ഫോൺ വഴിയുള്ള ബന്ധം പിടിച്ചു നിർത്താനായില്ല;വീട്ടമ്മ കാമുകനെ തേടി കണ്ണൂരെത്തി, അമ്മയെ വിളിക്കാൻ മകനും

  • Posted By: Desk
Subscribe to Oneindia Malayalam

കണ്ണൂർ: ഫോൺ വഴിയുള്ള പ്രണയം പൂത്തുലഞ്ഞപ്പോൾ വീട്ടമ്മയ്ക്ക് നിയന്ത്രിക്കാനായില്ല. കാമുകനെ തേടി വീട്ടമ്മ കണ്ണൂർ എടക്കാടെത്തി. രണ്ട് മക്കളുടെ അമ്മയാണ് കാമുകനെ തേടി കണ്ണൂരെത്തിയത്. കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മ മുപ്പത്താറുകാരനെ തേടിയാണ് എത്തിയത്.

രണ്ടു പോരുടെയും കൂടിക്കാഴ്ച വഴക്കിൽ‌ കലാശിച്ചപ്പോഴായിരുന്നു സംഭവം ജനങ്ങൾ അറിഞ്ഞത്. വ്യത്യസ്ത മതത്തിൽപ്പെട്ടവരാണിവർ. നടാൽ റെയിൽവെ ഗേറ്റിനടുകത്താണ് ഇവരുവരും കൂടിക്കാഴ്ചയ്ക്കുള്ള സ്ഥലം നിശ്ചയിച്ചത്. എന്നാൽ ഇരുവരുടെയും സംസാരം അവസാനം തർക്കത്തിൽ കലാശിക്കുകയായിരുന്നു. ഇതോടെ സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു.

Love

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ എടക്കാട് പോലീസും സ്ഥലത്തെത്തിയതോടെ രംഗം കൂടുതൽ സങ്കിർണ്ണമാകുകയായിരുന്നു. റോഡരികിൽ നാടകീയ രംഗങ്ങലായിരുന്നു അരങ്ങേറിയിരുന്നത്. യുവാവിനെ നാട്ടിലേക്ക് ക്ഷണിച്ചപ്പോവായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തുടർന്ന് പോലീസ് വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ മകനെത്തി സ്ത്രീയെ നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോലീസ് സ്റ്റേഷനിലും വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്.ഫോൺ ബന്ധം വഴിയുള്ള പ്രണയങ്ങൾ ഇപ്പോൾ കൂടിയിരിക്കുകയാണ്. പലപ്പോഴും ഇത് ദുരന്തത്തിലാണ് കലാശിക്കുകയും ചെയ്യാറ്. കോഴിക്കോട് സ്വദേശിയായ യുവതിയാണ് തന്റെ ഫേസ്ബുക്ക് കാമുകനായ യുവാവിനെ തിരഞ്ഞ് അയാളുടെ നാടായ കൊല്ലം ജില്ലയിലെ കൈതോട് എന്ന സ്ഥലത്തെത്തിയത് വൻ ചർച്ചയായിരുന്നു. കാമുകി നാട്ടിലെത്തിയ വിവരം അറിഞ്ഞ യുവാവ് നാട്ടിൽ നിന്നു മുങ്ങി. ഇതിനെ തുടർന്ന് മാനസിക വിഷമത്താൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.

തന്നെ മനപൂർവ്വം ഒഴിവാക്കുകയാണെന്നു തിരിച്ചറിഞ്ഞ യുവതി വിഷമത്താൽ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പോലീസ് ഉടൻ തന്നെ യുവതിയെ കടയ്ക്കൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇത്തര്തതിൽ അനേകം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും വലയിൽ അകപ്പെടുന്ന പെൺകുട്ടികൾ ഏറി വരികയാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Phone relation ending at Edakkad police station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്