ജിഷയുടെ മരണം; ആരോപണത്തില്‍ വിശദീകരണവുമായി സാജു പോള്‍ എംഎല്‍എ
എറണാകുളം: പെരുമ്പാവൂര്‍ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സാജു പോള്‍ എംഎല്‍എ. തനിക്കെതിരെ ആരോപിക്കുന്നതുപോലെ ജിഷയുടെ കുടുംബത്തെ താന്‍ അവഗണിച്ചിട്ടില്ലെന്ന് എംഎല്‍എ പറയുന്നു. വീടിന്റെ കാര്യം പറഞ്ഞ് ജിഷയുടെ കുടുംബം തന്നെ സമീപിച്ചിട്ടില്ല. ഫീസിന്റെ ആവശ്യത്തിന് സമീപിച്ചിരുന്നു. അത് ചെയ്തുകൊടുത്തിരുന്നതായും എംഎല്‍എ വ്യക്തമാക്കി.
ജിഷ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ഒരു കടയില്‍ നിന്നും താന്‍ പ്രവര്‍ത്തകരും നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചിരുന്നു. കടയില്‍ നാരങ്ങാവെള്ളം എടുത്തു തന്നത് ജിഷയുടെ സഹോദരിയായിരുന്നെന്ന് പിന്നീടാണ് അറിഞ്ഞത്. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പല കാര്യങ്ങളും മറച്ചുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സ്ഥലം എംഎല്‍എയെക്കുറിച്ചും വാര്‍ഡ് മെമ്പറെക്കുറിച്ചും ജിഷയുടെ അമ്മ പരാതി പറഞ്ഞിരുന്നു. ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച ഇന്നസെന്റ് എംപിയോടും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോടും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെയാണ് സാജു പോള്‍ എംഎല്‍എ വിശദീകരണം നല്‍കിയത്.
ജിഷയുടെ കുടുംബത്തിന്റെ ദുരിതാവസ്ഥ മനസിലാക്കാന്‍ വാര്‍ഡ് മെമ്പര്‍ക്കോ സ്ഥലം എംഎല്‍എയ്‌ക്കോ കഴിഞ്ഞിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട ജിഷയും അമ്മയും ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഈ വീട്ടിനുള്ളില്‍വെച്ചായിരുന്നു ജിഷ ക്രൂരമായി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.












Click it and Unblock the Notifications