പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനെ കെഎസ്ഇബി പിരിച്ചുവിട്ടു; 'എന്‍ഐഎ റിപ്പോര്‍ട്ട്' വ്യാജമെന്ന് പോലീസ്
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ചെയര്മാന് ഒഎംഎ സലാമിനെ കെഎസ്ഇബി പിരിച്ചുവിട്ടു. സംഘടനയെ നിരോധിച്ചതിന് പിന്നാലെയാണ് നടപടി. നിലവില്‍ സലാം എന്‍ഐഎ കസ്റ്റഡിയിലാണ്. കഴിഞ്ഞ മാസം ദേശവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത വേളയില്‍ മഞ്ചേരി സ്വദേശിയായ സലാമിനെയും പിടികൂടിയിരുന്നു. കെഎസ്ഇബിയുടെ മഞ്ചേരി റീജ്യണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം.

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അനുമതിയില്ലാതെ വിദേശ യാത്ര നടത്തി, സര്‍വീസ് ചട്ടം ലംഘിച്ചു എന്നീ ആരോപണങ്ങള്‍ നേരത്തെ സലാം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. 2020 ഡിസംബര്‍ മുതല്‍ സസ്പെന്‍ഷനിലാണ് സലാം. കഴിഞ്ഞ ആഗസ്റ്റില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെയാണ് സംഘടനെ നിരോധിച്ചതും സലാം അറസ്റ്റിലായതും. ഈ പശ്ചാത്തലത്തിലാണ് കെഎസ്ഇബി പിരിച്ചുവിട്ടത്.
അതേസമയം, കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട് എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്നായിരുന്നു വാര്‍ത്ത. ഇത് അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പങ്കുവച്ചു.
''873 പോലീസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ട്. എന്‍ഐഎ ഇതുസംബന്ധിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി. ഈ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇവരുടെ ഫോണ്‍ വിവരങ്ങള്‍ എന്‍ഐഎ പരിശോധിച്ചിരുന്നു. ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ഹര്‍ത്താല്‍ വേളയിലും ബന്ധപ്പെട്ടിരുന്നു...'' ഇങ്ങനെ തുടങ്ങിയ വിവരങ്ങളാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications