Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുറ്റും വിരോധികള്‍, പാരിതോഷികം സ്വീകരിക്കരുത്;പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പിണറായിയുടെ താക്കീത്

കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ സൂക്ഷിക്കണം. അത്തരക്കാരില്‍ നിന്ന് ഒരു പാരിതോഷികം സ്വീകരിക്കരുത്. ഒരു മൊബൈല്‍ ഫോണ്‍ പോലും തന്നാല്‍ വാങ്ങരുതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. രാഷ് ട്രീയ വിരോധവും വ്യക്തിവിരോധവും തീര്‍ക്കാന്‍ പലരും ശുപാര്‍ശയുമായി വരും. അത് തിരിച്ചറിയണമെന്നും പിണറായി വ്യക്തമാക്കി. ഭരണത്തിന്റെ വേഗതക്കുറവ് പരിഹരിക്കാന്‍ എല്ലാ മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫിനെ വിളിച്ചുകൂട്ടിയാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.

കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ സൂക്ഷിക്കണം. അത്തരക്കാരില്‍ നിന്ന് ഒരു പാരിതോഷികം സ്വീകരിക്കരുത്. ഒരു മൊബൈല്‍ ഫോണ്‍ പോലും തന്നാല്‍ വാങ്ങരുതെന്നും അഴിമതിക്ക് കൂട്ടു നില്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റ് വകുപ്പുകളില്‍ ഇടപെടരുത്. കൃത്യനിഷ് ഠ പുലര്‍ത്തണം. സ്ഥലംമാറ്റത്തിന് മാര്‍ഗനിര്‍ദേശമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 യോഗം വിളിച്ചത്

യോഗം വിളിച്ചത്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഒരംഗത്തെ ഒഴിവാക്കേണ്ടി വന്ന സാഹചര്യത്തില്‍ കൂടിയാണ് പിണറായി യോഗം വിളിച്ചത്.

 ശുപാര്‍ശ

ശുപാര്‍ശ

രാഷ് ട്രീയ വിരോധവും വ്യക്തിവിരോധവും തീര്‍ക്കാന്‍ പലരും ശുപാര്‍ശയുമായി വരും. അത് തിരിച്ചറിയണം.

 ഏജന്റുമാര്‍

ഏജന്റുമാര്‍

കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ സൂക്ഷിക്കണം. അത്തരക്കാരില്‍ നിന്ന് ഒരു പാരിതോഷികം സ്വീകരിക്കരുത്.

വകുപ്പുകള്‍ തമ്മില്‍

വകുപ്പുകള്‍ തമ്മില്‍

വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. നടപടികളിലും തീരുമാനങ്ങളിലും രാഷ് ട്രീയ പരിഗണന ഉണ്ടാകരുതെന്നും പിണറായി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞു.

 എവിടെ പോയാലും അറിയിക്കണം

എവിടെ പോയാലും അറിയിക്കണം

ഓഫിസില്‍ കൃത്യനിഷ്ഠ പാലിക്കണം. ഓഫിസിലില്ലാത്തപ്പോള്‍ എവിടെയാണെന്ന് അറിയിച്ചിരിക്കണമെന്നും പിണറായി പറഞ്ഞു.

 നിര്‍ദേശങ്ങള്‍ പാലിക്കണം

നിര്‍ദേശങ്ങള്‍ പാലിക്കണം

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്റ്റാഫുകളെ ഉടനെതന്നെ പുറത്താക്കും. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക മോണിറ്ററിംങ്ങ് സംവിധാനം തന്നെ രഹസന്വേഷണ വിഭാഗം ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+