കേരളത്തില്‍ പെട്രോളിന് 25 രൂപ കൂടുതല്‍: രാജ്യത്ത് ഏറ്റവും കുറവ് ഇവിടെ, എല്ലാത്തിനും കാരണം നികുതി തന്നെ
അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയിലിന് വലിയ ഇടിവുണ്ടായിട്ടുണ്ട് രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാത്തതില്‍ വലിയ പ്രതിഷേധം പ്രതിപക്ഷ കക്ഷികള്‍ നേരത്തെ മുതല്‍ ഉയർത്തുന്നുണ്ട്. ഒരു ഘട്ടത്തില്‍ കഴിഞ്ഞ മൂന്ന് വർഷത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ ബാരലിന് 70 ഡോളർ എന്നതിലേക്ക് വരെ ക്രൂഡ് ഓയില്‍ വില എത്തിയിരുന്നു. ഇതോടെ പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കുമെന്ന തരത്തില്‍ വാർത്തകള്‍ വന്നെങ്കിലും ഒന്നും നടന്നില്ല.
നിലവില്‍ കേരളത്തില്‍ ഒരു ലിറ്റർ പെട്രോളിന്റെ വില 107.30 രൂപയാണ്. ഡീസലിന് 96.18 രൂപയും നല്‍കണം. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് പെട്രോള്‍-ഡീസല്‍ വില ഉയർന്ന് നില്‍ക്കുന്ന ഇടമാണ് കേരളം. നികുതി ഘടനയിലെ വ്യത്യാസമാണ് ഇതിന് പ്രധാനമാണ്. പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളുടെ പട്ടിക പരിശോധിക്കുകയാണെങ്കില്‍ ഈ പട്ടികയില്‍ കേരളം രണ്ടാമത് വരും.

ആന്ധ്രാപ്രദേശാണ് എണ്ണയില്‍ ഉയർന്ന നികുതി ചുമത്തുന്ന സംസ്ഥാനം. പെട്രോളിന് 31% മൂല്യവര്‍ധിത നികുതി, ലീറ്ററിന് 4 രൂപ വാറ്റ് എന്നിവയ്ക്ക് പുറമെ ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് അന്ധ്രാപ്രദേശ് സർക്കാർ ഈടാക്കുന്നുണ്ട്. ഡീസലിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ മൂല്യവർധിത നികുതി 22.25 ശതമാനമാണ്. ലിറ്ററിന് നാല് രൂപ വാറ്റും 1 രൂപ റോഡ് സെസും ഡീസലിനും നല്‍കണം.
കേരളത്തില്‍ ഒരു ലിറ്റർ പെട്രോളിന് 30.08 ശതമാനമാണ് വില്‍പ്പന നികുതി. ഇതിന് പുറമെ ലിറ്ററിന് ഒരു രൂപ അധിക വില്‍പ്പന നികുതി, 1 ശതമാനം സെസ്, രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് എന്നിവയും ഈടാക്കുന്നു. ഡീസലിന് 22.76 ശതമാനമാണ് വില്‍പ്പന നികുതിയെങ്കില്‍ മറ്റ് ചാർജുകളെല്ലാം പെട്രോളിന് സമാനമാണ്.
ആന്‍ഡമാന്‍ നിക്കോബാർ ദ്വീപുകളിലാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കുറഞ്ഞ നികുതി ഈടാക്കുന്നത്. 1 ശതമാനം മാത്രമാണ് കേന്ദ്രഭരണ പ്രദേശത്തെ നികുതി. ഇതുകൊണ്ട് തന്നെ ആന്‍ഡമാന്‍ നിക്കോബാറില്‍ ഒരു ലിറ്റർ പെട്രോളിന് 82.46 രൂപ നല്‍കിയാല്‍ മതി. കേരളവുമായി വിലയിലെ വ്യത്യാസം 24.84. അതായത് ഏകദേശം 25 രൂപ. ഡീസലിന് 78 രൂപയും നല്‍കിയാല്‍ മതി ആന്‍ഡമാനില്‍.
കേരളത്തിനെ പ്രധാന നികുതി വരുമാന മാർഗ്ഗം കൂടിയാണ് പെട്രോളും ഡീസലും. 2022-23 കാലയളവില്‍ 11534 .20 കോടി രൂപയാണ് സംസ്ഥാനത്ത് ഈ ഇനത്തില്‍ നികുതിയായി ലഭിച്ചത്. 2021-22 ല്‍ ഇത് കേവളം 9424 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഏപ്രില്‍ 1 മുതലാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി തുടങ്ങിയത്. ഇതിലൂടെ 2023-24ല്‍ 954.32 കോടി രൂപയും 2024 സെപ്റ്റംബര്‍ 30 വരെ 442.04 കോടി രൂപയും ലഭിച്ചു.
നികുതിയില്‍ വർധനവ് ഉണ്ടായെങ്കിലും വിറ്റഴിക്കുന്ന പെട്രോളിന്റേയും ഡീസലിന്റേയും അളവില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2022-23 സാമ്പത്തി വർഷത്തില്‍ സംസ്ഥാത്ത് 2435400 കിലോ ലിറ്റര്‍ പെട്രോളും 2933000 കിലോ ലിറ്റര്‍ ഡീസലുമാണ് വിറ്റഴിച്ചത്. പെട്രോളിനേയും ഡീസലിനേയും ജി എസ് ടി പരിധിയില്‍ കൊണ്ടുവരണമെന്ന നിലപാടാണ് കേന്ദ്രത്തിന്റേതെങ്കിലും കേരളം ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങള്‍ ഇതിനെ ശക്തമായ രീതിയില്‍ എതിർക്കുകയാണ്. ജി എസ് ടി പരിധിയില്‍ കൊണ്ടുവരികയാണെങ്കില്‍ പരമാവധി ചുമത്താവുന്ന നികുതി നിരക്ക് 28 % ആണ്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications