പിണറായി നിങ്ങള്‍ കരുന്നതുപോലെയല്ല, ലക്ഷ്മിക്ക് ചിലത് പറയാനുണ്ട്, സംഭവം നടന്നത് വിമാനത്തില്‍!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ലോ അക്കാദമി സമരമുള്‍പ്പെടെ സമീപകാലത്തെ പല വിഷയങ്ങളിലും വിമര്‍ശനം നേരിട്ടെങ്കിലും കേരള മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് സിനിമാ ലോകത്തിന് മികച്ച അഭിപ്രായമാണുള്ളത്. തമിഴ് സൂപ്പര്‍ താരം സൂര്യക്കു പിറകെ മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ച പ്രമുഖ നടി ലക്ഷ്മി ഗോപാലസ്വാമിയും പിണറായിയെ പുകഴ്ത്തി.

കണ്ടുമുട്ടിയത് വിമാനത്തില്‍

ബഹ്‌റൈന്‍ സര്‍ക്കാരിന്റെ അതിഥിയായി പുറപ്പെട്ട പിണറായിയെ വിമാനത്തില്‍ വച്ചാണ് ലക്ഷ്മി കണ്ടുമുട്ടിയത്. പിണറായിക്കൊപ്പം ഇരിക്കുന്ന ചിത്രം തന്റെ ഫേസ്ബുക്ക് പേജില്‍ നടി പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

ലക്ഷ്മി പറയുന്നത്

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും സാധാരണക്കാരനും സൗമ്യനുമായ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. പിണറായി പങ്കെടുക്കുന്ന ബഹ്‌റൈനിലെ പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ പോകുകയായിരുന്നു നടി.

നിരവധി കമന്റുകള്‍

പിണറായിക്കൊപ്പമുള്ള ലക്ഷ്മിയുടെ പോസ്റ്റിന് നിരവധി കമന്റുകളും ലൈക്കുകളുമാണ് വന്നിരിക്കുന്നത്. അതാണ് പിണറായി വിജയന്‍, അവിടെയും ലക്ഷ്മിയോ... അമ്മേ മഹാമായേ, പിണറായി ഈസ് സിംപിള്‍, ബട്ട് പവര്‍ഫുള്‍... മനസ്സിലാവുന്നുണ്ടോ ലക്ഷ്മിക്ക്.. എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

സൂര്യയും പിണറായിയും

വിമാനത്തില്‍ വച്ച് സൂര്യയും അടുത്തിടെ പിണറായിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയിരുന്നു. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യെയാണ് സൂര്യ പിണറായിയെ വിമാനത്തില്‍ വച്ചു കണ്ടത്.

മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞത്

ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയെ കാണുന്നതു പോലെയാണ് അദ്ദേഹം എന്നെ കണ്ടത്. സാധാരണ വിമാനത്തിലെ മറ്റു യാത്രക്കാരെ തടഞ്ഞുനിര്‍ത്തി വിവിഐപികളെ പുറത്തുവിടാറാണ് ഉള്ളത്. എന്നാല്‍ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ഇറങ്ങിയ ശേഷമാണ് പിണറായി പുറത്തിറങ്ങിയത്. ഒരു മുഖ്യമന്ത്രിക്ക് ഇത്രയും സിംപിളാവാന്‍ കഴിയുമോയെന്നും സൂര്യ പോസ്റ്റ് ചെയ്തിരുന്നു.

English summary
Actress lakshmi gopalaswamy meets kerala chief minister pinarayi vijayan from plane. She says pinarayi is the ever simple chief minister of kerala.
Please Wait while comments are loading...