വാവിട്ടു കരഞ്ഞ രാജേശ്വരിയെ ഓര്‍മയില്ലേ? പെരുമ്പാവൂര്‍ സ്വദേശി, പോലീസുകാര്‍ ഒന്നടങ്കം പരാതിപ്പെടുന്നു

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ജിഷയുടെ അമ്മയുടെ സുരക്ഷ പിൻവലിച്ച് കേരളം പോലീസ്, കാരണം ഇത് | Oneindia Malayalam

  പെരുമ്പാവൂര്‍: കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനിയായ നിയമവിദ്യാര്‍ഥി ക്രൂര പീഡനത്തിന് ഇരയായശേഷം കൊല്ലപ്പെട്ടത്. രാജ്യ ശ്രദ്ധ ഒന്നടങ്കം ലഭിച്ച കേസില്‍ വിദ്യാര്‍ഥിനിയുടെ മരണശേഷം മാധ്യമങ്ങളില്‍ നിറഞ്ഞത് അമ്മ രാജേശ്വരിയുടെ ചിത്രമായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായി ഇരിക്കുന്ന രാജേശ്വരി... വിതുമ്പുന്ന ചുണ്ടുകളോടെയാണ് അവര്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മുമ്പിലും മാധ്യമങ്ങള്‍ക്ക് മുമ്പിലും പ്രത്യക്ഷപ്പെട്ടത്. മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഡിസംബറില്‍ എറണാകുളം കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. അന്നും വാര്‍ത്തകളില്‍ പ്രാധാന്യത്തോടെ നിറഞ്ഞത് രാജേശ്വരിയുടെ മുഖമായിരുന്നു. പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധിയില്‍ സംതൃപ്തിയുണ്ടെന്ന അവരുടെ പ്രതികരണം അന്നു വാര്‍ത്തയായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും രാജേശ്വരി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു...

  രാജേശ്വരിക്ക് സുരക്ഷ

  രാജേശ്വരിക്ക് സുരക്ഷ

  2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ നിയമവിദ്യാര്‍ഥി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മകളുടെ ക്രൂരകൊലപാതകത്തില്‍ മനംനൊന്ത് പൊട്ടിക്കരയുകയായിരുന്നു രാജേശ്വരി. ഒന്നര വര്‍ഷത്തിന് ശേഷം കഴിഞ്ഞ ഡിസംബര്‍ 14്‌ന് വിധി വന്നപ്പോള്‍ കോടതി വളപ്പില്‍ വച്ച് അവര്‍ മാധ്യമങ്ങളെ കണ്ടു. മകള്‍ കൊല്ലപ്പെട്ടപ്പോഴും വിധി വന്നപ്പോഴുമുള്ള ഒന്നര വര്‍ഷത്തിനിടയില്‍ രാജേശ്വരിക്ക് വന്ന മാറ്റം ഏവരും ശ്രദ്ധിക്കപ്പെട്ടതാണ്. മകളുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് രാജേശ്വരിക്ക് സുരക്ഷ ഒരുക്കിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന രാജേശ്വരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷ ഒരുക്കിയത്. എന്നാല്‍ എല്ലാ സുരക്ഷയും പോലീസ് പിന്‍വലിച്ചിരിക്കുകയാണിപ്പോള്‍. അതിന് കാരണവുമുണ്ട്.

  വനിതാ പോലീസുകാരുടെ പരാതി

  വനിതാ പോലീസുകാരുടെ പരാതി

  സുരക്ഷക്കുണ്ടായിരുന്ന വനിതാ പോലീസുകാര്‍ ഒന്നടങ്കം രാജേശ്വരിക്കെതിരെ പരാതിപ്പെട്ടിരിക്കുന്നു. അവരുമായി പൊരുത്തപ്പെട്ടുപോകാന്‍ പറ്റില്ലെന്നാണ് വനിതാ പോലീസ് ഓഫീസര്‍മാരുടെ പരാതി. രാജേശ്വരിയുടെ പെരുമാറ്റം സഹിക്കാന്‍ വയ്യെന്നാണ് പോലീസുകാര്‍ പറയുന്നത്. തനിക്ക് വധഭീഷണിയുണ്ടെന്ന രാജേശ്വരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് സുരക്ഷ ഒരുക്കിയത്. സദാസമയം രണ്ടു വനിതാ പോലീസുകാര്‍ രാജേശ്വരിക്കൊപ്പമുണ്ടാകും. രാജേശ്വരി എവിടെ പോയാലും രണ്ടു വനിതാ പോലീസുകാരും കൂടെ പോകണം. വീട്ടില്‍ മാത്രമല്ല, ആശുപത്രികളിലും അങ്ങാടികളിലും വരെ. പക്ഷേ ഇവരുമായി ഒത്തുപോകാന്‍ പ്രയാസമാണെന്ന് സുരക്ഷയൊരുക്കിയ പോലീസുകാര്‍ പറയുന്നു. നേരത്തെ ഇക്കാര്യത്തില്‍ പരാതി ഉയര്‍ന്നിരുന്നെങ്കിലും മാറിമാറി നിന്ന എല്ലാ വനിതാ പോലീസുകാരും പരാതിപ്പെടുകയാണ്.

