പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചാൽ കോടിയേരി മന്ത്രി? മത്സരിച്ചേക്കുക ഇവിടെ നിന്ന്? സാധ്യതകൾ ഇങ്ങനെ
തിരുവനന്തപുരം; പിണറായി സർക്കാരിന് അധികാര തുടർച്ച ലഭിച്ചാൽ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ? സിപിഎം കേന്ദ്രങ്ങളിൽ ഇത് സംബന്ധിച്ച ചർച്ച ശക്തമാണ്. പ്രത്യേകിച്ച് മുതിർന്ന നേതാക്കളായ തോമസ് ഐസക്, ജി സുധാകരൻ, ഇപി ജയരാജൻ, കെ ബാലൻ തുടങ്ങിയ നേതാക്കൾ ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത കൂടി പശ്ചാത്തലത്തിൽ.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
തുടർഭരണം ലഭിച്ചാൽ മന്ത്രിസഭയിൽ കോടിയേരിയെ പോലൊരു ശക്തനായ നേതാവിന്റെ സാന്നിധ്യം പിണറായിക്കും അനിവാര്യമാണെന്നത് മറ്റൊരു വസ്തുത. അങ്ങനെയെങ്കിൽ കണ്ണൂരിലെ പാർട്ടിയുടെ ശക്തമായ കോട്ടകളിൽ ഒന്നിൽ നിന്ന് മത്സരിച്ച് കോടിയേരി മന്ത്രിസഭയിലെത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.വിശദാംശങ്ങളിലേക്ക്

പദവി ഒഴിഞ്ഞത്
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സെക്രട്ടറി പദം ഒഴിഞ്ഞത്. നിയമസഭ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് കൊണ്ടായിരുന്നു നടപടി. എന്നാൽ ആരോഗ്യകാരണങ്ങളാലാണ് തിരുമാനം എന്നായിരുന്നു പാർട്ടി വിശദീകരണം.

മന്ത്രിസഭയിൽ ഉൾപ്പെടുത്തും
തിരഞ്ഞെടുപ്പ് അടുത്തതോടെ കോടിയേരി മത്സരിച്ചേക്കുമെന്നുള്ള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ കോടിയേരി തന്നെ വാർത്തകൾ തള്ളി. ഇതോടെ അദ്ദേഹം വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരികെയെത്തുമോയെന്നുള്ള ചർച്ചകൾ ഉയർന്നു.എന്നാൽ എൽഡിഎഫ് വീണ്ടും അധികാരത്തിലേറിയാൽ കോടിയേരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താവാണ് സാധ്യതയെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

മന്ത്രിയായിരിക്കെ
സിപിഎമ്മിന്റെ കോട്ടയായ തലശേരിയിൽ നിന്നും അഞ്ച് തവണ വിജയിച്ച നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ അദ്ദേഹം ആഭ്യന്തര ,ടൂറിസം വകുപ്പ് മന്ത്രിയും ആയിരുന്നു. മന്ത്രിയെന്ന നിലയിൽ മികച്ച പ്രതിച്ഛായ ഉള്ള നേതാവ് കൂടിയാണ് അദ്ദേഹം.

ഉപതിരഞ്ഞെടുപ്പിലൂടെ
മകന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള വിവാദങ്ങൾ ഉയർന്നിരുന്നുവെങ്കിലും കോടിയേരിക്കെതിരെ നേരിട്ട് ആരോപണങ്ങൾ ഉയർന്നിട്ടില്ല.ഇത് സിപിഎമ്മിന് ആശ്വാസമാണ്. അങ്ങനെയെങ്കിൽ കണ്ണൂരിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ കോടിയേരിയെ വിജയിപ്പിക്കാനാണ് സിപിഎമ്മിന്റെ നീക്കം. 10,000 ത്തിലധികം ഭൂരിപക്ഷം നേടി ജയിച്ച മണ്ഡലമാണത്രേ കോടിയേരിക്കായി പാർട്ടി കണ്ടുവെച്ചിരിക്കുന്നത്.

ലാവ്ലിൻ കേസ് ഉൾപ്പെടെ
കോടിയേരി മന്ത്രിസഭിൽ അംഗമാകുന്നത് പിണറായിക്കും കരുത്ത് പകരുമെന്ന വിലയിരുത്തലുകൾ ഉണ്ട്. പിണറായിക്ക് രണ്ടാം ടേം ലഭിക്കുന്നതോടെ കേന്ദ്ര ഏജൻസികൾ അദ്ദേഹത്തിന് മേൽ പിടിമുറുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രത്യേകിച്ച് ലാവ്ലിൻ വിഷയങ്ങളിൽ ഉൾപ്പെടെ ഭീഷണിയായി നിലനിൽക്കുന്ന സാഹചര്യത്തിൽ .

എംവി ഗോവിന്ദന്റെ പേര്
ഈ ഘട്ടത്തിൽ കോടിയേരിയെ പോലൊരു മുതിർന്ന നേതാവിന്റെ സാന്നിധ്യം മന്ത്രിസഭയിൽ വേണമെന്ന കണക്ക് കൂട്ടൽ സിപിഎമ്മിനും ഉണ്ട്. അതേസമയം കോടിയേരിയ്ക്ക് പകരം സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് ആരെയാകും തിരഞ്ഞെടുക്കുകയെന്നതാണ് മറ്റൊരു ചോദ്യം.നേരത്തേ മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ എംവി ഗോവിന്ദന്റെ പേരായിരുന്നു ഉയർന്ന് കേട്ടിരുന്നത്.

ഇപി ജയരാജനോ?
എന്നാൽ അദ്ദേഹം തളിപ്പറമ്പിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. പിന്നെ പരിഗണിക്കുന്നത് മന്ത്രി ഇപി ജയരാജന്റെ പേരാണ്. രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇത്തവണ ഇപി മത്സര രംഗത്ത് നിന്ന് മാറി നിൽക്കുകയാണ്. അങ്ങനെയെങ്കിൽ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപിയെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

ഒത്തുതീർപ്പ് ഫോർമുല
അതേസമയം തുടർഭരണം ലഭിച്ചാൽ മാത്രമാണ് ഇത്തരമൊരു സാധ്യതകൾ ഉയരുന്നത്. മറിച്ചാണെങ്കിൽ സെക്രട്ടറി പദം സംബന്ധിച്ചുള്ള അസംതൃപ്തികൾ പുറത്ത് വന്നേക്കും. കണ്ണൂരിന് പുറത്ത് നിന്നുള്ള നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യങ്ങൾ ഉയർന്നാൽ ഒത്തുതീർപ്പ് ഫോർമുല എന്ന നിലയിൽ കോടിയേരി തന്നെ വീണ്ടും പാർട്ടി സെക്രട്ടറിയാക്കിയേക്കാനുള്ള സാധ്യതയും ഉണ്ട്.
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications