കുടിയന്മാര്‍ക്കും അവകാശങ്ങളുണ്ട്!നാട്ടിലൊരു മദ്യശാല വേണം!!കോട്ടയത്ത് സംഘടിച്ച് കുടിയന്മാര്‍,വീഡിയോ

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: നാട്ടിലെ മദ്യശാലകള്‍ അടയ്ക്കുന്നതിനുള്ള സമരം സാധാരണമാണ്. നാട്ടിലെ മദ്യ ശാലകള്‍ അടയ്ക്കുന്നതിന് ആബാല വൃത്തം ജനങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ അടുത്തിടെ വാര്‍ത്തയായതുമാണ്. എന്നാല്‍ നാട്ടിലൊരു മദ്യശാല വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം കുടിയന്മാര്‍.

കോട്ടയം കടുത്തുരുത്തിയിലാണ് കുടിയന്മാരുടെ വന്‍ പ്രകടനം നടന്നത്. ആദിത്യപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ബിവറേജസ് മദ്യശാല സംരക്ഷിക്കുന്നതിനായിരുന്നു പ്രകടനം. പാതയോരത്തെ മദ്യശാലകള്‍ക്കെതിരായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കടുത്തുരുത്തിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മദ്യശാല ആദിത്യ പുരത്തേക്ക് മാറ്റുകയായിരുന്നു.

alcohol

ഇവിടെ കെട്ടിടവും മറ്റും കണ്ടെത്തിയെങ്കിലും പ്രദേശത്തെ രാഷ്ട്രീയക്കാരും റെസിഡന്‍സ് അസോസിയേഷന്‍കാരും രംഗത്തെത്തിയതോടെ ഇവിടെ ബിവറേജസ് പ്രവര്‍ത്തിക്കില്ലെന്ന അവസ്ഥയിലെത്തി. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി കുടിയന്മാര്‍ തന്നെ രംഗത്തെത്തിയത്.

മദ്യ സേവ സമിതി എന്ന പേരില്‍ സംഘടിച്ചെത്തിയ കുടിയന്മാര്‍ ആദിത്യപുരത്ത് തന്നെ മദ്യശാല വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കഞ്ചാവും വ്യാജമദ്യവും നാട്ടില്‍ സുലഭമാണെന്നും എന്നാല്‍ ഗുണനിലവാരമുളള മദ്യം ലഭിക്കാന്‍ നാട്ടില്‍ മദ്യശാല വേണമെന്നായിരുന്നു മദ്യസേവാ സമിതിയുടെ നിലപാട്.

പ്രകടനം നടക്കുന്നതറിഞ്ഞ് കടുത്തുരുത്തി എസ്‌ഐയും രണ്ട് പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ കുടിയന്മാരുടെ അംഗബലം കണ്ട് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ എത്തിക്കുകയായിരുന്നു. സമാധാന പരമായിരുന്നു പ്രതിഷേധ പ്രകടനമെന്ന് പോലീസ് അറിയിച്ചു.

English summary
people march to protect beverages outlet in kottayam.
Please Wait while comments are loading...