Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ തിരക്ക് വർധിച്ചു; നീലിമല പാത വഴിയുള്ള മലകയറ്റം സജീവമായി; സന്നിധാനത്ത് മണ്ഡലപൂജ 26 ന്

പമ്പ/ സന്നിധാനം: മണ്ഡലകാലം പകുതിയാകുമ്പോൾ തീർത്ഥാടകരുടെ തിരക്കിലമർന്ന് പമ്പയും സന്നിധാനവും. ശനി, ഞായർ ദിവസങ്ങളിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ നീലിമലപാത വഴിയുള്ള മലകയറ്റവും സജീവമായി. നേരത്തെ മലകയറ്റത്തിനും മലയിറക്കത്തിനും സ്വാമിഅയ്യപ്പൻ റോഡാണ് ഭക്തർ ഉപയോഗിച്ചിരുന്നത്. ഉത്സവകാലത്ത് നടതുറന്നപ്പോൾ ഇതുവരെ ആറ് ലക്ഷത്തോളം ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. 30 കോടി രൂപയുടെ വരുമാനമാണ് ഇക്കാലയളവിൽ ദേവസ്വംബോർഡിന് ലഭിച്ചത്.

1

ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ നീലിമല പാത വഴിയുള്ള മലകയറ്റം സജീവമായി. അയ്യപ്പന്മാർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനും ആശുപത്രി സേവനങ്ങൾക്കുമായി എമർജൻസി കേന്ദ്രങ്ങളും രണ്ട് കാർഡിയാക് സെൻററുകളാണ് പരമ്പരാഗത കാനനപാതയിൽ പ്രവർത്തനം തുടങ്ങിയത്.

വൈദ്യുതി വിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികളും പാതകളിൽ പുരോഗമിക്കുകയാണ്. അവശേഷിക്കുന്നവ ഉടൻ തന്നെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. അയ്യപ്പന്മാർക്കായി പാതകളിൽ സൗജന്യ കുടിവെള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കേരള വാട്ടർ അതോറിറ്റി യുടെയും ദേവസ്വം ബോർഡിൻ്റെയും നേതൃത്വത്തിലാണ് കുടിവെള്ള കിയോസ്കുകൾ പ്രവർത്തിക്കുന്നത്. സൗജന്യ ശൗചാലയങ്ങളും പാതകളിൽ ലഭ്യമാക്കി തുടങ്ങി. പൊലീസ് ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണവും പരമ്പരാഗത കാനനപാതയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

2

നീലിമലയിലെയും അപ്പാച്ചിമേട്ടിലെയും കുത്തിറക്കവും കയറ്റവും കടന്ന് ശബരിപീഠം എത്തിക്കഴിഞ്ഞാൽ പിന്നെ നിരപ്പായ സ്ഥലമാണ്. ശരംകുത്തിയിൽ ശരം എറിഞ്ഞാണ് അയ്യപ്പന്മാർ മരക്കൂട്ടത്തേക്ക് എത്തുന്നത്. മരക്കൂട്ടത്ത് കഴിഞ്ഞാൽ അടുത്ത ലക്ഷ്യസ്ഥാനമായ സന്നിധാനം കേന്ദ്രമാക്കിയാണ് കല്ലുംമുള്ളും താണ്ടിയുള്ള അയ്യപ്പഭക്തരുടെ യാത്ര.

നടപ്പന്തൽ എത്തിയശേഷം മെറ്റൽ ഡിറ്റക്ടർ വഴിയുള്ള പരിശോധന കഴിഞ്ഞ് പതിനെട്ടാംപടിയിലേക്ക് കയറ്റിവിടും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തിയാൽ അയ്യപ്പസ്വാമിയെ കണ്ടു തൊഴാം. അയ്യപ്പഭക്തർക്കായി പൊലീസും ദേവസ്വം ബോർഡും ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ മികച്ച ക്രമീകരണങ്ങളാണ് പമ്പയും സന്നിധാനത്തും നിലയ്ക്കലിലും ഉൾപ്പെടെ ഒരുക്കിയിട്ടുള്ളത്.

3

അതിനിടെ, ഉത്സവകാലത്ത് നടതുറന്നപ്പോൾ ഇതുവരെ ആറ് ലക്ഷത്തോളം ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. 30 കോടി രൂപയുടെ വരുമാനമാണ് ഇക്കാലയളവിൽ ദേവസ്വം ബോർഡിന് ലഭിച്ചത്. നിയന്ത്രണങ്ങൾ പിൻവലിച്ചതും കൊവിഡ് രോഗവ്യാപനം കുറഞ്ഞതും തെളിഞ്ഞ പ്രതികൂല കാലാവസ്ഥ ഉള്ളതും കൂടുതൽ ഭക്തരെ സന്നിധാനത്തേക്ക് എത്തിക്കുമെന്നാണ് ദേവസ്വം ബോർഡിൻ്റെ പ്രതീക്ഷ.

നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പമ്പ സ്നാനത്തിനും വിരി വെക്കാനും 12 മണിക്കൂർ വരെ സന്നിധാനത്ത് തങ്ങാനും സർക്കാർ അനുമതി നൽകിയിരുന്നു. അടുത്തഘട്ടത്തിൽ നെയ്യഭിഷേകത്തിനുള്ള നിയന്ത്രണങ്ങളും തുറസ്സായ സ്ഥലങ്ങളിൽ വിരി വയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങളും സർക്കാർ പിൻവലിച്ചേക്കും. ശനി ഞായർ ദിവസങ്ങളിൽ ഭക്തരുടെ നല്ല തിരക്കാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ ഉണ്ടായത്.

4

അതേസമയം, തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന ഡിസംബർ 25നും മണ്ഡല പൂജ നടക്കുന്ന 26നും നടക്കും. മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്കയങ്കി ഘോഷയാത്ര 22ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 22ന് രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം, 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം, 24ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ വിശ്രമിച്ച ശേഷം 25ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയിലെത്തും. ഈ ക്ഷേത്രങ്ങളിൽ ഘോഷയാത്രയ്ക്ക് വരവേല്പ് നൽകും.

തുടർന്ന്, വൈകിട്ട് 3 വരെ പമ്പ ഗണപതി കോവിലിൽ ദർശനം. പിന്നീട് പൊലീസ് അകമ്പടിയിൽ അയ്യപ്പ സേവാസംഘം പ്രവർത്തകർ ചുമന്ന് ശരംകുത്തിയിൽ എത്തിക്കും. വൈകിട്ട് 5ന് സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തുന്ന സംഘം ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി വൈകിട്ട് 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ സന്നിധാനത്ത് മണ്ഡലപൂജ നടക്കും.

ഫുട്‌ബോളില്‍ മാളവികയുടെ ടീമിനെ എട്ടുനിലയില്‍ പൊട്ടിച്ച് റിമയുടെ ടീം; ആവേശമായി സെലിബ്രിറ്റി സൗഹൃദ മത്സരം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+