പേരാമ്പ്രയില്‍ ടൂറിസ്റ്റ് ബസ്‌ ഡ്രൈവര്‍ അജ്മലിന്‍റെ ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : ടൂറിസ്റ്റ് ബസ്‌ ഡ്രൈവര്‍ അജ്മലിന്‍റെ ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി .മൃതദേഹത്തില്‍ ഉരഞ്ഞ പാടുകള്‍കാണാനുണ്ടെന്ന് പോലീസ് പറഞ്ഞു .

മരണത്തിന് മുന്‍പ് അജ്മലിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട് . പേരാമ്പ്രയില്‍ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അജ്മലിന് നേരത്തെ മര്‍ദ്ദന മേറ്റതായി മൊഴി .

ajmaldeatthperambra


പേരാമ്പ്ര ഹൈ സ്ക്കൂൾ റോഡിനടുത്തെ കുളത്തിലാണ് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . പാലേരി പാറക്കടവിലെ കേളോത്ത് അജ്മൽ (25)നെയാണ് ഇന്ന് കാലത്ത് 9.50 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സൗദിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരം; മകന് വേണ്ടി സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയില്ല

പുറക്കൂട്ടയിൽ അമ്മമതിന്റെ മകനാണ് . ആബുലൻസ് ഡ്രൈവറായിരുന്ന അജ്മൽ അടുത്ത കാലത്തായി സ്വകാര്യ ബസിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. തഹസിൽദാർ എത്തി ഇൻക്വസ്റ്റ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതനുസ്സരിച്ച്.കൊയിലാണ്ടി തഹസിൽദാർ എത്തി ഇൻക്വസ്റ്റ് നടത്തി.


ശനിയാഴ്ച ഹൈസ്ക്കൂളിനടുത്ത് വച്ച അജ്മലൽ ചിലരുമായി വാക്തർക്കമുണ്ടായതായി പറയപ്പെടുന്നു. അന്നു മുതൽ ഇയാളെ കാണാതാവുകയായിരുന്നു.

English summary
Perambra tourist bus driver's death; Police investigation going on

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്