കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സുമാര്‍ രക്ഷപ്പെട്ടത് തീവ്രവാദികളുടെ ദയകൊണ്ട്; പിണറായി

  • By Aswathi
Google Oneindia Malayalam News

വടകര: എന്താണ് സഖാവേ ഈ പ്രതിപക്ഷം എന്ന ചോദ്യത്തിന്, 'ഭരണ പക്ഷം കൊണ്ടുവരുന്ന ഏത് നടപടിയെയും എതിര്‍ക്കുന്നവരാണ് പ്രതിപക്ഷം' എന്ന നിര്‍വചനം എതോ ഒരു മലയാള സിനിമയില്‍ ഒരെഴുത്തുകാരന്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ ചില നേതാക്കളുടെ പ്രസ്താവനകളും പ്രതികരണങ്ങളും കേള്‍ക്കുമ്പോള്‍ ഈ പറഞ്ഞത് തിരുത്താന്‍ തോന്നില്ല.

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ഇറാഖില്‍ നിന്ന് മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി തിരികെ കേരളത്തിലെത്തിച്ചതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറിന് എന്തെങ്കിലും പങ്കുണ്ടെങ്കിലും ഇല്ലന്നേ പ്രതിപക്ഷം വിശ്വസിക്കൂ.

pinarayi-vijayan

മലയാളി നഴ്‌സുമാര്‍ രക്ഷപ്പെട്ടത് തീവ്രവാദികളുടെ ദയകൊണ്ടാണെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെയോ സംസ്ഥാനസര്‍ക്കാറിന്റെയോ ജാഗ്രതയല്ല നഴ്‌സുമാരുടെ മോചനത്തിന് ഇടയാക്കിയതെന്നും പിണറായി പറഞ്ഞു.

ഇറാഖിനെയും ലോകരാജ്യങ്ങളെയും ഭീതിപ്പെടുത്തുന്ന വിമതരെപ്പറ്റി ചോദിച്ചപ്പോള്‍ വളരെ മാന്യമായാണ് അവര്‍ തങ്ങളോട് പെരുമാറിയതെന്നാണ് നഴ്‌സുമാര്‍ പറഞ്ഞിരുന്നത്. തങ്ങള്‍ക്ക് ഭക്ഷണവും സുരക്ഷയും ഒരുക്കി സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഇര്‍ബലില്‍ എത്തിച്ചു. ആദ്യം ഭീതിയോടെ നോക്കി കണ്ട വിമതരെ പിന്നീട് ഭയക്കേണ്ടി വന്നില്ലെന്നും നഴ്‌സുമാര്‍ പറഞ്ഞിരുന്നു. ഒരു പക്ഷെ ഇത് കേട്ടിട്ടാവാം പിണറായിയുടെ പ്രസ്താവന.

English summary
Pinarayi praised ISIS terrorist for their kindness to release Malayali nurses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X