  പോലീസുകാര്‍ അടിമകള്‍

  പോലീസുകാര്‍ അടിമകള്‍

  ഈ സാഹചര്യത്തിലാണ് ഇനി രാജേശ്വരിക്ക് സുരക്ഷ നല്‍കേണ്ടെന്ന് തീരുമാനിച്ചത്. രാജേശ്വരി അടിമകളെ പോലെയാണ് പോലീസുകാരെ കണ്ടിരുന്നതെന്ന് ആരോപണമുണ്ട്. സ്വന്തമായി ചെയ്യേണ്ട പല പ്രവൃത്തികളും വനിതാ പോലീസുകാരെ കൊണ്ട് ചെയ്യിപ്പിക്കുമായിരുന്നുവത്രെ. വിസമ്മതിച്ചാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നാണ് വനിതാ പോലീസുകാര്‍ പറയുന്നത്. കോടനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ താമസം. പക്ഷേ, കോടനാട് പോലീസ് മാത്രമല്ല, എറണാകുളം ജില്ലയിലെ പല വനിതാ ഓഫീസര്‍മാരും സുരക്ഷയപടെ ഭാഗമായി രാജേശ്വരിക്കൊപ്പം താമസിച്ചിട്ടുണ്ട്. തികഞ്ഞ അവജ്ഞയോടെയാണ് അവര്‍ പോലീസുകാരോട് പെരുമാറിയിരുന്നതത്രെ.

  പ്രതി ജയിലിലായില്ലേ? ഇനി എന്തിനാ

  പ്രതി ജയിലിലായില്ലേ? ഇനി എന്തിനാ

  മുടി ചീകികെട്ടാന്‍ പോലും പോലീസുകാരെ ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം. ആശുപത്രിയില്‍ ചികില്‍സയില്‍ കിടന്ന വേളയിലും രാജേശ്വരിക്കൊപ്പം പോലീസുകാര്‍ നിന്നിരുന്നു. ഈ സമയം, കട്ടിലിന്റെ താഴെ നിലത്ത് കിടക്കാന്‍ പോലീസുകാരെ രാജേശ്വരി നിര്‍ബന്ധിച്ചുവെന്നുവത്രെ. ഇക്കാര്യം മേലുദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സുരക്ഷ പിന്‍വലിച്ചത്. പക്ഷേ രാജേശ്വരി ഇടക്കിടെ സുരക്ഷ ശക്തമാക്കണമെന്ന് പരാതിപ്പെടുമായിരുന്നെന്ന് പോലീസുകാര്‍ പറയുന്നു. സുരക്ഷ പിന്‍വലിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. കോടതി വധശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പ്രതി ജയിലിലുമാണ്. ഈ സാഹചര്യത്തില്‍ രാജേശ്വരിക്ക് ഭീഷണിയില്ലെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്നാണ് സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

  കുടുംബത്തിന്റെ അവസ്ഥ, കേസിന്റെയും

  കുടുംബത്തിന്റെ അവസ്ഥ, കേസിന്റെയും

  വിധി വന്ന ദിവസം രാജേശ്വരി ആഭരണങ്ങള്‍ അണിഞ്ഞു വന്നത് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. മാത്രമല്ല, വിദ്യാര്‍ഥിനിയുടെ മരണ ശേഷം സഹായമായി ലക്ഷങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുമുണ്ട്. വിദ്യാര്‍ഥിനിയുടെ പിതാവ് അടുത്തിടെ മരിച്ചിരുന്നു. പ്രായാധിക്യം മൂലമുള്ള രോഗവും മതിയായ ചികില്‍സ ലഭിക്കാത്തതുമാണ് പിതാവിന്റെ ആരോഗ്യസ്ഥിതി മോശമാക്കിയത്. 2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ കുറുംപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറമ്പോക്കിലെ താമസക്കാരിയായ ജിഷ അന്നേ ദിവസം വൈകീട്ട് 5.30നും ആറിനുമിടയിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 10നാണ് പ്രതി പിടിയിലായത്. എട്ട് ദിവസമായിരുന്നു അന്തിമവാദം. ഡിസംബര്‍ 14ന് വിധി പ്രഖ്യാപിക്കുകയും ചെയ്തു.

  അഞ്ചുവര്‍ഷത്തില്‍ 500 കോടി കൂടി; 1000 കോടിയുമായി ജയാബച്ചന്‍!! രാജ്യത്തെ സമ്പന്ന എംപി

  ഖത്തറില്‍ ഏഴ് രാജ്യങ്ങളുടെ പടക്കപ്പലുകള്‍; ഹമദ് തുറമുഖത്ത് നങ്കൂരമിട്ടു, എന്താണ് ഡിംഡെക്‌സ്?

  ഷമിയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തു; താരത്തിന്റെ നില പരുങ്ങലില്‍, ഹസിന്‍ ജഹാന്റെ രഹസ്യമൊഴി

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Peumbavoor Student Mother Rajeshwari's Police Security Withdraws

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്