• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വഴിവിട്ട ബന്ധങ്ങള്‍ക്കായി ആദ്യം മകളുടേയും മതാപിതാക്കളുടേയും വിധിയെഴുതി: ഒടുവില്‍ സ്വന്തം വിധിയും

 • By Desk
cmsvideo
  പിണറായി കൊലപാതകം നാൾവഴികളിലൂടെ | OneIndia Malayalam

  കണ്ണൂര്‍: കേരളത്തെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു പിണറായി കൊലപാതകം. വഴിവിട്ട ബന്ധങ്ങള്‍ക്ക് മകളും മാതാപിതാക്കളും തടസ്സമായപ്പോള്‍ മൂവരേയും അതിവിദഗ്ധമായി കൊന്നു തള്ളിയ 28 വയസ്സുകാരി സൗമ്യയിലെ ക്രൂരത കണ്ട് നാട് ഞെട്ടി. ഒരു വീട്ടിലെ മൂന്ന് പേര്‍ ദുരൂഹസഹചര്യത്തില്‍ മരിച്ചതോടെയാണ് നാട്ടുകാരിലും പോലീസിലും സംശയമുനകള്‍ ഉടലെടുക്കുന്നത്.

  യുഎഈ ധനസഹായം വന്‍വഴിത്തിരിവില്‍, കേരളത്തിന് ധനസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചതായി കേന്ദ്രം

  മൂന്ന് കൊലപാതകങ്ങളില്‍ ഏറെ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ സൗമ്യ കുറ്റം സമ്മതിക്കുകയായിരുന്നു. ഏറെ വിവാദമായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നതിനിടേയാണ് സൗമ്യ കണ്ണരിലെ വനിതാ സബ്ജയിലില്‍ തൂങ്ങി മരിക്കുന്നത്.

  2018 ജനുവരി 31 ന്

  2018 ജനുവരി 31 ന്

  2018 ജനുവരി 31 ന് തന്റെ മൂത്തമകള്‍ ഒന്‍പതുവയസ്സുകാരി ഐശ്വര്യ കിഷോറിനെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു സൗമ്യ കൊലപാതക പരമ്പരക്ക് തുടക്കം കുറിച്ചത്. 2018 മാര്‍ച്ച് എഴിന് അമ്മ കമലയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇതോടെയാണ് നാട്ടുകാരില്‍ ചില സംശയങ്ങള്‍ ഉടലെടുക്കുന്നത്.

  പോലീസ് അന്വേഷണം

  പോലീസ് അന്വേഷണം

  ഇതിന് ഒരു മാസം കഴിഞ്ഞതോടെ അച്ഛന്‍ കുഞ്ഞിക്കണ്ണനും സമാന സാഹചര്യത്തില്‍ മരിച്ചതോടെ നാട്ടുകാര്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. പിന്നീട് നടന്ന വിശദമായ അന്വേഷങ്ങള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ഒടുവിലാണ് പ്രതി കുറ്റസമ്മതം നടത്തുന്നത്.

  തടസ്സങ്ങള്‍

  തടസ്സങ്ങള്‍

  വഴിവിട്ട ബന്ധങ്ങളായിരുന്നു സൗമ്യയെ ഈ നീചകൃത്യങ്ങളിലേക്ക് നയിച്ചതെന്നായിരുന്നു വിലയിരുത്തുന്നത്. മക്കളുടെ അച്ഛനായി കൂടെയുണ്ടായിരുന്ന യുവാവ് ഉപേക്ഷിച്ചു പോയപ്പോള്‍ വളരെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു സൗമ്യ. ആ സാമ്പത്തിക പ്രയാസങ്ങള്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട വഴിയിലെ തടസ്സങ്ങളെ സൗമ്യ കൊന്നുതള്ളുകയായിരുന്നെന്നാണ് പോലീസ് നിഗമനം.

