തൊഴിലാളികളുടെ കൂലിയും മറ്റും വേറെയും വേണ്ടി വരുമ്പോള്‍ എങ്ങനെ സര്‍വ്വീസുകള്‍ നടത്തുമെന്ന ആശങ്കയിലാണ് ഉടമകള്‍. നിത്യേന ഇന്ധന വില വര്‍ദ്ധിക്കുക കൂടി ചെയ്യുന്ന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന പറ്റാത്ത അവസ്ഥയാണുള്ളത്. ഇങ്ങനെ തുടര്‍ന്നാല്‍ ദിവസം ഓടുന്ന ബസ്സുകളുടെ എണ്ണം നിജപ്പെടുത്തി ഇപ്പോള്‍ ഓരോ മൂന്നു മിനിറ്റിലും ഒരുബസ്സ് എന്നതിന് പകരം ഓരോ പതിനഞ്ച് മിനിട്ടിലും ഒന്ന് എന്ന നിലക്കും ഒരു ദിവസം പകുതി ബസ്സുകളും ബാക്കിയുള്ളവ അടുത്ത ദിവസവും സര്‍വ്വീസ് നടത്തുക തുടങ്ങിയ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ടി വരുമെന്നും ബസ്സുടമകള്‍ അറിയിച്ചു.

സര്‍ക്കാര്‍ ഒരുമാസം നീട്ടി തന്ന നികുതി അടവിന്റെ തിയ്യതി ജൂണ്‍ 14 ആണ്. ആ ദിവസവും അടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നികുതി ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഉടമകള്‍ ആവശ്യപ്പെട്ടു.

English summary
people in fear of nipah virus in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X