കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി കവര്‍ച്ച; വൈറല്‍ ഇന്‍സ്റ്റഗ്രാം ദമ്പതികളടക്കം ആറ് പേര്‍ പിടിയില്‍

Google Oneindia Malayalam News

പാലക്കാട്: വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയ കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വൈറലായ ദമ്പതികളടക്കം ആറ് പേര്‍ പിടിയില്‍. എറണാകുളം കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് സ്വദേശിനി ദേവു (24), ഭര്‍ത്താവും കണ്ണൂര്‍ സ്വദേശിയുമായ ഗോകുല്‍ ദീപ് (29) എന്നിവരാണ് അറസ്റ്റിലായത്. ഫീനിക്‌സ് കപ്പിള്‍സ് എന്ന അക്കൗണ്ടിലൂടെ സോഷ്യല്‍ മീഡിയിയല്‍ പ്രശസ്തരാണിവര്‍.

ഇവരെ കൂടാതെ കോട്ടയം പാലാ രാമപുരം സ്വദേശി ശരത് (24), തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത് (20), വിനയ് (24), ജിഷ്ണു (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആറ് പേരെയും അറസ്റ്റ് ചെയ്തത്.

എട്ട് വര്‍ഷത്തെ പ്രണയം, വിവാഹനിശ്ചയം.. പിന്നാലെ പെണ്‍കുട്ടിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്‍ അറസ്റ്റില്‍എട്ട് വര്‍ഷത്തെ പ്രണയം, വിവാഹനിശ്ചയം.. പിന്നാലെ പെണ്‍കുട്ടിയുടെ ആത്മഹത്യ; പ്രതിശ്രുത വരന്‍ അറസ്റ്റില്‍

1

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി യാക്കരയില്‍ എത്തിച്ച് സംഘം പണവും സ്വര്‍ണവും തട്ടിയെടുത്തിരുന്നു. ബലം പ്രയോഗിച്ച് കൊടുങ്ങല്ലൂരിലേക്ക് കൊണ്ടുപോകവേ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട വ്യവസായി ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്.

2

ഇയാളില്‍ നിന്ന് നാല് പവന്റെ സ്വര്‍ണമാല, കാര്‍, മൊബൈല്‍ ഫോണ്‍, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍, ഓഫീസ് രേഖകള്‍, കൈയ്യിലുണ്ടായിരുന്ന പണം എന്നിവയാണ് സംഘം തട്ടിയെടുത്തിരുന്നത്. ഇയാളുടെ ഫോട്ടോയും വീഡിയോയും എടുത്ത് ഭീഷണിപ്പെടുത്തിയായിരുന്നു സംഘം ഇതെല്ലാം ചെയ്തത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇവര്‍ വ്യവസായിയുമായി പരിചയപ്പെടുന്നത്. പിന്നാലെ നിരന്തരം സന്ദേശങ്ങള്‍ അയച്ച് വരുതിയിലാക്കുകയാണ് പ്രതികള്‍ ആദ്യം ചെയ്തത്.

3

കോട്ടയം സ്വദേശി ശരത്താണ് സ്ത്രീ എന്ന വ്യാജേന വ്യവസായിയുമായി സംസാരിച്ചിരുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ് എന്നും വീട്ടില്‍ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളൂ എന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു സംസാരം. കാണാന്‍ താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞതോടെയാണ് ശരത് തട്ടിപ്പിനായി ദേവു, ഗോകുല്‍ദീപ് ദമ്പതികളെ സമീപിക്കുന്നത്.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

4

പിന്നീട് ദേവു വ്യവസായിയ്ക്ക് ശബ്ദ സന്ദേശങ്ങള്‍ അയച്ച് കൊടുക്കുകയായിരുന്നു. ശരത് ചാറ്റ് ചെയ്യുന്ന സമയത്ത് വ്യവസായിയോട് പാലക്കാടാണ് വീടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഓണ്‍ലൈനിലൂടെ ആള്‍ത്തിരക്കൊഴിഞ്ഞ യാക്കരയിലെ വീട് വാടകയ്ക്ക് എടുക്കുന്നത്. യാക്കരയിലെ വീട്ടിലെത്തിച്ച വ്യവസായിയെ സദാചാര പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി.

5

തുടര്‍ന്ന് കാറില്‍ കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി കൂടുതല്‍ പണം തട്ടാനായിരുന്നു പദ്ധതി. ഇയാളുടെ എ ടി എമ്മില്‍ നിന്ന് കൂടുതല്‍ പണം എടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എസ് ഐമാരായ വി. ഹേമലത, എം. അജാസുദ്ദീന്‍, എസ്. ജലീല്‍, എ എസ് ഐ. കെ. കൃഷ്ണപ്രസാദ്, സീനിയര്‍ സി പി ഒമാരായ എം. സുനില്‍, ആര്‍. വിനീഷ്, കെ. ഗോപിനാഥ്, സി.പി.ഒമാരായ എസ്. ഷനോസ്, കെ. രാജേഷ്, കെ. വിനോദ്, എം. രാജ്‌മോന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

6

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ ചെയ്ത് സജീവമായ ദേവുവിനും ഗോകുല്‍ ദീപിനും നിരവധി ആരാധകരുണ്ട്. വ്യത്യസ്ത ഭാവങ്ങളിലും വേഷങ്ങളിലും സമൂഹമാധ്യമത്തില്‍ ഇവര്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറു മാസമാണ് നിരീക്ഷിച്ച് പിന്തുടര്‍ന്നത്.

7

വിപുലമായ അന്വേഷണത്തിനൊടുവില്‍ ആറു പേരെയും കാലടിയിലെ ഒളിത്താവളത്തിലെത്തിച്ചാണ് പൊലീസ് പിടികൂടിയത്. ശരത്താണ് ഹണി ട്രാപ്പിന്റെ ബുദ്ധികേന്ദ്രം എന്നാണ് വിലയിരുത്തല്‍. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ 40,000 രൂപയുടെ കമ്മിഷന്‍ കിട്ടും എന്നാണ് ദമ്പതികളുടെ മൊഴി. സംഘം നേരത്തെയും സമാന രീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നത് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

'ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ'; സജീഷ്- പ്രതിഭ വിവാഹത്തിന് നിര്‍മല്‍ പാലാഴിയുടെ കമന്റ്'ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ'; സജീഷ്- പ്രതിഭ വിവാഹത്തിന് നിര്‍മല്‍ പാലാഴിയുടെ കമന്റ്

English summary
phoenix couple which the viral instagram couple have been caught by police in a honey trap case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X