കാമുകന്‍മാരുമായി അനാശാസ്യം ചെയ്യുന്നത് മകള്‍ കണ്ടു! പതിനാറുകാരനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗമ്യ
തന്‍റെ അവിഹിതം പുറത്തറിയാതിരിക്കാനാണ് മാതാപിതാക്കളേയും നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളേയും കൊന്ന് കളഞ്ഞതെന്ന് പിണറായിയിലെ സൗമ്യയുടെ വെളിപ്പെടുത്തലിന്‍റെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെ മോചിതരായിട്ടില്ല. ഒരു പഴുതുകള്‍ക്കും ഇടനല്‍കാതെ കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു നാല് പേരേയും സൗമ്യ കൊലപ്പെടുത്തിയത്.
എല്ലാവരേയും ഒരു പോലെ അമ്പരിപ്പിക്കുന്നത് ഇത്ര ഗൂഢമായി എങ്ങനെയാണ് സൗമ്യക്ക് ഈ കൊലപാതകങ്ങള്‍ നടത്താനുള്ള ധൈര്യം ലഭിച്ചതെന്നതാണ്. എന്നാല്‍ സൗമ്യയുടേത് ഒരു സാധാരണ സ്ത്രീയുടെ ജീവിതമല്ലെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാട്ടില്‍ നിരവധി യുവാക്കളുമായി താന്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് സൗമ്യ പോലീസിനോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. മംഗളമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

16 കാരനുമായി അവിഹിത ബന്ധം
കേസില്‍ സൗമ്യ പിടിക്കപ്പെട്ടതിന് പിന്നാലെ സൗമ്യയ്ക്ക് നിരവധി യുവാക്കളുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൗമ്യയുമായി ബന്ധമുള്ള യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. നീണ്ട പതിനൊന്ന് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനിടെയാണ് സൗമ്യ കുറ്റസമ്മതം നടത്തിയത്. ഇതിനിടെ യുവാക്കളുമായുളള ബന്ധവും സൗമ്യ പോലീസിനോട് വ്യക്തമാക്കി. 16 വയസുകാരനുമായി താന്‍ ഒരിക്കല്‍ ബന്ധപ്പെട്ടെന്നും അതിന് ശേഷം ആ ബന്ധത്തില്‍ നിന്നും തനിക്ക് പിന്‍മാറാന്‍ ആയിട്ടില്ലെന്നും സൗമ്യ പോലീസിനോട് പറഞ്ഞതായി മംഗളത്തില്‍ പറയുന്നു.

നിരവധി യുവാക്കള്‍
പിണറായിയിലെ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോള്‍ കൊല്ലം സ്വദേശിയായ ചെറുപ്പകാരനുമായി സൗമ്യ പ്രണയത്തില്‍ ആയി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. എന്നാല്‍ സൗമ്യയ്ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചതിന് പിന്നാലെ അയാള്‍ സൗമ്യയെ ഒഴിവാക്കി. തുടര്‍ന്ന് അനേകം യുവാക്കളുമായി സൗമ്യ അവിഹിത ബന്ധം തുടര്‍ന്നു. ആദ്യം ബന്ധപ്പെട്ട പതിനാറുകാരനുമായി ഇപ്പോഴും ബന്ധം തുടരുന്നുണ്ട്.ഇത്തരത്തില്‍ നിരവധി പേരുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ലൈംഗീകമായി ബന്ധപ്പെട്ടിരുന്നെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.

മകള്‍ അനാശ്യാസം കണ്ടു
ഒരിക്കല്‍ രണ്ട് യുവാക്കളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂത്തമകള്‍ കണ്ടു. കുട്ടി അത് തന്‍റെ അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മ സൗമ്യയുമായി ഇതേ ചൊല്ലി വഴക്കിട്ടു. നാട്ടിലേയും അയല്‍പക്കത്തേയും പലരുമായും അവര്‍ തന്നെ കുറിച്ച് മോശം പറഞ്ഞു. ഇതിലുള്ള പകയായിരുന്നു അമ്മയെ കൊലപ്പെടുത്താന്‍ തിരുമാനിച്ചതെന്നും സൗമ്യ പോലീസിനോച് പറഞ്ഞു. മകള്‍ ഐശ്വര്യയ്ക്ക് വിഷം കൊടുത്ത് കൊന്നപ്പോള്‍ ആര്‍ക്കും സംശയം തോന്നിയില്ല. ഇതോടെ അമ്മയേയും വക വരുത്താന്‍ തിരുമാനിച്ചു. സംശയം തോന്നാതിരിക്കാനാണ് മകളെ കൊന്ന പോലെ തന്നെ അമ്മയേയും ഇല്ലാതാക്കിയത്.

രണ്ട് പായ്ക്കറ്റ് എലിവിഷം
രണ്ട് പായ്ക്കറ്റ് എലിവിഷമാണ് കൊലപാതകത്തിനായി ഉപയോഗിച്ചത്. ഇതില്‍ ഒന്ന് പരിചയക്കാരനായ യുവാക്കളില്‍ ഒരാള്‍ ജൈവക്കുഴിയില്‍ കളഞ്ഞു. മകള്‍ക്ക് ചോറിനൊപ്പം പൊരിച്ച മീനില്‍ പൊതിഞ്ഞാണ് വിഷം നല്‍കിയത്. ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മകള്‍ മരിച്ചു. എന്നാല്‍ ആര്‍ക്കും സംശയം തോന്നിയില്ല.മരണങ്ങളില്‍ കൂടുതല്‍ വിശ്വാസ്യത വരുത്താനായാണ് അമോണിയം കുടിവെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടെന്ന കള്ളകഥ പ്രചരിപ്പിച്ചതെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.

യുവാക്കള്‍ക്ക് പങ്കില്ല
അതേസമയം സൗമ്യയുമായി ബന്ധമുണ്ടെന്ന് പറയുന്ന യുവാക്കള്‍ക്ക് കൊലപാതകത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കി. സൗമ്യ തനിച്ചാണ് കൊല നടത്തിയത്. സൗമ്യയുമായി ബന്ധമുണ്ടെന്ന് പറയുന്ന യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഒരാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ ഉണ്ടെന്നാണ് വിവരം. കൊലപതകത്തെ കുറിച്ച് ഇവര്‍ക്ക് അറിവില്ലായിരുന്നു എന്ന് തന്നെയാണ് പോലീസ് പറയുന്നത്. ഇതിനിടെ സൗമ്യയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് തന്നെ സൗമ്യയെ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications