സുഗതന്റെ ആത്മഹത്യക്ക് കാരണം എഐവൈഎഫ്, കൊടിനാട്ടല്‍ ജീവനെടുത്തു, സിപിഐക്കെതിരെ ഒളിയമ്പുമായി പിണറായി
നിയമസഭയില്‍ സിപിഐയെ ഒന്നാകെ കൈവിടുകയായിരുന്നു പിണറായി
തിരുവനന്തപുരം: പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്തത സംഭവത്തില്‍ സിപിഐക്കെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എഐവൈഎഫിന്റെ കൊടിനാട്ടല്‍ അനാശ്യമായിരുന്നെന്ന് മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. അതോടൊപ്പം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പിണറായി തങ്ങള്‍ക്കൊപ്പം നില്‍ക്കാതിരുന്നതും സിപിഐയെ അദ്ഭുതപ്പെടുത്തി.
എല്‍ഡിഎഫിലെ തര്‍ക്കമാണ് പിണറായിയെ സിപിഐയുമായുള്ള തുറന്ന പോരിലേക്ക് നയിച്ചതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായിയും കാനവും പരസ്പര വിമര്‍ശിച്ചതും ഇപ്പോഴത്തെ സംഭവത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

സുഗതന്റെ ആത്മഹത്യ
നിര്‍മാണത്തിരിക്കുന്ന ഷെഡിന് സമീപം പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി എഐവൈഎഫ് കൊടികുത്തിയതിനെ തുടര്‍ന്നാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്. പാര്‍ട്ടി ഫണ്ടിലേക്ക് വന്‍ തുക ആവശ്യപ്പെട്ടത് പിതാവിനെ മാനസികസമ്മര്‍ദ്ദത്തിലാക്കിയിരുന്നെന്ന് സുഗതന്റെ മക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

സിപിഐയെ കൈവിട്ടു
നിയമസഭയില്‍ സിപിഐയെ ഒന്നാകെ കൈവിടുകയായിരുന്നു പിണറായി. സുഗതന്‍ ആത്മഹത്യ ചെയതത് എഐവൈഎഫ് കൊടിനാട്ടി പണി തടസപ്പെടുത്തിയതിനാലാണെന്ന് പിണറായി തുറന്നു പറഞ്ഞു. തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് നിര്‍മിക്കാനാവാതെ വന്നു. ഇതോടെ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പിണറായി പറഞ്ഞു.

പ്രതിപക്ഷ ആരോപണം
എഐവൈഎഫ് നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചിരുന്നു. ഇത് പ്രതിരോധിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് സിപിഐയെ അമ്പരിപ്പിച്ചു. ഒടുവില്‍ അവരുടെ മന്ത്രിമാര്‍ തന്നെയാണ് പ്രതിപക്ഷ ആരോപണത്തിന് മറുപടി നല്‍കിയത്.

തൊഴിലാളികളെ സംരക്ഷിക്കണം
പ്രതിപക്ഷ ആരോപണത്തിന്റെ പുറത്തും സിപിഐ കുത്തിനോവിക്കുന്ന തരത്തിലായിരുന്നു പിണറായി സംസാരിച്ചത്. സംഘടനകള്‍ തൊഴിലാളികളെ സംരക്ഷിക്കുന്നവരായാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോക്കുകൂലി എന്ന ഏര്‍പ്പാട് ഇവിടെ നടക്കില്ല. ഒരു സംഘടനയെയും ഇതിന് അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.

ട്രേഡ് യൂനിയനുകളുമായി ചര്‍ച്ച
നോക്കുകൂലി ഇപ്പോഴുള്ള ട്രേഡ് യൂനിയനുകള്‍ അംഗീകരിക്കുന്നില്ലെന്ന് അറിയാം. എന്നാല്‍ സംഘടനയുടെ പേരില്‍ ചിലര്‍ ഇപ്പോഴും നോക്കുകൂലി വാങ്ങുന്നുണ്ട്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. അതിനായി ട്രേഡ് യൂനിയനുകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരെയും പിടിക്കും
കൊടി എന്ന് പറയുന്നത് ഓരോ പാര്‍ട്ടിയുടെയും വിലപ്പെട്ട സ്വത്താണ്. അത് എവിടെയങ്കിലും സ്ഥാപിക്കുന്നത് ശരിയല്ല. അതുപോലെ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഈ കേസില്‍ ഒരാള്‍ പോലും രക്ഷപ്പെടില്ല. എല്ലാ പ്രതികളെയും പിടിക്കുമെന്നും പിണറായി വ്യക്തമാക്കി.

വയല്‍ നികത്തി
മന്ത്രി കെ രാജുവിന്റെ മറുപടിയില്‍ സഭയില്‍ കോളിളക്കം ഉണ്ടാക്കി. വയല്‍ നികത്തിയാണ് വര്‍ക്ക്‌ഷോപ്പിന്റെ പണി തുടങ്ങിയതെന്നാണ് മന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വച്ചു. വയല്‍ നികത്തലിനെതിരെ ആദ്യ ഘട്ടത്തില്‍ എല്ലാ പാര്‍ട്ടികളും രംഗത്തുണ്ടായിരുന്നു. പിന്നീടാണ് എഐവൈഎഫ് ഇതിന്റെ ഭാഗമായതെന്നും രാജു പരഞ്ഞു.












Click it and Unblock the Notifications