  മകളേയും

  മകളേയും

  കാമുകന്‍മാരുമൊന്നിച്ചുള്ള രഹസ്യസമാഗമം കണ്ട മകളേയും മാതാപിതാക്കളേയും വകവരുത്തിയ സൗമ്യ സുഹൃത്തിനൊപ്പം മുംബൈയിലേക്ക് നാടുവിടാന്‍ സൗമ്യ പദ്ധതിയിട്ടിരുന്നതായി അയല്‍വാസികള്‍ വെളിപ്പെടുത്തിയിരുന്നു. ഹോനഴ്‌സായ തനിക്ക് മുംബൈയില്‍ നല്ല ജോലി സാധ്യതയുണ്ടെന്ന് സൗമ്യ അയല്‍വാസികളോട് പറഞ്ഞിരുന്നു.

  ദുരൂഹ സാഹചര്യത്തില്‍

  ദുരൂഹ സാഹചര്യത്തില്‍

  എന്നാല്‍ വീടിന് അടുത്ത് വെച്ച് രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കണ്ടതോടെയാണ് നാട്ടുകാരില്‍ സംശയങ്ങള്‍ ബലപ്പെടുന്നത്. ബന്ധുക്കളും നാട്ടുകാരും പോലീസിന് പരാതി നല്‍കിയപ്പോള്‍ കുടുങ്ങുമെന്ന് മനസ്സിലാക്കിയ സൗമ്യ തനിക്കും രോഗം പിടിപ്പെട്ടെന്നും കിണറ്റിലെ വെള്ളത്തില്‍ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാനും തുടങ്ങി.

  അറസ്റ്റ്

  അറസ്റ്റ്

  പിന്നീട് സൗമ്യയും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. എന്നാല്‍ സൗ്മ്യക്ക് പ്രശ്‌നങ്ങളില്ലെന്ന് പോലീസ് കണ്ടെത്തിയത് കേസില്‍ വഴിത്തിരിവാകുകായിരുന്നു. പിന്നീട് അറസ്റ്റ് ചെയ് ചോദ്യം ചെയ്തപ്പോഴായിരുന്നു മാതാപിതാക്കളേയും മകളേയും ചോറില്‍ എലിവിഷം കലര്‍ത്തി കൊന്നതാണെന്ന് സൗമ്യ വെളിപ്പെടുത്തുന്നത്.

  അട്ടിമറി

  അട്ടിമറി

  ഒടുവില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ വെച്ച് കശുമാവില്‍ തൂങ്ങി മരിച്ച നിലയില്‍ സൗമ്യയെ കണ്ടെത്തുകയായിരുന്നു. കേസില്‍ സൗമ്യ മാത്രമാണ് കുറ്റകാരിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍ ഇതിനെതിരെ കുടംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സൗമ്യയുടെ മരണ വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കല്‍ പറയുന്നത്.

  സംഭവത്തില്‍ പങ്കുണ്ട്

  സംഭവത്തില്‍ പങ്കുണ്ട്

  മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്.
  പിണറായി കൂട്ടക്കൊലയില്‍ സൗമ്യയ്ക്ക് മാത്രമല്ല പങ്കുള്ളതെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. മറ്റു ചില വ്യക്തികള്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. എന്നാല്‍ പോലീസ് സൗമ്യയില്‍ മാത്രമായി കേസ് ഒതുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മറ്റു ചിലര്‍ക്ക് പങ്കുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നുവത്രെ.

  വിശ്വസിക്കുന്നില്ല

  വിശ്വസിക്കുന്നില്ല

  സൗമ്യയുടെ കൈവശം അഞ്ച് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും കണ്ടെത്തിയിരുന്നു. ഇത് പോലീസ് വിശദമായി പരിശോധിച്ചിരുന്നു. എന്നാല്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്. ഇത് ബന്ധുക്കള്‍ വിശ്വസിക്കുന്നില്ല.

  lok-sabha-home

  English summary
  pinarayi mass murder soumya suicide suspicion kannur jail

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more