പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം: അഡ്വ ഐ മൂസ്സ
വടകര : കേരളത്തിൽ ഭരണ കക്ഷി എംഎൽഎമാർ തന്നെ കയ്യേറ്റവും അഴിമതിയും നടത്തുമ്പോൾ കാഴ്ച്ചക്കാരനെ പോലെ നിൽക്കുകയും അവർക്ക് കുഴലൂത്തുകാരനായി പ്രവർത്തിക്കുകയും ചെയ്യുന്ന പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന്കെപിസിസി മെമ്പർ അഡ്വ ഐ മൂസ.തോടന്നൂരിൽ നടന്ന കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവി ഹമീദ് അധ്യക്ഷത വഹിച്ചു. പ്രമോദ് കക്കട്ടിൽ, സിപി വിശ്വനാഥൻ, അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ ,, മുനീർ എരവത്ത്, ചാലിൽ രാമകൃഷ്ണൻ, കെപി ജീവാനന്ദ് ബവിത്ത്മലോൽ, വികെ ഇസ്ഹാഖ്, എടവത്ത് കണ്ടി കുഞ്ഞിരാമൻ, സി ആർ സജിത്ത്, പി സി ഷീബ, ഡി പ്രജീഷ്, സന്തോഷ് മുല്ലേരി, എ.ടി മൂസ, സബിത മണക്കുനി, സജീവൻ വെള്ളൂക്കര, എ.കെ അബ്ദുള്ള, ശ്രീജ തറവട്ടത്ത് ,പ്രതീഷ് കോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.

കോൺഗ്രസ്സ് കുടുംബ സംഗമം ഐ മൂസ ഉൽഘാടനം ചെയ്യുന്നു












Click it and Unblock the Notifications