• search
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പേരാമ്പ്ര ഫെസ്റ്റിന് നൃത്ത ഹാസ്യ വിരുന്നുകളോടെ ഇന്ന് തിരശീല വീഴും

  • By Sreejith Kk

  പേരാമ്പ്ര:സമഗ്ര വികസനം സാംസ്കാരിക മുന്നേറ്റം എന്ന ലക്ഷ്യത്തിലൂന്നി മണ്ഡലം വികസന മിഷൻ സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റിന് വ്യാഴാഴ്ച്ച സമാപനം.പതിനായിരങ്ങളെ പൂരപ്പൊലിമയിൽ ആറാടിച്ച മഹാമേളയ്ക്ക് ദേശീയ ചലച്ചിത്ര അവാർഡ് ജയതാവ് സുരഭി ഉൾപ്പടെ പങ്കെടുക്കുന്ന ഗാന- നൃത്ത-ഹാസ്യ വിരുന്നുകളോടെയാണ് തിരശീല വീഴുന്നത്.പ്രധാന വേദിയിൽ നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉൽഘാടനം ചെയ്യും.

  മ്യൂസിക്കൽ ലവേഴ്സ് പേരാമ്പ്രയുടെ പാടിപ്പതിഞ്ഞ പാട്ടുകളുടെയാണ് രാത്രി 8 മണിക്ക് മെഗാ ഷോ തുടങ്ങുക.തുടർന്ന് ഇന്റർനാഷണൽ ഡാൻസ് troop ന്റെ Mj5.ഷംന കാസിമും ഫാരിസ് ലക്ഷ്മിയും സംഘവും നൃത്ത വേദി ധന്യമാക്കും.ഹാസ്യ കലാവിരുന്നിൽ സുരഭിക്ക് പുറമെ വിനോദ് കോവൂരും സംഘവും പരിപാടികൾ അവതരിപ്പിക്കും.ഗാനമേളയിൽ അൻവർസാദത്ത്‌, ശ്രേയ,അജയ് ഗോപാൽ , മേഘ്‌ന എന്നിവർ പങ്കെടുക്കും.

  കേരള വികസനം എന്ന വിഷയത്തിൽ ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെമിനാറിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും. വി ഡി സതീശൻ എം എൽ എ , സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോക്ടർ കെ എൻ ഹരിലാൽ,ഡോക്ടർ രവി രാമൻ എന്നിവരും സി എൻ ചന്ദ്രൻ ടിപി ജയചന്ദ്രൻ മാസ്റ്റർ തുടങ്ങിയവരും പ്രസംഗിക്കും.

  മൂന്ന് ദിവസമായി നടന്ന മെഡിക്കൽ ക്യാമ്പിൽ ആയിരകണക്കിന് ആളുകൾ ചികിത്സതേടിയെത്തി .അവസാന നാളിലെ ആയുർവേദ ക്യാമ്പിൽ മരുന്നുകളും സൗജന്യമായി നൽകി.നാട്ടു ചികിത്സ വിഭാഗം ഡി എം ഒ ഡോക്ടർ ശ്രീകുമാർ, ക്യാമ്പ് ഉൽഘാടനം ചെയ്തു .ചടങ്ങിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷനായിരുന്നു. എ കെ പത്ഭനാഭൻ മാസ്റ്റർ,ഉമ്മർ തണ്ടോറപറാ,ഡോക്ടർ ശ്രീജിത്ത്,ഡോക്ടർ സനൽ ,ടി കെ ലോഹിതാക്ഷൻ എന്നിവ ആശംസകൾ നേർന്നു .എ കെ തറുവയ് ഹാജി സ്വാഗതവും ഡോക്ടർ കവിത നന്ദിയും പറഞ്ഞു.

  കരിയർ വികസനവും യുവ സമൂഹവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ശ്രീറാം വെങ്കിട്ടരാമൻ ഉൽഘാടനം ചെയ്തു.വ്യവസായ വകുപ്പ് റിട്ടയേർഡ് അഡീഷണൽ ഡയറക്ടർ എം സലിം കരിയർ ഓവർസീസ് വിദഗ്ധൻ ശശിധരൻ നായർ ,എംപ്ലോയ്‌മെന്റ് ഓഫീസർ പി രാജീവൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. എ കെ പത്മനാഭൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സി വി രജീഷ് സ്വാഗതവും ബിജു കൃഷ്ണൻ നന്ദിയും പറഞ്ഞു.

