കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഭരിക്കുന്ന മെഡിക്കല്‍ കോളേജിലും സീറ്റ് കച്ചവടം?

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പെരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളേജാണ് പരിയാരം മെഡിക്കല്‍ കേളേജ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരവധി പോരാട്ടങ്ങള്‍ നടത്തിയ സിപിഎം ഭരിക്കുന്ന കോളേജിലാണ് ഇത്തരത്തില്‍ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.

ഫീസടക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസമായി തന്നെ ക്ലാസില്‍ നിന്ന് പുറത്താക്കിയതാണെന്ന് കാണിച്ച് പിജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാഫിയാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ നാലിനാണ് ക്ലാസുകള്‍ ആരംഭിച്ചത്.

Pariyaram medical college

ഈ മാസം ഇരുപതിന് മുമ്പ് ഫീസടക്കണമെന്നും, ഫീസടക്കാത്ത പക്ഷം വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്നും കാണിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ നേരത്തെ നോട്ടീസിറക്കിയിരുന്നു. പഠിപ്പിക്കാന്‍ ആവശ്യമുള്ളവരെ നിയമിക്കാത്തവര്‍ക്ക് ട്യൂഷന്‍ ഫീസ് നേരത്തെ കിട്ടണമെന്ന് ചോദിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഷാഫി ചോദിക്കുന്നു.

കോഴിക്കോട്ടെ തെരുവീഥികളില്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി ഞാന്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ക്കും കൂടിയായതില്‍ ലജ്ജിക്കുന്നുവെന്ന് ഷാഫി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന കോളേജിലും സീറ്റ് കച്ചവടമെന്നാണ് പരിയാരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി പറയുന്നത്.

English summary
PG student complaint against Pariyaram Medical College Management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X