കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകൻ ആത്മഹത്യ ചെയ്ത സംഭവം വിശദമായി പരിശോധിക്കുമെന്ന് മുഖ്യൻ; കർശന നിലപാടുകളുമായി റവന്യൂ വകുപ്പ്

  • By Akshay
Google Oneindia Malayalam News

കോഴിക്കോട്: കർഷകൻ വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. സംഭവം വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കളക്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, റവന്യൂസെക്രട്ടറി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ചെമ്പനോട വില്ലേജ് ഓഫീസര്‍ സണ്ണിയെ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ആത്മഹത്യ ചെയ്ത ജോയിയുടെ കരം സ്വീകരിക്കാത്തതിനാണ് സസ്‌പെന്‍ഷന്‍.

കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കര്‍ശന നടപടികളുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും രംഗത്തെത്തിയിരുന്നു. ആവശ്യങ്ങളുമായി ഓഫീസിലെത്തുന്നവരെ നടത്തി വലക്കരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസില്‍ എത്തുന്നവരെ രണ്ട് തവണയില്‍ കൂടുതല്‍ വരുത്തരുത്. നികുതി അടക്കുന്നതിന് കാലവതാമസം വരുത്തരുത്, നികുതി സ്വീകരിക്കാത്തതിന്റെ കാരണം എഴുതി നല്‍കണമെന്നും ലാന്‍ഡ് റവന്യൂകമ്മീഷണര്‍ക്കാണ് മന്ത്രിനിര്‍ദേശം നല്‍കി.

മൃതദേഹം കണ്ടത് രാത്രിയിൽ

മൃതദേഹം കണ്ടത് രാത്രിയിൽ

ചക്കിട്ടപ്പാറ പഞ്ചായച്ചിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നിലാണ് ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തിലിനെ(ജോയ്)(57) ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നികുതി സ്വാകരിച്ചില്ല

നികുതി സ്വാകരിച്ചില്ല

ജോയിയുടെ കൈവശമുളള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ കഴിഞ്ഞവര്‍ഷം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്നാണ് അന്നും നികുതി സ്വീകരിച്ചത്.

വില്ലേജ് അസിസ്റ്റന്റിനെ സസ്പെൻന്റ് ചെയ്തിരുന്നു

വില്ലേജ് അസിസ്റ്റന്റിനെ സസ്പെൻന്റ് ചെയ്തിരുന്നു

നേരത്തെ വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ ജില്ലാ കളക്ടര്‍ യുവി ജോസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കര്‍ഷകനായ തോമസ് ആത്മഹത്യ ചെയ്ത സ്ഥലത്ത് എത്തിയാണ് കളക്ടര്‍ നടപടി പ്രഖ്യാപിച്ചത്.

വീഴ്ച ഉദ്യോഗസ്ഥരുടേത്

വീഴ്ച ഉദ്യോഗസ്ഥരുടേത്

ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തഹസില്‍ദാരോടും വില്ലേജ് ഓഫിസറോടും അടിയന്തര റിപ്പോര്‍ട്ട് കലക്ടർ തേടിയിരുന്നു.

നികുതി അടയ്ക്കാൻ പോയാൽ മടക്കി അയക്കും

നികുതി അടയ്ക്കാൻ പോയാൽ മടക്കി അയക്കും

ഒന്നരവര്‍ഷമായി വില്ലേജ് ഓഫിസില്‍ നികുതി സ്വീകരിക്കുന്നില്ലെന്ന് പറയുന്നു. നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ് ജോയിയെ മടക്കി അയച്ചിരുന്നുവെന്നും ഇതിലുളള മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

ഉദ്യോഗസ്ഥർ കബളിപ്പിച്ചു

ഉദ്യോഗസ്ഥർ കബളിപ്പിച്ചു

ഉദ്യോഗസ്ഥര്‍ കബളിപ്പിക്കുകയായിരുന്നുവെന്നും ഇതിലുളള മാനസികസമ്മര്‍ദ്ദം മൂലമാണ് ജോയ് ആത്മഹത്യ ചെയ്തതെന്നും സഹോദരന്‍ ജോസ് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ പീഢനം

ഉദ്യോഗസ്ഥരുടെ പീഢനം

ഉദ്യോഗസ്ഥരുടെ പീഡനമാണ് ജോയിയുടെ മരണത്തിന് കാരണമെന്ന് സഹോദരന്‍ ആരോപിച്ചു.

English summary
Chief Minister Pinarayi Vijayan's comments about farmer's suicide at Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X