  പുസ്തക മേളയിൽ ജയമോഹനന്റെ "നൂറ് സിംഹാസനങ്ങൾ ", പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി ,യുവാൻ നോവ ഹരാരിയുടെ "ഹോമോ ദിയൂസ് " എന്നീ കൃതികളെ കുറിച്ചു ചർച്ചകൾ നടന്നു.എ കെ സചിത്രനും ടി ബാലകൃഷ്ണനുമാണ് പുസ്തകങ്ങൾ പരിചയപ്പെടുത്തിയത്.കെ രാമകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു പി കെ സതീശൻ സ്വാഗതവും ഇ എം ശ്രീജിത്ത് നന്ദിയും പറഞ്ഞു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭാശാലികളായ 17 പ്രമുഖ വ്യക്തികളെ പേരാമ്പ്ര ഫെസ്റ്റിന്റെ മുഖ്യ വേദിയിൽ ബുധനാഴ്ച ആദരിച്ചു.അവർക്ക് സംഘാടക സമിതിയുടെ ഉപഹാരം ജനറൽ കൺവീനർ എം കുഞ്ഞമ്മദ് മാസ്റ്റർ നൽകി.

  പൊതുസമ്മേളനം ചലച്ചിത്ര സംവിധായകൻ രഞ്ജിത്ത് ഉൽഘാടനം ചെയ്തു.എം വി ശ്രെയസ്കുമാർ ,ശ്രീറാം വെങ്കിട്ടരാമനും മുഖ്യാതിഥികളായി.ആസ്റ്റർ മിംസ് ജനറൽ മാനേജർ സുഹാബ് ,ശോഭ ഡവലപ്പേഴ്‌സ് അസിസ്റ്റന്റ് മാനേജർ രാജ് നന്ദൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.ജില്ലാ പഞ്ചായത്ത്‌ അംഗം എ കെ ബാലൻ അധ്യക്ഷത വഹിച്ചു.

  .കെ കുഞ്ഞിരാമൻ ,കെ പി ബിജു ,പി എം കുഞ്ഞിക്കണ്ണൻ ,കെ പി അസ്സൻ കുട്ടി ,കെ പി ഗോപാലൻ നമ്പ്യാർ ,കെ സുനിൽ ,എം പി ഷിബു ,ഇ കുഞ്ഞിരാമൻ ,കെ എം സുധാകരൻ ,പി കെ എം ബാലകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. രാജൻ മൗത്തേരി സ്വാഗതവും പി പി രാഘുനാഥൻ നന്ദിയും പറഞ്ഞു.

  ദേശീയ സംസ്ഥാന അവാർഡ് ജയ്താക്കളായ ബാലചന്ദ്രൻ പാറച്ചോട്ടിൽ ,ഡോക്ടർ അബ്ദുള്ള പാലേരി,സംസ്ഥാന അവാർഡ് ജെയ്താക്കളായ എ കെ കരുണാകരൻ മാസ്റ്റർ, വി രാമചന്ദ്രൻ മാസ്റ്റർ ,മറ്റുമേഖലകളിൽ ശ്രദ്ധേയരായ രമേശ് കാവിൽ,രാജീവൻ മമ്മിളി, പി എം സജിത്ത് മാസ്റ്റ, റിട്ടയേർഡ് ചീഫ് എൻജിനിയർ പി സി ബാലൻ, റിട്ടയേർഡ് എക്സ്‌ക്യൂട്ടീവ് എൻജിനിയർ കെ രാമചന്ദ്രൻ ,സൈന്റിസ്റ് മനോജ് കുമാർ കൂളിക്കണ്ടി,റിട്ടയേർഡ് കൃഷിവകുപ്പ് ഡയറക്ടർ എം കെ ചന്ദ്രശേഖരൻ നായർ ,അഞ്ചിമ ദാമോദൻ (എൻ എസ് എസ് ).ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് കെ പി ബിജു ,രാജൻ തിരുവോത്ത്‌, അഭിലാഷ് തിരുവോത്ത്‌, ഇ എസ് ജെയിംസ്,ഇ പി കുഞ്ഞബ്‌ദുള്ള ഹാജി എന്നിവരെയാണ് ആദരിച്ചത്.തൈക്കുടം ബ്രിഡ്‌ജ് അവതരിപ്പിച്ച മെഗാ മ്യൂസിക്കൽ ഷോ ആയിരങ്ങളെ സംഗീത ലഹരിയിൽ ആറാടിച്ചു.

  English summary
  perambra fest ends today

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more