കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂക്ഷിച്ചോ... നിങ്ങളുടെ ഫോണും ചോര്‍ത്തപ്പെടുന്നുണ്ട് ? പിന്നില്‍ പോലീസ് മാത്രമല്ല!!

സ്വകാര്യ സ്ഥാപനങ്ങളും ഫോണ്‍ ചോര്‍ത്തുന്നതായി സൂചനയുണ്ട്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: ഉന്നതരുടെ മാത്രമല്ല സംസ്ഥാനത്തു മറ്റുള്ളവരുടേയും ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുന്നതായി സൂചനകള്‍ ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റേതടക്കം 27 പേരുടെ ഫോണ്‍ ചോര്‍ത്തുന്നതായി എംഎല്‍എ അനില്‍ അക്കല നിയമസഭയില്‍ ആരോപണമുന്നയിച്ചിരുന്നു.

നിയമം അനുവദിക്കുന്നു

ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ 5(2) വകുപ്പും 2000ത്തിലെ വിവരസാങ്കേതികതാ നിയമത്തിലെ 69ാം വകുപ്പും ഫോണ്‍ ചോര്‍ത്താന്‍ പോലീസിന് അനുമതി നല്‍കുന്നുണ്ട്. അനധികൃതമായി നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പോലീസ് കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

അനുമതി വേണം

ഒരാളുടെ ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. രണ്ടു മാസം മാത്രമാണ് ഒരാളുടെ ഫോണ്‍ ചോര്‍ത്താന്‍ അനുമതി ലഭിക്കുക. അതിനു ശേഷവും ചോര്‍ത്തണമെങ്കില്‍ വീണ്ടും അനുമതി വാങ്ങണം. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും വന്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുമാണ് ഇത്തരത്തില്‍ ഫോണുകള്‍ ചോര്‍ത്തുന്നത്.

നശിപ്പിക്കണം

ചോര്‍ത്തുന്ന ഫോണുകളുടെ ലിസ്റ്റ് മൂന്നു മാസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരുടെ സമിതി അവലോകനം ചെയ്യണമെന്നാണ് നിയമം. ചോര്‍ത്തിയ വിവരങ്ങള്‍ രണ്ടു മാസത്തിനുള്ളില്‍ നശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

മറ്റൊരു സിം നല്‍കുന്നു

ഫോണ്‍ ചോര്‍ത്തേണ്ടയാളുടെ നമ്പറുള്ള മറ്റൊരു സിം കാര്‍ഡ് സേവനദാതാക്കള്‍ ഇന്റലിജന്‍സ് അധികൃതര്‍ക്കു നല്‍കും. പോലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമായ സൈബര്‍ ഡോമില്‍ ഫോണ്‍ ചോര്‍ത്തുന്നതിനും ഇമെയിലുകള്‍ പരിശോധിക്കുന്നതിനും സൗകര്യമുണ്ട്.

പുതിയ സ്ഥാപനം

ഒരേ സമയത്തു തന്നെ നിരവധി ഫോണുകള്‍ ചോര്‍ത്താന്‍ കഴിയുന്ന സംവിധാനം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു. പേരൂര്‍ക്കട മണ്ണാമ്മൂലയിലെ വാടകക്കെട്ടിടത്തിലാമ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

സ്വകാര്യ സ്ഥാപനങ്ങളും

പോലീസ് മാത്രമല്ല ചില സ്വകാര്യ സ്ഥാപനങ്ങളും അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ഫോണുകള്‍ ചോര്‍ത്തുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ 2011ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു.

English summary
some private firms hacking phones in kerala says police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X