ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ മുറിവുണ്ടാകുമോ? പെരിയ കേസില്‍ സിബിഐ അന്വേഷണം സ്റ്റേ ചെയ്യാതെ കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റപത്രത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് ഹൈക്കോടതി. ജിഐ പൈപ്പ് കൊണ്ട് അടിച്ചാല്‍ എങ്ങനെയാണ് മുറിവുണ്ടാകുന്നതെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. കേസ് സിബിഐയ്ക്ക് വിട്ടത് സ്റ്റേ ചെയ്യാന്‍ ഡിവിഷന് ബെഞ്ച് തയ്യാറായില്ല. കേസ് ഡയറി ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കാമെന്നും വ്യക്തമാക്കി.

കേസ് ഡയറി സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ പറഞ്ഞത് കൊണ്ട് മാത്രം കേസില്‍ വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി.അപ്പീല്‍ വേഗം പൂര്‍ത്തിയാക്കണമെന്നും ശരിയായ അന്വേഷണം നടത്തിയോയെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം കേസ് ഏറ്റെടുത്തെന്ന് സിബിഐ കോടതിയെ അറിയിച്ചു. എന്നാല്‍ കേസില്‍ അന്വേഷണം തുടങ്ങിയിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി.
പെരിയ കേസ് അന്വേഷണത്തില്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തിയതായി നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു. ഫലപ്രദമായ അന്വേഷണമല്ല നടന്നതെന്ന് ചൂണ്ടിക്കാട്ടി കേസില്‍ പോലീസിന്റെ കുറ്റപത്രം കോടതി റദ്ദ് ചെയ്യുകയായിരുന്നു. കൃപേഷിന്റേയും ശരത് ലാലിന്റേയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും കോടതി വിലയിരുത്തിയിരുന്നു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടന്നാല്‍ നിലവിലെ പ്രതികള്‍ കേസില്‍ നിന്ന് എളുപ്പം ഊരിപ്പോകുമെന്നും കോടതി വിലയിരുത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന സെപ്തംബര്‍ മുപ്പതിലെ സിംഗില്‍ ബെഞ്ചിന്റെ ഇത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന് ബഞ്ച് മുമ്പാകെ അപ്പീല്‍ നല്‍കിയത്. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോവുകയാണെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ ദില്ലിയില്‍ നിന്ന് അഭിഭാഷകനെയെത്തിച്ച സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാറാണ് സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്. ഒറ്റത്തവണ ഹാജരാകുന്നതിന് 25 ലക്ഷം രൂപയാണ് ഫീസ്. ഇത് അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി വന്‍തോതില്‍ പണം ചെലവിടുന്ന മുഖ്യമന്ത്രി നാണം കെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications