കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎഫ് പെൻഷൻ; സുപ്രീം കോടതിയുടെ ആശ്വാസവിധി,15,000 രൂപ മേൽപരിധി റദ്ദാക്കി

Google Oneindia Malayalam News

ദില്ലി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച് സുപ്രീം കോടതി. പെൻഷൻ ലഭിക്കാൻ 15,000 രൂപ മേൽ പരിധി ഏർപ്പെടുത്തി കേന്ദ്ര ഉത്തരവും സുപ്രീം കോടതി റദ്ദ് ചെയ്തു. 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നൽകണമെന്ന ഭേദഗതിയും സുപ്രീം കോടതി റദ്ദ് ചെയ്തിട്ടുണ്ട്. പുതിയ പെൻഷൻ പദ്ധതയിലേക്ക് മാറാൻ കോടതി നാല് മാസത്തെ സമയവും അനുവദിച്ചു.

preme-court4-1565154601-1665075094.jpg -

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി ദില്ലി, കേരള, രാജസ്ഥാൻ ഹൈക്കോടതികൾ 2014 ലെ കേന്ദ്ര ഭേദഗതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഇ പി എഫ് ഒ, തൊഴിൽ മന്ത്രാലയവും മറ്റ് സംഘടനകളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി എഫ് പെൻഷൻ നൽകിയാൽ പി ഫ് ഫണ്ട് ഇല്ലാതെയാകുമെന്നായിരുന്നു കേന്ദ്രസർക്കാർ വാദം.

അതേസമയം ഉത്തരവ് നടപ്പാക്കുന്നത് ആറ് മാസത്തേക്ക് സുപ്രീം കോടതി മരവിപ്പിച്ചിട്ടുണ്ട്. സർക്കാരിന് സാവകാശം നൽകുന്നതിനാണ് ഇത്. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക്‌ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല.വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന് വേണ്ടി കണക്കാക്കുക.

അവസാന വർഷം ലഭിച്ച ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകാനായിരുന്നു കേരള ഹൈക്കോടതി വിധി.കട്ട് ഓഫ് തീയതി കാരണം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെപോയ ജീവനക്കാര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന്‌ ഉത്തരവിൽ ഉണ്ട്.ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ആം ആദ്മി കുതിക്കും, കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം? ഗുജറാത്തിലെ സര്‍വെ ഫലം പുറത്ത്ആം ആദ്മി കുതിക്കും, കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം? ഗുജറാത്തിലെ സര്‍വെ ഫലം പുറത്ത്

'എന്റെ ശരീരം വിൽപനക്കുള്ളതല്ല'; സഹകരിക്കണമെന്ന് മെസേജ്, വായടപ്പിച്ച മറുപടി നൽകി ശാലിനി'എന്റെ ശരീരം വിൽപനക്കുള്ളതല്ല'; സഹകരിക്കണമെന്ന് മെസേജ്, വായടപ്പിച്ച മറുപടി നൽകി ശാലിനി

 തെലങ്കാന മാത്രമല്ല, 3 സംസ്ഥാനങ്ങളില്‍ കൂടി ഓപ്പറേഷന്‍ കമല; ജഡ്ജിമാര്‍ക്ക് തെളിവ് നല്‍കാന്‍ കെസിആര്‍ തെലങ്കാന മാത്രമല്ല, 3 സംസ്ഥാനങ്ങളില്‍ കൂടി ഓപ്പറേഷന്‍ കമല; ജഡ്ജിമാര്‍ക്ക് തെളിവ് നല്‍കാന്‍ കെസിആര്‍

English summary
PF Pension; relief order From Supreme Court,Upper limit of Rs. 15,000 cancelled
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X