കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നമ്പലമേട്ടില്‍ മകരജ്യോതി പ്രകാശിച്ചപ്പോള്‍..

  • By Sruthi K M
Google Oneindia Malayalam News

ശബരിമല: ശരണമന്ത്രങ്ങളാല്‍ ഭക്തജനലക്ഷങ്ങള്‍ പുണ്യദര്‍ശനത്തിനായി കാത്തിരുന്നു. ദീപാരാധനയ്ക്കുശേഷം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. അതോടെ വിണ്ണിലേക്ക് ഒട്ടേറെ തൊഴുകൈകള്‍ ഉയര്‍ന്നു. ശരണമന്ത്രങ്ങളാല്‍ സംഗീതസാഗരമായിരുന്നു അയ്യപ്പ സന്നിധി. തിരുവാഭരണഭൂഷിതനായ അയ്യപ്പനെ കണ്ട് മനസ്സു നിറഞ്ഞാണ് ഭക്തര്‍ മലയിറങ്ങിയത്.

sabaripeople

അയ്യനു ചാര്‍ത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തി. പിന്നീട് ഉത്സവക്കാഴ്ചയായി മാറി സന്നിധി. ശരണം വിളികളുമായി കാത്തിരുന്ന ഭക്തര്‍ക്കുമുന്നില്‍ തിരുവാഭരണമണിഞ്ഞ് അയ്യപ്പന്‍ പ്രത്യക്ഷപ്പെട്ടു. വൈകീട്ട് 6.55 ഓടെയാണ് മകരജ്യോതി തെളിഞ്ഞത്. ദര്‍ശന പുണ്യം നേടി നിവൃതിയടഞ്ഞ ഭക്തര്‍ മകരജ്യോതിയുടെ ദിവ്യപ്രകാശം വീണ വഴികളിലൂടെ മലയിറങ്ങി.

വാദ്യമേളങ്ങളോടെ തിരുവാഭരണ ഘോഷയാത്ര

വാദ്യമേളങ്ങളോടെ തിരുവാഭരണ ഘോഷയാത്ര

മണികണ്ഠനു ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഭക്തര്‍ക്ക് മറ്റൊരു നിര്‍വൃതിക്കാഴ്ചയായി. ഭക്തിനിര്‍ഭരമായ വരവേല്‍പായിരുന്നു നല്‍കിയത്.

തിരുവാഭരണം അയ്യനു മുന്നില്‍ എത്തിയപ്പോള്‍

തിരുവാഭരണം അയ്യനു മുന്നില്‍ എത്തിയപ്പോള്‍

തന്ത്രിയും മേല്‍ശാന്തിയും പേടകം ശ്രീകോവിലിലേക്കു സ്വീകരിച്ചു.

ഭക്തര്‍ക്കു മുന്നില്‍ നടതുറന്നപ്പോള്‍

ഭക്തര്‍ക്കു മുന്നില്‍ നടതുറന്നപ്പോള്‍

ആകാംഷയോടെ കാത്തുനിന്ന ഭക്തര്‍ക്കു മുന്നില്‍ തിരുവാഭരണം അണിയിച്ച് നടതുറന്നപ്പോള്‍. ശരണമന്ത്രങ്ങളാല്‍ സന്നിധി മുഖരിതമായി.

അയ്യന് സമര്‍പ്പിച്ചു

അയ്യന് സമര്‍പ്പിച്ചു

മകരസംക്രമപൂജയ്ക്ക് അഭിഷേകം ചെയ്യാനായി ഭക്തര്‍ സമര്‍പ്പിച്ച നെയ്യ്‌ത്തേങ്ങകള്‍.

പുണ്യദര്‍ശനത്തിനായി ജയറാമും എത്തി

പുണ്യദര്‍ശനത്തിനായി ജയറാമും എത്തി

മകരവിളക്ക് കാണാന്‍ ജയറാമും സംഘവും സന്നിധിയിലെത്തി. ശബരിമല തന്ത്രി കണ്ഠരര് രാജീവരരെ ജയറാമും മന്ത്രി വിഎസ് ശിവകുമാറും സന്ദര്‍ശിച്ചു.

English summary
pilgrims throng Sabarimala for makaravilakku festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X