എൽഡിഎഫ് സർക്കാരിനെതിരെ ജിഷ്ണുവിന്റെ കുടുംബം; കേസ് തുടക്കം മുതൽ മുഖ്യമന്ത്രി അവഗണിച്ചു!!

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: പിണറായി സർക്കാരിനെതിരെ പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ കുടുംബം. മരണവുമായി ബന്ധപ്പെട്ട കേസ് തുടക്കം മുതൽ മുഖ്യമന്ത്രി അവഗണിച്ചെന്ന് ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു. ജിഷ്ണു പ്രണോയിയുടം അമ്മ മഹിജ നടത്തിയ സമരം അവസാനിപ്പിക്കാന്‍ രേഖകളൊന്നും ഉണ്ടാക്കിയില്ലെന്നാണ് വിവരവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ജിഷ്ണുവിന്റെ കുടുംബം ഇക്കാര്യം നിഷേധിച്ചു വ്യവസ്ഥകള്‍ ഉണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചതെന്നും സര്‍ക്കാര്‍ കള്ളം പറയുകയാണൈന്നും ജിഷ്ണുവിന്റെ കുടുംബം പറഞ്ഞു.

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാരുമായുണ്ടാക്കിയ ഉടമ്പടി രേഖകള്‍ ഉന്നത പൊലീസുദ്യേഗസ്ഥര്‍ അട്ടിമറിച്ചെന്ന് ജിഷ്ണുവിന്‍റെ അച്ഛന്‍ അശോകന്‍ വ്യക്തമാക്കി. ഡിജിപി ഓഫീസിനു മുന്നില്‍ നടത്തിയ സമരം അവസാനിപ്പിച്ചത് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനുവിന്റെ വാക്ക് കേട്ടാണെന്നും എന്നാല്‍ സമരത്തിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഇനിയും നടപ്പിലാക്കിയില്ലെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ഉദയഭാനുവിന്‍റെ വാക്ക് കേട്ട് രേഖകളൊന്നും വാങ്ങാതെയാണ് കുടുംബം കോഴിക്കോട്ടേക്ക് മടങ്ങിയത്.

pinarayivijayan

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി തുടങ്ങി പത്ത് വ്യവസ്ഥകള്‍ വെച്ച് രേഖയുണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ ഇതിമന്റെ കോപ്പി തങ്ങൾക്ക് നൽകിയില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛൻ അശോകനും പറഞ്ഞു. ജിഷ്ണു കേസില്‍ നീതി ആവശ്യപ്പെട്ട് മഹിജ പോലീസ് ആസ്ഥാനത്ത് നടത്തിയ സമരം വന്‍വിവാദത്തിന് വഴിവെച്ചിരുന്നു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണാനെത്തിയ മഹിജയേയും കുടുംബത്തേയും പോലീസ് വലിച്ചിഴച്ചതും വിവാദമായിരുന്നു.

കഴിഞ്ഞമാസം ജിഷ്ണുവിന്റെ മരണം ആ്ത്മഹത്യയാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് പറഞ്ഞ് ജി്ഷ്ണുവിന്റെ കുടുംബം മുന്‍ ഡിജിപി സെന്‍കുമാറിനെ കണ്ടിരുന്നു. ഇതിനിടയിൽ പോലീസ് പോലീസ് മേധാവിയായി വിരമിച്ച ടിപി സെൻ കുമാർ ജിഷ്ണുവിന്റേതായി പോലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ കൈയക്ഷരം ജിഷ്ണുവിന്റേതല്ലെന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നിൽ കേസന്വേഷിച്ചിരുന്ന ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണെന്ന ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്.

English summary
Pinarayi has neglected Jishnu's murder case till its starting says Jishnu's family
Please Wait while comments are loading...