കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീപ്രാതിനിധ്യത്തില്‍ പിണറായി മന്ത്രിസഭ ചരിത്രമെഴുതുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി മന്ത്രിസഭ ചരിത്രമെഴുതുന്നു. സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതകള്‍ ഒന്നിച്ച് മന്ത്രിസഭയിലെത്തുന്നു. ജെ മേഴ്‌സികുട്ടിയമ്മ, കെകെ ശൈലജ തുടങ്ങിവരാണ് പിണറായി മന്ത്രിസഭയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

പതിനാലാം നിയമസഭയിലേക്ക് എട്ട് സ്ത്രീകളാണ് വിജയിച്ചത്. എല്ലാവരും എല്‍ഡിഎഫില്‍ നിന്ന് മത്സരിച്ച് വിജയിച്ചവര്‍. കെക ശൈലജ (കൂത്തുപറമ്പ്), പ്രതിഭ ഹരി (കായംകുളം), വീണ ജോര്‍ജ് (ആറന്‍മുള), ജെ മേഴ്‌സികുട്ടിയമ്മ (കുണ്ടറ), ആയിഷ പോറ്റി (കൊട്ടാരക്കര), ഗീത ഗോപി (നാട്ടിക), ഇഎസ് ബിജിമോള്‍ (പീരുമേട്), സികെ ആശ (വൈക്കം) എന്നിവരാണ് എല്‍ഡിഎഫില്‍ നിന്ന് വിജയിച്ചവര്‍.

KK Shylaja

ഇവരില്‍ നിന്നുമാണ് രണ്ട് പേരെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്ത്. സംസ്ഥാനത്ത് 1957നു ശേഷം ഇതുവരെയുള്ള 13 നിയമസഭകളുടെ കാലത്ത് അധികാരത്തില്‍ വന്നിട്ടുള്ള 21 മന്ത്രിസഭകളില്‍ ഒന്‍പതെണ്ണത്തില്‍ വനിതകള്‍ ഉണ്ടായിരുന്നില്ല. 12 മന്ത്രിസഭകളില്‍ ഓരോ സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ആറ് സ്ത്രീകള്‍ മാത്രമേ മന്ത്രിമാരായിട്ടുള്ളൂ.

J Mercykuttyamma

കെആര്‍ ഗൗരിയമ്മ (1957, 1967, 1980, 1987, 2001, 2004), എം കമലം (1982), എംടി പത്മ (1991,1995), സുശീല ഗോപാലന്‍ (1996), പികെ ശ്രീമതി (2006), പികെ ജയലക്ഷ്മി (2011) എന്നിവരാണ് ഇതുവരെ മന്ത്രിമാരായ വനിതകള്‍. ഇവരില്‍ ഏറ്റവും കൂടുതല്‍ തവണ മന്ത്രിസഭയിലുണ്ടായിരുന്നത് കെആര്‍ ഗൗരിയമ്മയാണ്. ആറ് തവണ മന്ത്രി സഭയിലുണ്ടായിരുന്നു. എംടി പത്മം രണ്ട് തവണയും.

English summary
Pinarayi Ministry sets record in women paricipation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X