ഈ ചിരി കൊണ്ട് എന്തു ഗുണം, ഇനി ചിരിക്കരുത്!! പിണറായിയോട് അയാള്‍!! പിന്നീട് നടന്നത്...

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഗൗരവപ്രകൃതക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പ്രതിപക്ഷത്തായിരുന്നപ്പോള്‍ അധിതം ചിരിക്കാറൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ ശേഷം പിണറായി പെരുമാറ്റത്തിലെ ഈ കടുപിടുത്തമൊക്കെ ഒഴിവാക്കിയെന്ന് പാര്‍ട്ടികാര്‍ പോലും സമ്മതിക്കും. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം രസകരമായ സംഭവം നടന്നു. പിണറായി ഇനി ദയവ് ചെയ്ത് ചിരിക്കരുതെന്ന് ഒരാള്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചു തലസ്ഥാനത്തെ പൗരപ്രമുഖരുമായി പിണറായിയുടെ സൗഹൃദ സംഭാഷണത്തിനിടെയാണ് രസകരമായ ഒരു ആവശ്യമുണ്ടായത്.

സ്വാമിയുടെ മുറിയിലെത്തിയത് അയാള്‍ പറഞ്ഞിട്ട്!! അന്നു നടന്നത്...എല്ലാം വെളിപ്പെടുത്തി യുവതി

ആവശ്യപ്പെട്ടത്

ആവശ്യപ്പെട്ടത്

കാര്‍ട്ടൂണിസ്റ്റ് സുകുമാറാണ് വളരെ വ്യത്യസ്തമായ ഒരാവശ്യം പിണറായിക്കു മുന്നില്‍ പറഞ്ഞത്. ഒരു വര്‍ഷം മുമ്പ് താനാണ് അദ്ദേഹത്തോട് വല്ലപ്പോഴെങ്കിലും ചിരിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ വളരെ പ്രയാസപ്പെട്ടു തലയ്ക്കു കൈയും കൊടുത്തുള്ള പിണറായിയുടെ ചിരി കാണുന്നത് പ്രയാസമാണെന്ന് സുകുമാര്‍ വ്യക്തമാക്കി.

പ്രയോജനമില്ല

പ്രയോജനമില്ല

പിണറായിയുടെ ഈ ചിരി കൊണ്ടു എന്തെങ്കിലും പ്രയോജനമുണ്ടാവുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാനില്ല. ചിരിച്ചതു കൊണ്ടു കാര്യങ്ങള്‍ ശരിയാവില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇനി ചിരിക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവള്യപ്പെടുന്നതെന്നും സുകുമാര്‍ പറഞ്ഞു.

പിണറായിയുടെ മറുപടി

പിണറായിയുടെ മറുപടി

ചിരിക്കാറേയില്ല എന്നതു മാറി ചിരി കൂടിപ്പോയതാണോ ഇപ്പോഴത്തെ പ്രശ്‌നമെന്ന് തമാശരൂപേണ പിണറായി തിരിച്ചുചോദിച്ചു. ചിരിക്കു മാറ്റം വരുത്തുന്ന കാര്യം ആലോചിക്കാമെന്നും സുകുമാറിനു മുഖ്യമന്ത്രി ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ അവിടെയുണ്ടായിരുന്നവരെ ശരിക്കും ചിരിപ്പിക്കുക തന്നെ ചെയ്തു.

നര്‍മം പുറത്തെടുത്ത് പിണറായി

നര്‍മം പുറത്തെടുത്ത് പിണറായി

സദസ്സില്‍ നിന്നുണ്ടായ മറ്റൊരു ആവശ്യത്തിനും നര്‍മരൂപേണയാണ് പിണറായി മറുപടി പറഞ്ഞത്. കേരളത്തില്‍ ഹെലികോപ്റ്റര്‍ ടൂറിസവും സീ പ്ലെയിന്‍ പദ്ധതിയും നടപ്പാക്കണമെന്ന ക്യാപ്റ്റന്‍ ടി കെ നായരുടെ ചോദ്യത്തിനും രസകരമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

ഉഗ്രന്‍ മറുപടി

ഉഗ്രന്‍ മറുപടി

ഹെലികോപ്റ്റര്‍ വരുന്നതു നല്ലതൊക്കെ തന്നെയാണ്. ഒരിക്കല്‍ പാലക്കാട് നന്നു ആലപ്പുഴയിലേക്കു പോവാന്‍ കേന്ദ്ര മന്ത്രിമാര്‍ തന്നെ ക്ഷണിച്ചിരുന്നു. ആദ്യം താന്‍ വിമുഖത അറിയിച്ചെങ്കിലും പിന്നീട് സമ്മതം മൂളി. ഹെലികോപ്റ്റര്‍ പൊങ്ങി കുറച്ചു കഴിഞ്ഞയുടന്‍ താഴെയിറങ്ങി. പൊങ്ങിയതും ഇറങ്ങിയതും ഒരേ സ്ഥലത്തു തന്നെയായിരുന്നു. മഴയായതിനാല്‍ ഹെലികോപ്റ്റര്‍ യാത്ര സാധ്യമല്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്ന് പിണറായി വിശദമാക്കി.

English summary
Cartoonist Sukumar asked pinarayi to stop smiling
Please Wait while comments are loading...