Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി - പിണറായി കൂടിക്കാഴ്ച; മഞ്ഞുരുകുമോ?

ദില്ലി:തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് ബിജെപി, സിപിഎം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുളള കൂടിക്കാഴ്ച പാര്‍ട്ടികള്‍ തമ്മിലുളള അസ്വാരസ്യങ്ങള്‍ കുറയ്ക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ അധികാരമേറ്റ ഉടനെ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സന്ദര്‍ശിക്കുന്ന കീഴ്‌വഴക്കത്തിന്റെ ഭാഗമായി പിണറായി ശനിയാഴ്ച മോദിയെ സന്ദര്‍ശിക്കുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പിനു ശേഷം ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും സംഘര്‍ഷം നടന്നത് പാര്‍ട്ടികള്‍ തമ്മിലുളള ഉരസലിന് വഴിയൊരുക്കിയിരുന്നു. പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയ കാഴ്ച്ചയായിരുന്നു പിന്നീട്. കേരളത്തില്‍ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുളള ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ചത്.

pinarayi-modi-23

കൂടാതെ ദില്ലിയിലെ എകെജി ഭവനിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ചു നടത്തി എകെജി ഭവന്റെ ബോര്‍ഡ് തകര്‍ക്കുകയും ചെയ്തു. ഇത് സിപിഎം നേതൃത്വത്തെ പ്രകോപിതരാക്കിയിരുന്നു. ബിജെപി നടപടിക്കെതിരെ വൃന്ദാ കാരാട്ട് ഉള്‍പ്പെടെയുളളവര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിനു പുറമേയാണ് രാജ്യം ഭരിക്കുന്നത് ബിജെപി യാണെന്ന് ഓര്‍ക്കണമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ഭീഷണി .

ബിജെപി ജനവിധിമാനിക്കണമെന്നും കേരളത്തില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചത് ബിജെപിയാണെന്നും സിപിഎം നേതൃത്വവും പ്രസ്താവിച്ചതോടെ അന്തരീക്ഷം കലുഷിതമായിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ് മോദി-പിണറായി കൂടിക്കാഴ്ച
ശനിയാഴ്ച്ച ദില്ലിയിലെത്തുന്ന പിണറായി വിജയന്‍ അന്നു തന്നെ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. സിപിഎം പോളിറ്റ് ബ്യുറോ യോഗത്തില്‍ പങ്കെടുക്കുന്നതിനു കൂടിയാണ് പിണറായി ദില്ലിയിലെത്തുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+