പേര് പറഞ്ഞാൽ ആത്മഹത്യ ചെയ്യും..!! കേസൊതുക്കാൻ എംഎൽഎയുടെ ശ്രമം..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: വീട്ടമ്മയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കോവളം എംഎല്‍എ എം വിന്‍സെന്റ് കൂടുതല്‍ കുരുക്കിലേക്ക്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ എംഎല്‍എ ശ്രമിക്കുന്നതിന്റെ ഫോണ്‍സംഭാഷണം പുറത്ത്. ന്യൂസ് 18 ചാനലാണ് ഫോണ്‍ സംഭാഷണം പുറത്ത് വിട്ടിരിക്കുന്നത്. പരാതിക്കാരിയായ വീട്ടമ്മയെ ഫോണ്‍ വഴി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. കുടുംബ പ്രശ്‌നം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത് എന്ന് മൊഴി നല്‍കണം എന്നാണ് എംഎല്‍എ ഫോണില്‍ ആവശ്യപ്പെടുന്നത്. തന്റെ പേര് പുറത്ത് വിട്ടാല്‍ ആത്മഹത്യ ചെയ്യും എന്ന് എംഎല്‍എ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

ദിലീപിന് വേണ്ടി രക്ഷകനിറങ്ങുന്നു..! വെറും പുലിയല്ല..പുപ്പുലി...! ഇനിയാണ് കളി...!

mla

തന്നെക്കുറിച്ച് ഏതെങ്കിലും രീതിയിലുള്ള വാര്‍ത്തയോ മറ്റോ വന്നാല്‍ താന്‍ ജീവിച്ചിരിക്കില്ല, 100 ശതമാനം എന്നാണ് എംഎല്‍എ ഫോണില്‍ പറയുന്നത്. എംഎല്‍എ പറഞ്ഞത് പ്രകാരം താന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും വീട്ടമ്മയുടെ സഹോദരന്‍ ഫോണില്‍ പറയുന്നുണ്ട്. ഫോണിലൂടെ വിന്‍സെന്റ് എംഎല്‍എ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നെയ്യാറ്റിന്‍കരയിലെ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

English summary
M Vincent MLA attempts to compromise the case against him
Please Wait while comments are loading...