കൊലവിളി നടത്തിയ ശശികലയ്ക്ക് പിടി വീഴുന്നു.. നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: എഴുത്തുകാര്‍ക്കെതിരെ കൊലവിളി മുഴക്കിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്ക് കുരുക്ക് വീഴുന്നു. ശശികലയുടെ വിദ്വേഷ പ്രസംഗം പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും ഡിവൈഎഫ്‌ഐയും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിന്മേലാണ് നടപടി. എറണാകുളം റൂറല്‍ എസ്പിക്കാണ് ശശികലയ്‌ക്കെതിരായ അന്വേഷണത്തിന്റെ ചുമതല.

ദിലീപ് നിരപരാധിയെന്നതിന് കയ്യിൽ തെളിവുണ്ട്.. നടിയെ ക്രൂരമായി അധിക്ഷേപിച്ച് പിസി ജോർജ് വീണ്ടും!

sasikala

ദിലീപിനെ പിന്തുണച്ചു, ഒറ്റ രാത്രികൊണ്ട് ശ്രീനിവാസന് പണി കിട്ടി! ഈ പണി ഗണേഷിനും കൊടുക്കണമെന്ന്!

കഴിഞ്ഞ ദിവസം പറവൂരില്‍ നടത്തിയ പ്രസംഗത്തിലാണ് ശശികല കൊലവിളി മുഴക്കിയത്. എതിര്‍ക്കുന്നവരെ കൊല്ലേണ്ട ഗതികേട് ആര്‍എസ്എസ്സിനില്ല എന്ന് പറഞ്ഞ ശശികല മതേതരവാദികളായ എഴുത്തുകാരോട് ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളാനാണ് പറഞ്ഞത്. എപ്പോഴാ എന്താ വരിക എന്ന് പറയാന്‍ സാധിക്കില്ലെന്നും അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി മൃത്യുഞ്ജയ ഹോമം നടത്താനും ശശികല പറയുകയുണ്ടായി. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടും എന്നും ശശികല ഭീഷണിപ്പെടുത്തി.

English summary
Pinarayi Vijayan instructed police to take action against Sasikala
Please Wait while comments are loading...